Follow Us On

23

April

2025

Wednesday

  • വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു

    വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തം; കത്തോലിക്കാ സഭ വാഗ്ദാനം ചെയ്ത വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു0

    കൊച്ചി: വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍ കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍തന്നെ തുടങ്ങുമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി).  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര് ക്ലീമിസ് കതോലിക്ക ബാവ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയില്‍ നടന്ന കെസിബിസി ശീതകാല സമ്മേളനാന്തരം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള

  • റവ. ഡോ. ലൂക്ക് തടത്തില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി  പ്രസിഡന്റ്

    റവ. ഡോ. ലൂക്ക് തടത്തില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പ്രസിഡന്റ്0

    ആലുവ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ പ്രസിഡന്റായി റവ. ഡോ. ലൂക്ക് തടത്തില്‍ നിയമിതനായി.  മലബാര്‍ മേഖലയില്‍നിന്നും ആദ്യമായി ഈ സ്ഥാനത്തെത്തുന്ന റവ. ഡോ. ലൂക്ക് തടത്തില്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ സേവനം ചെയ്തുവരുന്നു. നിലവില്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈസ് പ്രസിഡന്റാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്ന ഡോ. ലൂക്ക് തടത്തില്‍ ഗ്രന്ഥകര്‍ത്താവുമാണ്. റോമിലെ ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്റ് എഡ്യുക്കേഷന്റെ നിര്‍ദേശപ്രകാരം കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയാണ്

  • സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം

    സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമം അനിവാര്യം0

    അങ്കമാലി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാന്‍ കൂട്ടായ ശ്രമമാണ് സര്‍ക്കാര്‍ തേടേണ്ടതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതാ തലത്തില്‍ ആരംഭംകുറിച്ച പ്രഥമ യൂണിറ്റ് സംഗമം അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളി അങ്കണത്തില്‍ നടത്തി. സര്‍ക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നു ഉള്‍പ്പെടെയുള്ള മറ്റ് ലഹരി വസ്തുക്കളുടെ വ്യാപകമായ വിപണനം ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ച കേരളത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുന്നതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മദ്യവും മറ്റ് ലഹരി വസ്തുക്കളും കേരളത്തെ ക്രിമിനലുകളുടെ നാടായി മാറ്റി. എല്ലായിടത്തും മദ്യമെത്തിക്കുകയും

  • സഭയോടു ചേര്‍ന്ന് അല്മായ ശുശ്രൂഷകള്‍ സജീവമാകണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

    സഭയോടു ചേര്‍ന്ന് അല്മായ ശുശ്രൂഷകള്‍ സജീവമാകണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്0

    കൊച്ചി: സഭയോടു ചേര്‍ന്ന് അല്മായശുശ്രൂഷകള്‍ സജീവമായി  നിര്‍വഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗണ്‍ സിലിന്റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാര്‍ത്ഥനയിലും ഐക്യത്തിലും അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍

  • രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്‍…

    രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്‍…0

     അന്തോണി വര്‍ഗീസ് ഒരുകാലത്ത്~റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഏഷ്യാമൈനര്‍ ഇന്ന് അനറ്റോളിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. തുര്‍ക്കിയുടെ ഭാഗമായ ഈ പ്രദേശത്താണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. പാരമ്പര്യമനുസരിച്ച് എഡി 270 മാര്‍ച്ച് 15 -ന് ഏഷ്യാമൈനറിലെ ലിസിയയിലുള്ള പടാരയിലെ അനറ്റോലിയന്‍ തുറമുഖത്താണ് വിശുദ്ധന്റെ ജനനം. ഗ്രീക്ക് വംശജരായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ധനികരായിരുന്നു. ഉത്തമ ക്രൈസ്തവ ശിക്ഷണത്തിലും ഭക്തിയിലും നിക്കോളാസിനെ വളര്‍ത്തിയ മാതാപിതാക്കള്‍ പക്ഷേ, നിക്കോളാസിന്റെ ചെറുപ്പത്തില്‍ തന്നെ പകര്‍ച്ചവ്യാധി പിടിപെട്ട് മരണത്തിന് കീഴടങ്ങി. പ്രായത്തില്‍ കവിഞ്ഞ പക്വതയില്‍ വളര്‍ന്ന

