ന്യൂനപക്ഷ സ്കോളര്ഷിപ്പുകള് വെട്ടിക്കുറച്ചത് നീതിനിഷേധം
- ASIA, Featured, Kerala, LATEST NEWS
- February 1, 2025
ഫാ. മാത്യു ആശാരിപറമ്പില് കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില് അസ്വസ്ഥനാക്കി. ഒരു മധ്യവയസ്കന് സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള് ആളുകള് സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള് സകുടുംബം വരണമെന്നു പറഞ്ഞ് ക്ഷണിച്ചിട്ട് ഇയാള് പടിയിറങ്ങുമ്പോള്, ആ വീട്ടിലെ കൊച്ചുമകന് പിതാവിനോട് ചോദിച്ചു, രണ്ടാഴ്ച മുമ്പും ഇയാള് വന്നിരുന്നല്ലോ, വിവാഹം ഇതുവരെ നടന്നില്ലേ’ എന്ന്! ആ പിതാവ് പറഞ്ഞ മറുപടി എല്ലാവരും ഒത്തിരി
തൃശൂര്: ഇഎസ്എ. റിപ്പോര്ട്ടും ഇഎസ്എ ജിയോ കോര്ഡിനേറ്റ്സ് മാപ്പും ബയോ ഡൈവേഴ്സിറ്റി വെബ്സൈറ്റില് ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് സിബിസിഐ പ്രസിഡന്റ് ആര്ച്ചുബിഷപ് മാര് ആന്ഡ്രൂസ് താഴത്തും പശ്ചിമഘട്ട ജന സംരക്ഷണ സമിതി രക്ഷാധികാരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയിലും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി മലയോര ജനതയുടെ ആശങ്കകള് പങ്കുവെച്ചു. വിലങ്ങാട് ഉരുള്പൊട്ടലില് ദുരിതമനുഭവിക്കുന്നവര്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അവര് ആവശ്യപ്പെട്ടു. തൃശൂര് രാമനിലയിത്തില് നടന്ന കൂടിക്കാഴ്ചയില് ജോസ് കെ. മാണി എം.പി, വി. ഫാം ചെയര്മാന്
ഇടുക്കി: ഇടുക്കി മെഡിക്കല് കോളജ് സന്ദര്ശിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജിന്, ചികിത്സാ രംഗത്ത് ഇടുക്കി ജില്ലക്കാര് നേരിടുന്ന ബുദ്ധിമുട്ടുകളും ഇടുക്കി മെഡിക്കല് കോളജിന്റെ പരിതാപകരമായ അവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള വൈദികന്റെ കത്ത് ചര്ച്ചയാകുന്നു. ഇടുക്കി രൂപതാ മീഡിയാ കമ്മീഷന് ഡയറക്ടര് ഫാ. ജിന്സ് കാരയ്ക്കാട്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്. കത്തിന്റെ പൂര്ണരൂപം. ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയോട്… ”കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്ജ് ഇടുക്കി മെഡിക്കല് കോളേജ് സന്ദര്ശിക്കുന്നു എന്നറിയുന്നതില് സന്തോഷം. തിരുവനന്തപുരത്തുനിന്ന് ഇടുക്കിയിലെത്തുന്ന
കോഴിക്കോട്: ജനവാസമേഖലകള് ഒഴിവാക്കിയ ഇഎസ്ഐ മാപ്പ് ഉടന് ഉടന് പ്രസിദ്ധീകരിക്കണമെന്ന് കാതോലിക്ക കോണ്ഗ്രസ് ബിഷപ് ലെഗേറ്റ് മാര് റെമീജിയോസ് ഇഞ്ചനാനിയില്. കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തില് കോഴിക്കോട് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇഎസ്എ സംബന്ധമായി കേന്ദ്രത്തിന് സമര്പ്പിക്കുവാന് സംസ്ഥാനം തയ്യാറാക്കിയിരിക്കുന്ന ജിയോ കോഡിനേറ്റ് ഉള്ള മാപ്പില് ജനവാസ മേഖലകള് ഉള്പ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്ന മാപ്പ് ജനങ്ങള്ക്ക് പരിശോധിക്കുവാനും കരട് വിജ്ഞാപനത്തിനെതിരെ പൊതുജനങ്ങള്ക്ക് പരാതികള് സമര്പ്പിക്കുവാനും അടിയന്തരമായി ഡൈവേഴ്സിറ്റി ബോര്ഡിന്റെ വെബ് സൈറ്റില് പ്രസിദ്ധീകരിക്കണം.
