Follow Us On

12

February

2025

Wednesday

  • എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു

    എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു0

    ഇടുക്കി: എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രഖ്യാപിച്ചു. കുമ്പസാരിച്ച് ഒരുങ്ങി കുരിശുമലയില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് തിരുസഭ നല്‍കുന്ന ആത്മീയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എഴുകുംവയല്‍ കുരിശുമലയിലേക്ക് ഇടുക്കി രൂപതയുടെ  നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് കുരിശുമല തീര്‍ത്ഥാടനത്തില്‍വച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തിയ കാല്‍നട തീര്‍ത്ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 4.30ന് പാണ്ടിപ്പാറയില്‍ നിന്നും ആരംഭിച്ച

  • കുടിയേറ്റത്തെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് ആഹ്വാനവുമായി ഐറിഷ് സഭയുടെ തലവന്‍

    കുടിയേറ്റത്തെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് ആഹ്വാനവുമായി ഐറിഷ് സഭയുടെ തലവന്‍0

    ഡബ്ലിന്‍/അയര്‍ലണ്ട്: കുടിയേറ്റത്തെക്കുറിച്ച് തുറന്ന മനസോടെ സത്യസന്ധമായ സംവാദം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഐറിഷ് സഭാ തലവന്‍ ആര്‍ച്ചുബിഷപ് ഏമണ്‍ മാര്‍ട്ടിന്‍. ഇത്തരത്തിലുള്ള സംവാദം നടത്തുന്നതിനായി കുടിയേറുന്നവരുടെയും കുടിയേറുന്ന പ്രദേശത്തുള്ളവരുടെയും ‘ന്യായമായ ആകുലതകള്‍’ പരിഗണിക്കേണ്ടതുണ്ടെന്നും സെന്റ് പാട്രിക്ക്‌സ് ദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ആര്‍ച്ചുബിഷപ് വ്യക്തമാക്കി. വിശുദ്ധ പാട്രിക്കിനെ കുടിയേറ്റക്കാരുടെ മധ്യസ്ഥനായി മനസിലാക്കാമെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. മുതിര്‍ന്നവര്‍ കൂടെയില്ലാതെ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്ന കുട്ടികളുടെയും, ചൂഷണത്തിനിരയാകുന്ന തൊഴിലാളികളുടെയും, രക്ഷപെട്ടോടുന്ന അഭയാര്‍ത്ഥിയുടെയും വിദേശത്ത് സുവിശേഷശുശ്രൂഷ ചെയ്യുന്ന മിഷനറിയുടെയും വിദേശപഠനത്തിനായി വന്ന വിദ്യാര്‍ത്ഥിയുടെയും വെല്ലുവിളികള്‍

  • അര്‍ണോസ് പാതിരിയുടെ 292-ാം ചരമവാര്‍ഷികം

    അര്‍ണോസ് പാതിരിയുടെ 292-ാം ചരമവാര്‍ഷികം0

    തൃശൂര്‍’:  അര്‍ണോസ് പാതിരിയുടെ 292-ാം ചരമവാര്‍ഷികം അര്‍ണോസ് ഫാറം, അര്‍ണോസ് പാതിരി അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തി. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പൊതുയോഗം ഡോ. പ്രഭാകരന്‍ പഴശ്ശി ഉദ്ഘാടനം ചെയ്തു. ഡോ. ജോര്‍ജ്ജ് തേനാടികളും അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. മനോജ് കുമാര്‍, വേലൂര്‍ ഫൊറോന വികാരി ഫാ. റാഫേല്‍ താണിശേരി, വിവിധ കോളേജുകളിലെ അര്‍ണോസ് ചെയര്‍ പ്രതിനിധികളായ സിസ്റ്റര്‍ ഡോ. ഷീബ സി.വി, ഡോ. റോയ് മാത്യു എം, ഡോ. കെ.ജെ. അഗസ്റ്റിന്‍, ഡോ. നിഷ

  • അമല്‍ ജ്യോതിയുടെ റേഡിയോ 90 എഫ്.എം നാടിന് സമര്‍പ്പിച്ചു

    അമല്‍ ജ്യോതിയുടെ റേഡിയോ 90 എഫ്.എം നാടിന് സമര്‍പ്പിച്ചു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ റേഡിയോ 90 എഫ്.എം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള നാടിന് സമര്‍പ്പിച്ചു. ലോകത്തു നടന്ന പ്രധാന സംഭവങ്ങള്‍, ചരിത്രങ്ങള്‍ എന്നിവ പരിശോധിക്കുമ്പോള്‍ റേഡിയോയുടെ പങ്ക് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ കോളേജ് ഓഡി റ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അമല്‍ ജ്യോതിയുടെ മുന്‍ രക്ഷാധികാരി മാര്‍ മാത്യു അറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. റേഡിയോ 90 കോളേജില്‍ വിഭാവനം ചെയ്യുന്നതില്‍ പ്രധാന