  • വചനത്തോട് ആഭിമുഖ്യം വര്‍ധിക്കുന്നു;യുഎസില്‍ ബൈബിള്‍ വില്‍പ്പന കുതിച്ചുയര്‍ന്നു

    വചനത്തോട് ആഭിമുഖ്യം വര്‍ധിക്കുന്നു;യുഎസില്‍ ബൈബിള്‍ വില്‍പ്പന കുതിച്ചുയര്‍ന്നു0

    വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ ബൈബിള്‍ വില്‍പ്പന ഈ വര്‍ഷം ഒക്‌ടോബര്‍ മാസം വരെ 22% വര്‍ധിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇതേ കാലയളവില്‍ യുഎസിലെ പുസ്തക വില്‍പ്പന 1%-ല്‍ താഴെ മാത്രമാണ് വളര്‍ന്നത്. വചനത്തോടുള്ള ആഭിമുഖ്യം സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതിന്റെ സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ടില്‍  2019-ല്‍ 9.7 ദശലക്ഷം ബൈബിള്‍ വിറ്റ സ്ഥാനത്ത് 2023-ല്‍ 14.2 ദശലക്ഷമായി അത് വര്‍ധിച്ചതായും വ്യക്തമാക്കുന്നു. ലോകത്തില്‍ വര്‍ധിച്ചുവരുന്ന അരാജകത്വവും അനിശ്ചിതത്വവുമാണ് മനുഷ്യനെ ദൈവത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടിനെക്കുറിച്ച്

  • ആലപ്പോയുടെ പിന്നാലെ തന്ത്രപ്രധാന നഗരമായ ഹമയും വളഞ്ഞു; ഡമാസ്‌കസും വിമത ഇസ്ലാമിസ്റ്റുകള്‍ കീഴടക്കുമോ? ആകാംക്ഷയോടെ ലോകം

    ആലപ്പോയുടെ പിന്നാലെ തന്ത്രപ്രധാന നഗരമായ ഹമയും വളഞ്ഞു; ഡമാസ്‌കസും വിമത ഇസ്ലാമിസ്റ്റുകള്‍ കീഴടക്കുമോ? ആകാംക്ഷയോടെ ലോകം0

    ഡമാസ്‌ക്കസ്/സിറിയ:  ആലപ്പോ നഗരം പിടിച്ചെടുത്ത ശേഷം സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന്റെ പ്രതിരോധത്തില്‍  നിര്‍ണായകമായി കണക്കാക്കപ്പെടുന്ന  ഹമ നഗരത്തിന്റെ മൂന്നു വശവും തീവ്ര ഇസ്ലാമിക്ക് റിബലുകളായ എച്ച്റ്റിഎസ് വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തെ അതിജീവിച്ചുകൊണ്ടാണ് സിറിയന്‍ വിമതര്‍ പ്രധാന സെന്‍ട്രല്‍ നഗരമായ ഹമയെ ”മൂന്നു വശത്തുനിന്നും” വളഞ്ഞിരിക്കുന്നത്. സിറിയന്‍ പ്രസിഡന്റ് ബാസാര്‍ അല്‍-ആസാദിന്റെ സൈന്യത്തെ സംബന്ധിച്ചിടത്തോളം തലസ്ഥാനവും അധികാരകേന്ദ്രവുമായ ഡമാസ്‌കസിനെ സംരക്ഷിക്കുന്നതില്‍ തന്ത്രപ്രധാനമായ നഗരമാണ് ഹമ. ഇസ്ലാമിസ്റ്റ് വിമതര്‍ നടത്തിയ മിന്നല്‍

  • സഹൃദയ എഞ്ചിനീയറിംഗ് കോളജിന് ഹഡില്‍ ഗ്ലോബലിന്റെ ആദരം

    സഹൃദയ എഞ്ചിനീയറിംഗ് കോളജിന് ഹഡില്‍ ഗ്ലോബലിന്റെ ആദരം0

    തൃശൂര്‍: വനിതാ ഗവേഷകരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കാനുള്ള സംഭാവനകള്‍ നല്‍കിയതിന് കോവളം ലീല ഹോട്ടലില്‍ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവല്‍ ആയ ഹഡില്‍ ഗ്ലോബലില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജിനെ ആദരിച്ചു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആന്‍ഡ്  ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍ക്കര്‍  ആണ് പുരസ്‌കാരം സമ്മാനിച്ചത്. കേന്ദ്ര ഐടി വകുപ്പ് സിഇഒ പനീര്‍ശെല്‍വം മദനഗോപാല്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക എന്നിവരുടെ സാന്നിധ്യത്തില്‍ കോളേജിന്

Latest Posts

Don’t want to skip an update or a post?