Follow Us On

26

November

2024

Tuesday

  • ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

    ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍0

    കൊച്ചി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായ വയനാട് മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). വയനാട് മേഖലയില്‍ മേപ്പാടി, ചൂരല്‍മല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളില്‍ ഉണ്ടായ ദുരന്തത്തില്‍ ഇരയായവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായാണ് ‘റീവാംപ് വയനാട്’ എന്ന പദ്ധതിക്ക് കെഎല്‍സിഎ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം രൂപം നല്‍കിയിരിക്കുന്നത്. വിവിധ തലങ്ങളിലുള്ള സഹകാരികളില്‍നിന്ന് സമാഹരിക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവര്‍ക്ക് ഭവനങ്ങള്‍ പണിത് നല്‍കുന്നതിനും മറ്റ് പുനരധിവാസ

  • കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മതനേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം

    കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മതനേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം0

    ബാന്‍ഗുയി: 2013 -ല്‍ സെലേക്ക വിഭാഗം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ ഭരണം ഏറ്റെടുത്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തിന് അയവരുവരുതാതന്‍ നേതൃത്വം നല്‍കിയ കര്‍ദിനാള്‍ നസപ്പലായിംഗ ഉള്‍പ്പടെയുള്ള മൂന്ന് മത നേതാക്കള്‍ക്ക് ഏയിജിസ് പുരസ്‌കാരം. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ഇവാഞ്ചലിക്കല്‍ കൂട്ടായ്മയുടെ തലവന്‍ നിക്കോളാസ് ഗുരേകൊയാമെ ഗബാന്‍ഗൗ, രാജ്യത്തെ ഇസ്ലാമിക്ക് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അന്തരിച്ച ഇമാം ഒമാര്‍ കോബിനെ ലായാമ എന്നിവരാണ് കര്‍ദിനാളിന് പുറമെ പുരസ്‌കാരത്തിനര്‍ഹരായത്. 2013ലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിനും രാജ്യത്തെ വീണ്ടും ഐക്യത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നതിനും

  • ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം: മാര്‍പാപ്പ

    ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം: മാര്‍പാപ്പ0

    പാരീസ്: വ്യത്യസ്തകള്‍ക്ക് അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്‌സ് മത്സരങ്ങളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാരീസിലെ സെന്റ് മേരി മഗ്ദലേന ദൈവാലയത്തില്‍ അര്‍പ്പിച്ച സമാധാനത്തിനുവേണ്ടിയുള്ള ദിവ്യബലിയില്‍ മാര്‍പാപ്പയുടെ സന്ദേശം വായിച്ചു. വംശം, ദേശീയത, മതം എന്നിവയ്ക്ക് അതീതമായ സാര്‍വത്രിക ഭാഷയാണ് കായികമത്സരങ്ങളെന്നും ഒളിമ്പിക്‌സ് മത്സരവേദിയായ പാരീസിലെ ആര്‍ച്ചുബിഷപ് ലോറന്റ് ഉള്‍റിച്ചിന് അയച്ച കത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഒളിമ്പിക്‌സ് മത്സരങ്ങള്‍ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു. ശത്രുതയുള്ളവര്‍ തമ്മില്‍

  • വയനാടിന് സാന്ത്വനവുമായി പാലാ രൂപത

    വയനാടിന് സാന്ത്വനവുമായി പാലാ രൂപത0

    പാലാ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരധിവാസത്തിന് പാലാ രൂപത സാമ്പത്തിക സഹായം നല്‍കി സഹായിക്കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗം പ്രതിനിധികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നുണ്ട്. ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുംവേണ്ടി യത്‌നിക്കുന്ന പ്രദേശത്തെ സഭാനേതൃത്വത്തോട് ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. വിവരണാതീതമായ ദുരിതം അനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാന്‍ മുന്‍പോട്ടു വരുന്നവരെ മാര്‍ കല്ലറങ്ങാട്ട് നന്ദിയറിയിച്ചു. സമാനതകളില്ലാത്ത ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍വേണ്ട

