Follow Us On

26

November

2024

Tuesday

  • ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മദിനവും പദയാത്രയും

    ധന്യന്‍ മാര്‍ ഇവാനിയോസ് ഓര്‍മദിനവും പദയാത്രയും0

    പുല്‍പ്പള്ളി: ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ എഴുപത്തിയൊന്നാം ഓര്‍മയാചരണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുല്‍പ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തില്‍ വിപുലമായി സംഘടിപ്പിച്ചു. മേഖലയിലെ ഏഴു ദൈവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന് സമൂഹ ബലി അര്‍പ്പിച്ചതിനോടൊപ്പം അനുസ്മരണ ചടങ്ങുകളും നടത്തി. തുടര്‍ന്ന് പുല്‍പ്പള്ളി പഴശിരാജാ കോളേജിലേക്ക് നടത്തിയ പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മേഖല പ്രോട്ടോ വികാരി ഫാ. വര്‍ഗീസ് കൊല്ലമാവുടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുത്തൂര്‍ രൂപതാ വികാരി

  • കെയ്‌റോസ് കോണ്‍ക്ലേവ് 2024

    കെയ്‌റോസ് കോണ്‍ക്ലേവ് 20240

    അങ്കമാലി: കെയ്‌റോസ് കോണ്‍ക്ലേവ് 2024 കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മറ്റുള്ളവര്‍ക്ക് സ്വീകാര്യപ്രദമായ രീതിയില്‍ ആശയങ്ങള്‍ കൈമാറാന്‍ കെയ്‌റോസിന് സാധിക്കുന്നതില്‍ ബിഷപ്പ് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ഒക്‌റ്റോബറില്‍ നടന്ന സിനഡില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ആശയത്തെ അദ്ദേഹം വിവരിച്ചു. ‘ഇന്ന് ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെട്ടിരിക്കുന്നു. അത് ഡിജിറ്റല്‍ കോണ്ടിനെന്റ് ആണ്. കൂടുതല്‍ ജനവാസമുള്ള ഈ പുതിയ ഭൂഖണ്ഡത്തിലേക്കു മിഷനറിമാരെ നമുക്ക് അയക്കണം. ഡിജിറ്റല്‍ കോണ്ടിനെന്റിനെ കീഴടക്കാന്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടും

  • മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിനഡിന്റെ പഠനസമിതിയില്‍

    മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വത്തിക്കാന്‍ സിനഡിന്റെ പഠനസമിതിയില്‍0

    കാക്കനാട്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ വത്തിക്കാനില്‍ നടന്നുവരുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള ആഗോള സിനഡിന്റെ  പഠനസ മിതിയിലേക്ക് പരിശുദ്ധ സിംഹാസനം നിയമിച്ചു. പൗരസ്ത്യസഭകളും ലത്തീന്‍ സഭയുമായുള്ള ബന്ധത്തെ ക്കുറിച്ച് പഠിക്കുന്നതിന് നിയമിക്കപ്പെട്ട 13 അംഗ വിദഗ്ധ സമിതിയിലേക്കാണ് മാര്‍ സ്രാമ്പിക്കല്‍ നിയമിതനായിരിക്കുന്നത്. പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലൗദിയോ  ഗുജറോത്തി, ആര്‍ച്ചുബിഷപ് മാര്‍ സിറില്‍ വാസില്‍ എന്നിവരും ഈ സമിതിയില്‍ അംഗങ്ങളാണ്. ആഗോള കത്തോലിക്കാ സഭയിലെ തിരഞ്ഞെടു ക്കപ്പെട്ട 118 അംഗങ്ങളാണ്

  • സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെഎസ്എസ്എസ്

    സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെഎസ്എസ്എസ്0

    കോട്ടയം : തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോണ്‍ മേള നടത്തി. തെള്ളകം ചൈതന്യയില്‍ നടന്ന ലോണ്‍ മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍മാരായ മേരി ഫിലിപ്പ്, ലിജോ സാജു എന്നിവര്‍ പ്രസംഗിച്ചു. ചൈതന്യ സംരംഭക

