ന്യൂനപക്ഷ സ്കോളര്ഷിപ്പുകള് വെട്ടിക്കുറച്ചത് നീതിനിഷേധം
- ASIA, Featured, Kerala, LATEST NEWS
- February 1, 2025
ലണ്ടന്‍: അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിശബ്ദപ്രാര്‍ത്ഥന നടത്തിയതിന് ശിക്ഷവിധിച്ച് ബോണ്‍മൗത്ത് മജിസ്‌ട്രേറ്റ് കോടതി. ക്രിസ്ത്യാനിയും മുന്‍ സൈനികനുമായ ആഡം സമ്ിത്ത് കോണറിനാണ് 2022-ല്‍ ബോണ്‍മൗത്തിലെ ഗര്‍ഭഛിദ്ര കേന്ദ്രത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥന നടത്തിയെന്ന കുറ്റത്തിന് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കാതിരുന്നാല്‍ തടവുശിക്ഷ അനുഭവിക്കേണ്ടെന്നും 9000 പൗണ്ട് പിഴയായി നല്‍കണമെന്നുമാണ് കോടതി വിധിച്ചത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഒരു അബോര്‍ഷനില്‍ കൊല്ലപ്പെട്ട മകന് വേണ്ടിയാണ് ബോണ്‍മൗത്ത് അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നിന്ന് ആഡം നിശബ്ദമായി
ജോസഫ് മൈക്കിള്‍ ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നാണ്. രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്‍വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില്‍ തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്‍
ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി. പ്രഫസറാണ്) ആലങ്കാരികവും അതിലേറെ അതിഭാവുകത്വവും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് യുവത്വം കടന്നുപോയികൊണ്ടിരിക്കുന്നത്. പൊതുവില്‍ ഉല്ലാസപ്രിയരായ അവരില്‍ വലിയൊരു പക്ഷം അടിച്ചുപൊളിയുടെ വക്താക്കള്‍ കൂടിയാണ്. സാങ്കേതികപരമായി മാത്രം ആത്മീയതയെ പുല്‍കുന്ന നയരൂപീകരണം ന്യൂനപക്ഷത്തെയെങ്കിലും ബാധിച്ചുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നിസംഗത എല്ലാ മേഖലയിലും പിടിമുറുക്കുകയാണ്. യഥാര്‍ത്ഥത്തിലുള്ള ഭക്തിയും ഭക്തഭ്യാസങ്ങളും വഴിമാറിയപ്പോള്‍ നമുക്കു നഷ്ടപ്പെട്ടത് പുതുതലമുറയിലേക്കുള്ള വിശ്വാസ കൈമാറ്റമാണെന്ന കാര്യം ബോധപൂര്‍വ്വം തമസ്‌ക്കരിക്കുകയാണ്. പരമ്പരാഗതമായി തന്നെ നമ്മുടെ കുടുംബങ്ങളില്‍ അനുവര്‍ത്തിച്ചു
കണ്ണൂര്‍: തടിക്കടവ് സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നടന്നുവരുന്ന അഖണ്ഡ ജപമാല ഒക്‌ടോബര്‍ 21-ന് ആയിരം ദിവസം പൂര്‍ത്തിയാക്കും. തലശേരി അതിരൂപതയില്‍ത്തന്നെ ആദ്യമായിട്ടാണ് ഒരു ദൈവാലയത്തില്‍ രാവും പകലും മുടങ്ങാതെ ജപമാല നടക്കുന്നത്. ഓരോ ദിവസവും വിവിധ കുടുംബങ്ങളും വാര്‍ഡുകളും ഈ പ്രാര്‍ത്ഥന ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. 2022-ല്‍ അന്നത്തെ വികാരിയായിരുന്ന ഫാ. ജോയ്‌സ് കാരിക്കാത്തടത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഖണ്ഡ ജപമാല ഇപ്പോഴത്തെ വികാരി ഫാ. ഷിന്റോ പുലിയുറുമ്പിലിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി 21-ന് തിങ്കളാഴ്ച
