മതപരിവര്‍ത്തന നിരോധന നിയമഭേദഗതി; സുപ്രീംകോടതി യുപി സര്‍ക്കാരിന്റെ വിശദീകരണം തേടി
- Featured, INDIA, LATEST NEWS
- July 17, 2025
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്കെതിരായ ഭീകരമായ ആക്രമണത്തെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ശക്തമായി അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും നിര്‍ണായക പങ്ക് വഹിച്ച, ഭരണഘടനാ മൂല്യങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ച ക്രിസ്ത്യന്‍ സമൂഹത്തെ തീവ്രവാദികളും ദേശവിരുദ്ധരുമായ ഘടകങ്ങള്‍ ആവര്‍ത്തിച്ച് ലക്ഷ്യം വയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്താനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഒരു മാതൃകയുടെയും തന്ത്രത്തിന്റെയും ഭാഗമാണെന്ന്
ഭുവനേഷ്വര്‍: ഒഡീഷ സംസ്ഥാനത്തെ നബരംഗ്പൂര്‍ ജില്ലയിലെ ഹിന്ദു ഭൂരിപക്ഷ ആദിവാസി ഗ്രാമമായ സിയുനഗുഡയില്‍, ക്രിസ്ത്യന്‍ മതം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍, രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഗ്രാമം വിട്ട് പോകേണ്ടി വന്നു. ഇവര്‍ക്ക് വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു. ഗംഗാധര്‍ സാന്ത, ഭാര്യ, രണ്ട് മക്കള്‍ അടങ്ങുന്ന ഒരു കുടുംബവും മറ്റൊരു നാലംഗ കുടുംബവുമാണ് അവരുടെ പാരമ്പര്യ വീടുകള്‍ ഉപേക്ഷിച്ചത്. ഇവര്‍ ബ്ലസ്സിംഗ് യൂത്ത് മിഷന്‍ എന്ന ക്രിസ്ത്യന്‍ സഭയുടെ അംഗങ്ങളായിരുന്നു. ഗ്രാമവാസികള്‍ വൈദ്യുതി വിച്ഛേദിക്കുകയും കിണറ്റില്‍
ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍
വത്തിക്കാന്‍ സിറ്റി: പപ്പുവ ന്യൂഗിനിയിലെ വാഴ്ത്തപ്പെട്ട പീറ്റര്‍ ടു റോട്ട്, തുര്‍ക്കിയിലെ വാഴ്ത്തപ്പെട്ട ഇഗ്‌നേഷ്യസ് ഷൗക്രല്ലാ മലോയന്‍, വെനസ്വേലയിലെ വാഴ്ത്തപ്പെട്ട മരിയ കാര്‍മെന്‍ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. കൂടാതെ ഇറ്റാലിയന്‍ രൂപതാ വൈദികനായ കാര്‍മെലോ ഡി പാല്‍മയെ വാഴ്ത്തപ്പെട്ടവനായും ബ്രസീലിയന്‍ വൈദികനായ ജോസ് അന്റോണിയോ ഡി മരിയ ഇബിയാപിനയെ ധന്യനായും പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവിനും പാപ്പ അംഗീകാരം നല്‍കി. 1912 മാര്‍ച്ച് 5-ന് ജനിച്ച് രണ്ടാം ലോകമഹായുദ്ധസമയത്ത് തന്റെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ത്തിനതീതമായി സമൂഹം ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തെ തീവ്രകര്‍മ്മ പരിപാടി കളുടെയും രൂപത പാസ്റ്ററല്‍ സെന്ററില്‍ നടന്ന ബോധവല്‍ക്ക രണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍: ലഹരിക്കെതിരെയും പരിസ്ഥിതി സംരക്ഷണവുമായി സീനിയര്‍ സിഎല്‍സി നടത്തുന്ന 12 പ്രവര്‍ത്തന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അരണാട്ടുകര പള്ളിയില്‍ നടന്ന ലോക സിഎല്‍സി ദിനാഘോഷ ചടങ്ങിലാണ് പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്തത്. സീനിയര്‍ പ്രസിഡന്റ് വിനേഷ് കോളങ്ങാടന്‍ അധ്യക്ഷനായി. ഡയറക്ടര്‍ ഫാ. ഫ്രെജോ വാഴപ്പിള്ളി, സെക്രട്ടറി ഡെന്നസ് പെല്ലിശേരി, ഡെയ്‌സണ്‍ കൊള്ളന്നൂര്‍ ഏ.ഡി, ഷാജു മാസ്റ്റര്‍, എ.ജെ ജെയ്‌സണ്‍ സീന ഷാജു എന്നിവര്‍ പങ്കെടുത്തു.
ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ എംപിമാരും നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). കേരള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പിലൂടെ സിബിസിഐയും നിലപാട് വ്യക്തമാക്കിയത്. മുനമ്പം ഉള്‍പ്പെടെയുള്ള ഭൂമിപ്രശ്‌നങ്ങള്‍ക്ക് വഖഫ് നിയമഭേദഗതിയിലൂടെ ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കും എതിരാണ്. മുനമ്പം പ്രദേശത്തെ അറുനൂറിലധികം കുടുംബങ്ങളുടെ
കാഞ്ഞിരപ്പള്ളി: സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ വിശ്വാസത്തിന്റെ ആഘോഷമായ ഉത്ഥാനോത്സവം സെന്റ് ഡോമിനിക്സ് കത്തീഡ്രലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈശോയുടെ ജനന ജീവിത മരണ ഉത്ഥാനരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കത്തീഡ്രല്‍ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദൃശ്യാവിഷ്‌കാരം വിളംബരജാഥയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. വിശ്വാസജീവിത പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ റവ. ഡോ. തോമസ് വാളന്മനാല്‍,
Don’t want to skip an update or a post?