  • മാര്‍ച്ച് ഫോര്‍ ലൈഫ്; ഒപ്പു ശേഖരണവുമായി സിഎല്‍സി

    മാര്‍ച്ച് ഫോര്‍ ലൈഫ്; ഒപ്പു ശേഖരണവുമായി സിഎല്‍സി0

    തൃശൂര്‍:  ജീവന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10 ന് തൃശൂരില്‍ അഖിലേന്ത്യ തലത്തില്‍ നടത്തുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് വേണ്ടി തൃശൂര്‍ അതിരൂപത സീനിയര്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. അതിരൂപതാ പ്രസിഡന്റ് വിനേഷ് കോളേങ്ങാടന്‍ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡെന്നസ് പെല്ലിശ്ശേരി, ട്രഷറര്‍ ഡെയ്‌സണ്‍ കൊള്ളന്നൂര്‍, ജെയ്‌സണ്‍ എ.ജെ. സെബി എം.ഒ, സീന സാജു എന്നീവര്‍ നേതൃത്വം നല്‍കി.

  • രാഷ്ട്രീയം മാറ്റിവച്ച് വിശുദ്ധ നാടിന് വേണ്ടി പ്രാര്‍ത്ഥിക്കണം : ജറുസലേം ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല

    രാഷ്ട്രീയം മാറ്റിവച്ച് വിശുദ്ധ നാടിന് വേണ്ടി പ്രാര്‍ത്ഥിക്കണം : ജറുസലേം ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല0

    ജറുസലേം: രാഷ്ട്രീയം മാറ്റിവച്ച് വിശുദ്ധ നാടിന് വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബല്ലാ ക്രൈസ്തവരോട് ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ നാട് സന്ദര്‍ശിക്കാനെത്തിയ പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എസിഎന്നിന്റെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ഇസ്രായേല്‍ സൈന്യത്തിലും അതേ പോലെ തന്നെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലും കത്തോലിക്കരുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന് സഭയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാവില്ല. അതേസമയം തന്നെ കപടമായ നിഷ്പക്ഷതകൊണ്ടും കാര്യമില്ല. രാഷ്ട്രീയമോ സൈനികമോ ആയ സംഘര്‍ഷത്തിന്റെ ഭാഗമാകാതെ

  • പുസ്തകം വായിച്ച്  മാനസാന്തരപ്പെട്ട ഘാതകന്‍

    പുസ്തകം വായിച്ച് മാനസാന്തരപ്പെട്ട ഘാതകന്‍0

    ഏകാന്ത തടവിന് വിധിക്കപ്പെട്ട കൊടുംകുറ്റവാളിയായിരുന്നു ജാക്വസ് ഫെഷ്. സാധാരണയായി ഏകാന്ത തടവിന് വിധിക്കപ്പെട്ടവര്‍ നിരാശയില്‍ അകപ്പെട്ട് മാനസികാരോഗ്യം നശിച്ച അവസ്ഥയിലാണ് ജയിലില്‍ നിന്ന് പുറത്തുവരുക. എന്നാല്‍ ഫെഷ് ജയിലിലായിരുന്ന ഒരു ദിവസം അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന നിരാശയും വെറുപ്പും മാറി, കരുണയും ക്ഷമയും സ്‌നേഹവും കൊണ്ട് നിറയാന്‍ തുടങ്ങി. 1954 ഒക്‌ടോബര്‍ മാസമായിരുന്നു അത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാനിടയായതാണ് ഫെഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ അനുഭവം അദ്ദേഹം ഇപ്രകാരം കുറിച്ചുവച്ചു, ”ആ പുസ്തകം വായിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍

  • ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം

    ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം0

    ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യുസിഎഫ്) പ്രതിനിധികള്‍ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ച നടത്തി. ആസൂത്രിത ആക്രമണങ്ങളും അസഹിഷ്ണുതയും ക്രൈസ്തവര്‍ക്കുനേരെ വര്‍ധിക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 2023-ല്‍ മാത്രം 733 ആസൂത്രിത അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കുനേരെ രാജ്യത്തുണ്ടായത്. ശരാശരി പ്രതിമാസം 61 ക്രൈസ്തവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആക്രമിക്കപ്പെടുന്നുണ്ട്. മണിപ്പൂര്‍ വിഷയം കണക്കിലെടുത്താല്‍ ഈ സംഖ്യ ഇനിയും ഉയരും. 361 ആക്രമണ സംഭവങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ 2024-ല്‍ ഇതുവരെ നടന്നിട്ടുള്ളതെന്നും

Latest Posts

Don’t want to skip an update or a post?