വത്തിക്കാന്‍ സിറ്റി: 2022 ന്റെ അവസാനത്തോടെ കത്തോലിക്കരുടെ സംഖ്യ ഒരു കോടി 37 ലക്ഷം വര്‍ധിച്ച് 139 കോടിയായി. ലോകജനസംഖ്യയുടെ 17.7 ശതമാനമാണിത്. ആഫ്രിക്കയില്‍ മാത്രം 73 ലക്ഷം വിശ്വാസികളാണ് കത്തോലിക്കസഭയില്‍ പുതിയതായി അംഗങ്ങളായത്. ആഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ജനങ്ങളില്‍ 19.7 ശതമാനം പേരും ക്രൈസ്തവവിശ്വാസികളാണ്. യൂറോപ്പില്‍ കത്തോലിക്കരുടെ സംഖ്യയില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും യൂറോപ്പിലെ 39.5 ശതമാനമാളുകളും കത്തോലിക്ക വിശ്വാസികളാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ 60 ലക്ഷവും ഏഷ്യയില്‍ ഒന്‍പത് ലക്ഷവും ഓഷ്യാനയില്‍ ഒന്നേകാല്‍ ലക്ഷവും വിശ്വാസികള്‍ 2022-ല്‍ കത്തോലിക്ക
കൊച്ചി: വഖവ് നിയമഭേദഗതിക്കെതിരെ സംസ്ഥാന ഭരണകൂടവും എംഎല്‍എമാരും നിയമസഭയില്‍ പ്രമേയം പാസാക്കിയത് നിര്‍ഭാഗ്യകരമാണെന്നും ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ജനകീയ കോടതിയില്‍ ചോദ്യം ചെയ്യണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. അപാകതകളേറെയുമുള്ള വഖഫ് നിയമത്തിലെ നീതിനിഷേധ ജനദ്രോഹ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ അടിച്ചേല്‍പ്പിച്ച വഖഫ്നിയമത്തിന് പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയം ഏറെ വിചിത്രവും രാഷ്ട്രീയ അന്ധതയും കാപഠ്യവുമാണ്.
മിഷനറിവേലക്കായി വേറൊരു രാജ്യത്തായിരിക്കുമ്പോള്‍ മുടിയും താടിയും വിരലിലെ നഖങ്ങളും പിഴുതെടുക്കപ്പെടുക, അതുകഴിഞ്ഞു വിരലുകള്‍ വെട്ടി മാറ്റപ്പെടുക, ഒപ്പം വടിയും കത്തികളും കൊണ്ട് ധാരാളം അടിയും വെട്ടുമേറ്റ് മരണത്തോളം എത്തുക.. ഇത്രയും അനുഭവിച്ചതിന് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താന്‍ ഭാഗ്യം കിട്ടിയാല്‍, വീണ്ടും ആ ഭീകരതയുടെ നാട്ടിലേക്ക് തിരിച്ചു പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? അതാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധ ഐസക്ക് ജോഗ്‌സ് ചെയ്തത്. ഈശോയോടുള്ള സ്‌നേഹത്തെ പ്രതി, പ്രേഷിത തീക്ഷ്ണതയെപ്രതി, വടക്കേ അമേരിക്കയില്‍ രക്തസാക്ഷികളായ ആദ്യത്തെ എട്ടുപേരില്‍ ഒരാള്‍. 1607ല്‍
മാത്യു സൈമണ്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാന സന്ദര്‍ശിച്ചാല്‍ സമ്പന്നമായ ഒരു പൗരാണിക കാലം ആ നഗരത്തിനുണ്ടായിരുന്നു എന്ന് കാണാന്‍ സാധിക്കും. രാജ്യത്തെ മുഖ്യ തുറമുഖവുമായിരുന്ന ഹവാന പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു. കപ്പല്‍ നിര്‍മ്മാണവും തുറമുഖത്തിന്റെ വളര്‍ച്ചയും ആ നഗരത്തെ സമ്പന്നമാക്കി. എന്നാല്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ പട്ടണത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും തടസമായിരുന്നു. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും അനേക കപ്പലുകളുടെ നാശത്തിനും ഇവ കാരണമായി. ഈ സമയത്താണ് സ്‌പെയിനില്‍ നിന്നും ശാസ്ത്രജ്ഞനായ ഫാ. ബെനിറ്റോ വീനിയസ്
Don’t want to skip an update or a post?