Follow Us On

23

April

2025

Wednesday

  • കെസിബിസി ശീതകാല സമ്മേളനം 4 മുതല്‍ 6 വരെ

    കെസിബിസി ശീതകാല സമ്മേളനം 4 മുതല്‍ 6 വരെ0

    കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം ഡിസംബര്‍ നാല് മുതല്‍ ആറുവരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം 4-ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും.  സെക്രട്ടറി ജനറല്‍ ബിഷപ് അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും. വിശ്വാസപ്രബോധന സംബന്ധ മന്ത്രാലയം  പുറപ്പെടുവിച്ച അനന്തമഹാത്മ്യം (Dignitas Infinita) എന്ന വിഷയത്തെക്കുറിച്ച് ഡോ.

  • മാര്‍ തോമാ തീര്‍ത്ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

    മാര്‍ തോമാ തീര്‍ത്ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു0

    ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍ തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഭാരത അപ്പസ്തോലനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പ്രവേശനത്തിന്റെ 1972-ാം വാര്‍ഷികവും യുവജനവ ര്‍ഷാചരണ വും ഉള്‍ക്കൊള്ളിച്ചായിരുന്നു ഇത്തവണത്തെ പദയാത്ര. കലഹങ്ങളും അക്രമങ്ങളും കൊണ്ട് കലുഷിതമായ ഇക്കാലത്ത് മാര്‍തോമാശ്ലീഹാ പകര്‍ന്നുതന്ന ക്രിസ്തു വിശ്വാസം സുവിശേ ഷത്മകമായ  ധീരതയോടെ പ്രഘോഷിക്കാന്‍ തയാറാകണമെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ദിവ്യബലി മധ്യേ വചനസന്ദേശത്തില്‍ പറഞ്ഞു. യുവജനങളുടെ

  • ബാസ്‌കറ്റ്‌ബോള്‍ കളിക്കിടെ പരിക്കേറ്റ സെമിനാരി വിദ്യാര്‍ത്ഥിക്ക് അത്ഭുതസൗഖ്യം പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിലേക്ക് നയിച്ച അത്ഭുതം

    ബാസ്‌കറ്റ്‌ബോള്‍ കളിക്കിടെ പരിക്കേറ്റ സെമിനാരി വിദ്യാര്‍ത്ഥിക്ക് അത്ഭുതസൗഖ്യം പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിലേക്ക് നയിച്ച അത്ഭുതം0

    ലോസ് ആഞ്ചലസ്/യുഎസ്എ: ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനിലാണ്  ലോസ് അഞ്ചലസ് രൂപതക്ക് വേണ്ടി പരിശീലനം നേടുകയായിരുന്ന ആ സെമിനാരി വിദ്യാര്‍ത്ഥിയുടെ ആക്കിലസ് ടെന്റണ് സാരമായ പരിക്കേറ്റതായി വ്യക്തമായത്. തുടര്‍ന്ന് ഒര്‍ത്തോപീഡിക്ക് സര്‍ജനെ  കാണാന്‍ ആ സെമിനാരി വിദ്യാര്‍ത്ഥി അപ്പോയിന്റ്‌മെന്റ് എടുത്തു. ഇതിനിടെയാണ്  കായികവിനോദങ്ങളിലും പര്‍വതാരോഹണത്തിലുമെല്ലാം വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഇറ്റാലിയന്‍ സ്വദേശിയായ വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയോടുള്ള നൊവേന പ്രാര്‍ത്ഥന ഈ സെമിനാരി വിദ്യാര്‍ത്ഥി ആരംഭിച്ചത്. നൊവേന പ്രാര്‍ത്ഥന പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ഒരു

  • വിജയത്തിന്റെ  വഴിയില്‍

    വിജയത്തിന്റെ വഴിയില്‍0

    സണ്ണി കുറ്റിക്കാട്ട് സിഎംഐ നിരാശാഭരിതരും ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളെ രക്ഷിക്കുന്നതിനായി ‘ടീ ആന്റ് കംഫര്‍ട്ട്’ എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയ ഷാരോണ്‍ ആസ്റ്ററിന് കരുത്തേകിയത് ദുരിതങ്ങളായിരുന്നു. ജീവിതത്തിലെ ദുരിതാനുഭവങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി തന്നെ വേട്ടയാടിയപ്പോള്‍ ജീവിതം മടുത്ത് ഷാരോണ്‍ ഒരിക്കല്‍ ആത്മഹത്യ ചെയ്യാനായി ഇടംകൈയില്‍ ബൈബിളും വലംകൈയില്‍ ചെവിയോടു ചേര്‍ത്തുപിടിച്ച പിസ്റ്റളുമായി ഒരു നിമിഷം ശങ്കിച്ചുനിന്നു. മക്കളെ അടുത്ത വീട്ടിലാക്കിയ ഷാരോണ്‍ വെടിയൊച്ച പുറത്തുകേള്‍ക്കാതിരിക്കാനായി റേഡിയോ ഉച്ചത്തില്‍ ഓണ്‍ചെയ്ത് വച്ചിരുന്നു. അതില്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് ഒരു