  • അല്‍ഫോന്‍സാ തീര്‍ത്ഥാടനം മൂന്നിന്

    അല്‍ഫോന്‍സാ തീര്‍ത്ഥാടനം മൂന്നിന്0

    ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് നടത്തുന്ന 36-ാം അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഓഗസ്റ്റ് മൂന്നിന്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് വിശ്വാസികള്‍ കാല്‍നടയായും വാഹനങ്ങളിലും തീര്‍ത്ഥാടനത്തില്‍ പങ്കുചേരും. മൂന്നിന് 5.30-ന് അതിരമ്പുഴ, വെട്ടിമുകള്‍, ചെറുവാണ്ടൂര്‍, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളില്‍നിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ത്ഥാടനവും 5.45-ന് പാറേല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ത്ഥാടനവും 6.45-ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍നിന്ന് കുടമാളൂര്‍ മേഖലയുടെ തീര്‍ത്ഥാടനവും

  • ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് സഹായം ആവശ്യപ്പെട്ട്   മാര്‍ ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് സഹായം ആവശ്യപ്പെട്ട് മാര്‍ ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാട് മലയോരമേഖലയുടെ ദുരിതം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം. ഇന്നലെ രാവിലെ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍വച്ചാണ് രൂപതാ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് കര്‍ഷകരുടെ ആശങ്കകള്‍ അറിയിച്ചത്. വിലങ്ങാട്ടെ ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെപ്പറ്റിയും മാര്‍ ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,

  • ഫാ. ഹെന്റി ഡിഡോണിന്റെ  ഓര്‍മകളുമായി ഒളിമ്പിക് നഗരം

    ഫാ. ഹെന്റി ഡിഡോണിന്റെ ഓര്‍മകളുമായി ഒളിമ്പിക് നഗരം0

    പാരീസ്: ‘കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ശക്തിയോടെ’ എന്ന ആധുനിക ഒളിമ്പിക്‌സിന്റെ ആപ്തവാക്യമാണെന്നത് അറിയാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍, അതു തയാറാക്കിയത് ഒരു വൈദികനായിരുന്നു എന്നത് എത്ര പേര്‍ക്ക് അറിയാം? ഫ്രഞ്ച് ഡൊമിനിക്കന്‍ വൈദികന്‍ ഫാ. ഹെന്റി മാര്‍ട്ടിന്‍ ഡിഡോണ്‍ആയിരുന്നു ആ ആപ്തവാക്യം തയാറാക്കിയത്. 2021-ല്‍ ‘ഒരുമയോടെ’ എന്ന വാക്കുകൂടി അതോടൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നു. 1881-ല്‍ ഫാ. ഹെന്റി ഡിഡോണ്‍ തന്റെ സ്‌കൂളിന്റെ കായിക മേളയില്‍ ഉപയോഗിച്ച വാക്യം ആധുനിക ഒളിമ്പിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരനായ പിയറി ഡെ

  • ‘ഇനി ഒരു കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും’

    ‘ഇനി ഒരു കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുത്. ഇവിടെയാണെങ്കിലും ഗാസയിലാണെങ്കിലും മറ്റെവിടെയാണെങ്കിലും’0

    ജറുസലേം:  ഇസ്രായേലിന്റെ അധീനതയിലുള്ള  ഗോളന്‍ ഹൈറ്റ്‌സ് പ്രദേശത്തുള്ള മജ്ദല്‍ ഷാംസില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 12 കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശവാസിയായ തവ്ഫിക്ക് സായദ് അഹമ്മദ് എന്ന സ്ത്രീയുടെ പ്രതികരണമാണിത്. കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്ന പിച്ചിനോട് ചേര്‍ന്നാണ് തവ്ഫിക്കിന്റെ ഭവനം. സൈറന്‍ മുഴങ്ങിയ ഉടനെ തന്നെ വലിയ ശബ്ദത്തോടെ ഫുട്‌ബോള്‍ പിച്ചില്‍ മിസൈല്‍ പതിച്ചതായി തവ്ഫിക്ക് പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ തവ്ഫിക്കിന്റെ കുട്ടികള്‍ അപകടത്തില്‍ ഉള്‍പ്പെട്ടില്ലെങ്കിലും തവ്ഫിക്ക് അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ശരീരഭാഗങ്ങള്‍ വേര്‍പെട്ട

Latest Posts

Don’t want to skip an update or a post?