ഷാര്ജ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 94 -മത് പുനരൈക്യ വാര്ഷികം ഷാര്ജയില് ആഘോഷിച്ചു. 1930 സെപ്റ്റംബര് 20-ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടതിന്റ ഓര്മകള് ഉണര്ത്തി ഷാര്ജ സെന്റ് മൈക്കിള്സ് ദൈവാലയത്തില് പുനരൈക്യ റാലി നടത്തി. കമ്മിറ്റി അംഗങ്ങള്, ഇടവകയുടെ മുന് ഭാരവാഹികള്, സണ്ഡേ സ്കൂള് കുട്ടികള്, എംസിവൈഎം, മാതൃസമാജം അംഗങ്ങള് എല്ലാവരും ചേര്ന്ന് പുനരൈക്യത്തിന്റെ ദീപശിഖ ഇടവക വികാരിയും യുഎഇ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കോ-ഓര്ഡിനേറ്ററുമായ ജോണ് തുണ്ടിയത്ത് കോര് എപ്പിസ്കോപ്പക്കു കൈമാറി. സഭയോടും
പാറശാല: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94-ാമത് പുനരൈക്യ വാര്ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില് മാര് ഈവാനിയോസ് നഗറില് (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്) രണ്ടു ദിവസങ്ങളിലായി നടന്നു. സീറോമലങ്കര സഭ മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്മികത്വത്തില് ആഘോഷമായ സമൂഹദിവ്യബലി അര്പ്പിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാന്മാരും വൈദികരും സഹകാര്മികരായി. ചങ്ങനാശേരി അതിരൂപത നിയുക്ത ആര്ച്ചുബിഷപ് മാര് തോമസ് തറയില് വചനസന്ദേശം നല്കി. ഐക്യത്തെ ഭയപ്പെടുന്നവരുടെ കാലഘട്ടത്തിലാണ്
ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS ‘ The mystery of human existence lies not in just staying alive, but in finding something to live for.’ – Fyodor Dostoyevsky, The Brothers Karamazov സച്ചിന് കഴിഞ്ഞാല് ക്രിക്കറ്റില് ഏറ്റവും ഇഷ്ടം ബ്രെയിന് ലാറയെയാണ്. എന്തോ വല്ലാത്ത സൗന്ദര്യമാണ് ലാറ ബാറ്റ് ചെയ്യുമ്പോള്. ഓരോ ഷോട്ടും ചടുലതയോടെ കളിക്കുന്ന ക്രിക്കറ്റ് ഇതിഹാസം. ക്രിക്കറ്റിന്റെ കരീബിയന് കവിതയാണ് അയാള്. ചെറുപ്പത്തില് ഞങ്ങള് കൊതിയോടെ
ഡോ. റോക്സി മാത്യു കോള് (ഡോ. റോക്സി മാത്യു കോള് പൂനയിലെ ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല് മീറ്റിരിയോളജിയിലെ ശാസ്ത്രജ്ഞനാണ്. കേന്ദ്രസര്ക്കാരിന്റെ പ്രഥമ രാഷ്ട്രീയ വിജ്ഞാന് പുരസ്കാര ജേതാവുമാണ്) 2018ലെ മഹാപ്രളയത്തോടെയാണ് കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തിന്റെ ഭീകരതയിലേക്ക് കേരളം ഗൗരവത്തോടെ കണ്ണുതുറക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ വര്ഷവും കൃത്യമായ ഇടവേളകളില് പ്രളയമായും വരള്ച്ചയായും മണ്ണിടിച്ചിലുമായെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള് കേരളം അനുഭവിച്ചുകൊണ്ടിരക്കുന്നു. ഒടുവിലിതാ ഈ വര്ഷം വയനാട്ടില് സംഭവിച്ച ദുരന്തത്തിലൂടെ കാലവസ്ഥാ മാറ്റത്തിന്റെ അതിഭയാനകമായ മുഖത്തിന്റെ മുമ്പില്
Don’t want to skip an update or a post?