  • നടവയല്‍ ഹോളിക്രോസ്  തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികന്‍

    നടവയല്‍ ഹോളിക്രോസ് തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികന്‍0

    മാനന്തവാടി: നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. മേജര്‍ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം നടവയല്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നത്. രാവിലെ ഏഴിന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ നടവയല്‍ ടൗണില്‍ വച്ചു സ്വീകരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെ റാലിയുടെ അകമ്പടിയോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗണ്‍ ചുറ്റി നടക്കുന്ന റാലിയിലും അദ്ദേഹം പങ്കുചേരും. തുടര്‍ന്ന് ഇടവകയുടെ കീഴിലെ

  • ഇസ്ലാമിസ്റ്റുകള്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി

    ഇസ്ലാമിസ്റ്റുകള്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി0

    മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകളെ പരിക്ഷയ്ക്കിടെ ഇസ്ലാമിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയതായി പിതാവ് പൊലിസില്‍ പരാതിനല്കി. ഈജിപ്തിലെ അസ്യൂത് നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 21 കാരി ഐറിന്‍ ഇബ്രാഹിമിന്‍ ഷെഹതയെയാണ് ജനുവരി 22ന് പരീക്ഷ ദിവസങ്ങള്‍ക്കിടെ തട്ടിക്കൊണ്ടുപോയത്. ഇസ്ലാമിലേക്ക് മതംമാറ്റാനായി രാജ്യത്തെ സുരക്ഷാ കാര്യങ്ങളുടെ ചുമതലയുള്ള അധികൃതര്‍ സഹായത്തോടെയാണ് മകളെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് കോപ്റ്റിക് സഭാംഗമായ പിതാവ് വെളിപ്പെടുത്തി. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് സഹോദരന് ഫോണ്‍ ചെയ്തതായി പിതാവ് പറഞ്ഞു. താന്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമാക്കിയ പെണ്‍കുട്ടി തന്നെ രക്ഷിക്കണമെന്നും അല്ലായെങ്കില്‍ താന്‍

  • ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം

    ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം0

    കാഞ്ഞിരപ്പള്ളി: ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ജനാധിപത്യ മതേതര മൂല്യങ്ങള്‍ രാജ്യത്ത് എക്കാലവും സംരക്ഷിക്കപ്പെടണമെന്നും വര്‍ഗീയ വിഭാഗീയ ചിന്തകള്‍ക്കതിരെ ജാഗരൂകരാ കണമെന്നും നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ്. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നിലക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്നു. വൈസ്ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് രൂപീകരണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനെന്ന നിലയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ വഹിച്ച പങ്ക് സമ്മേളനം അനുസ്മരിച്ചു. വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ നിദര്‍ശനമായ

  • എഴുകുംവയല്‍ തീര്‍ത്ഥാടനം 22ന്; മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും

    എഴുകുംവയല്‍ തീര്‍ത്ഥാടനം 22ന്; മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും0

    ഇടുക്കി: ഇടുക്കി രൂപത എഴുകുംവയല്‍ കുരി ശുമലയിലേക്ക് നടത്തുന്ന രണ്ടാമത്തെ കാല്‍നട കുരിശുമല തീര്‍ത്ഥാടനം 22-ന് നടക്കും. ഹൈറേഞ്ചിലെ പ്രസിദ്ധ കുരിശുമലയായ എഴുകുംവയലിലേക്ക് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആത്മീയ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം നടക്കുന്നത്. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാട നത്തില്‍ പങ്കെടുക്കും. നാല് കേന്ദ്രങ്ങളില്‍ നിന്നുമാണ് ഈ വര്‍ഷം കാല്‍നട തീര്‍ത്ഥാടനം  ആരംഭിക്കുന്നത്. എഴുകുംവയലില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള പാണ്ടിപ്പാറയില്‍നിന്നും മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ നേതൃത്വത്തില്‍ രാവിലെ

Latest Posts

Don’t want to skip an update or a post?