  • കേട്ടാലും കേട്ടാലും കൊതി തീരാത്ത സ്വരം

    കേട്ടാലും കേട്ടാലും കൊതി തീരാത്ത സ്വരം0

    ഫാ. തോമസ് ആന്റണി പറമ്പി ‘എടീ, മക്കളെ പള്ളിയില്‍ പോകാന്‍ വിളിച്ചോ?’ ‘ഇതുവരേയും അവര്‍ എഴുന്നേറ്റില്ലേ?’ ‘എന്റെ മക്കളേ, നിങ്ങള്‍ ഇതുവരേയും റെഡിയായി ഇറങ്ങിയില്ലേ?’ ചെറുപ്രായത്തില്‍ വീട്ടില്‍ എല്ലാ ദിവസവും പ്രത്യേകിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ അതിരാവിലെ കേട്ടിരുന്ന അപ്പന്റെ സ്വരമാണ് മുകളില്‍ കുറിച്ചത്. പള്ളിയില്‍ കുര്‍ബാനയ്ക്കു പോകാനുള്ള കാര്യം മൂന്നും നാലും പ്രാവശ്യം പറഞ്ഞിരുന്ന അപ്പനെയാണ് യോഹന്നാന്‍ 21 :15 മുതല്‍ 19 വരെയുള്ള ഭാഗം വായിക്കുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരാറുള്ളത്. ‘അവര്‍ക്കു സമയം അറിയാമല്ലോ’,’സമയമാകുമ്പോള്‍

  • ഇഎസ്എ അന്തിമ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണം: പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

    ഇഎസ്എ അന്തിമ റിപ്പോര്‍ട്ട്; സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണം: പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍0

    കൊച്ചി: ഇഎസ്എ അന്തിമ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. ഇഎസ്എ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട്  കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള നിരവധി ആശങ്കകള്‍ പരിഹരിച്ച് സുതാര്യമായ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത്തെകരട് വിജ്ഞാപനത്തിനെതിരെ ജനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുവാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്

  • ആലപ്പോ നഗരം ഇസ്ലാമിസ്റ്റ് റിബലുകളുടെ നിയന്ത്രണത്തില്‍; ഭയപ്പാടോടെ ക്രൈസ്തവര്‍

    ആലപ്പോ നഗരം ഇസ്ലാമിസ്റ്റ് റിബലുകളുടെ നിയന്ത്രണത്തില്‍; ഭയപ്പാടോടെ ക്രൈസ്തവര്‍0

    ആലപ്പോ/സിറിയ: 50,000-ത്തോളം ക്രൈസ്തവര്‍ ഉള്‍പ്പെടെ ഏകദേശം 3.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന സിറിയന്‍ നഗരമായ ആലപ്പോ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക്ക് റിബലുകള്‍ പിടിച്ചെടുത്തു.  എച്ച്റ്റിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹായത് താഹിര്‍ അല്‍ ഷാം എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘടനയാണ് ആലപ്പോ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റും ഐഎസുമുള്‍പ്പടെയുള്ള  ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുള്ള എച്ച്റ്റിഎസ് 2017-ല്‍ അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകള്‍ ലയിച്ചതിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട റിബല്‍ സംഘമാണ്. ‘വിപ്ലവ തീക്ഷ്ണത’ യെക്കാള്‍ ‘ജിഹാദിസ്റ്റ് പ്രത്യയശാസ്ത്രം’  പുലര്‍ത്തുന്ന ഈ സംഘത്തിന്റെ

  • കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം

    കുടിയേറ്റ മേഖലയുടെ വളര്‍ച്ചക്ക് സിഒഡിയുടെ സംഭാവനകള്‍ നിസ്തുലം0

    തിരുവമ്പാടി: കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം തിരുവമ്പാടി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവൃത്തികളിലൂടെ അനേകരില്‍ എത്തിക്കുകയാണ് സിഒഡിയെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. താമരശേരി രൂപതാധ്യക്ഷനും സിഒഡിയുടെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത

Latest Posts

Don’t want to skip an update or a post?