നീതിനിഷേധത്തിനെതിരെ കളക്ടറേറ്റ് ധര്‍ണയുമായി മുനമ്പം ജനത
- ASIA, Featured, Kerala, LATEST NEWS
- July 16, 2025
കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്. വൈകുന്നേരം മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ
കോയമ്പത്തൂര്‍: ജബല്പൂരില് കത്തോലിക്കാ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നടന്ന അക്രമങ്ങളും കയ്യേറ്റവും പ്രതിഷേധാര്‍ഹമാണെന്ന് രാമനാഥപുരം രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്. വൈദികരെയും സന്യസ്തരെയും ചില തീവ്രവാദികളും ദേശവിരുദ്ധഘടകങ്ങളും ആവര്‍ത്തിച്ച് ലക്ഷ്യംവയ്ക്കുകയും പീഡിപ്പിക്കുകയും ആരാധന നടത്തുവാനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. മതന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ന്യൂനപക്ഷ ക്ഷേമമന്ത്രിയും ചേര്‍ന്ന് അടിയന്തരമായി സ്വീകരിക്കണം. എല്ലാ വിശ്വാസീസമൂഹങ്ങള്‍ക്കും നീതി, സമാധാനം, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ഭാരതത്തിന്റെ അഭിമാനമായ ജനാധിപത്യം, മതേതരത്വം,
കണ്ണൂര്‍: മാനസാന്തരത്തിന്റെ പാതയിലുടെ സഞ്ചരിച്ച് ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുന്നവരായി മാറണമെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കും തല. കണ്ണൂര്‍ രൂപതയിലെ കണ്ണൂര്‍ ഫൊറോന ഇടവകകളുടെ നേതൃത്വത്തില്‍ ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന സ്വര്‍ഗീയാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യന് ദൈവത്തോട് അടുക്കുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ നന്മകള് ഉണ്ടാകുമെന്ന് ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ.
തൃശൂര്‍ : ലഹരിക്കെതിരെ സ്നേഹ ജ്വാലതീര്‍ത്ത് കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍. വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘മയക്കുമരുന്ന് മരണമാണ് മയക്കം വിട്ടുണരാം നാടിനായി’എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാസ്റ്ററില്‍ സെന്ററില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കിഴക്കേകോട്ട ജംക്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് സ്നേഹജ്വാല കത്തിച്ച് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി. തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്
ചെന്നൈ: മതന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം വീണ്ടും സ്ഥിരീകരിച്ച മദ്രാസ് ഹൈക്കോടതി വിധിയെ കത്തോലിക്കാ സഭാ സ്വാഗതം ചെയ്തു. ‘ന്യൂനപക്ഷ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഭരണഘടനാ വ്യവസ്ഥകള്‍ മദ്രാസ് ഹൈക്കോടതി ശരിവച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഇത് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനില്‍ക്കുന്നതിന് അത്യന്താപേക്ഷിതമാണ്’ സിസിബിഐയുടെ വിദ്യാഭ്യാസ, സാംസ്കാരിക കാര്യാലയ സെക്രട്ടറിയുമായ ഫാ. മരിയ ചാള്‍സ് പറഞ്ഞു. ചെന്നൈയിലെ വനിതാ ക്രിസ്ത്യന്‍ കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ലയോള കോളേജ്,
വത്തിക്കാന്‍ സിറ്റി: എല്ലാ രൂപതകളിലും സംഘടിത പ്രോ-ലൈഫ് സംരംഭങ്ങള്‍ക്കായി ആഹ്വാനം ചെയ്യുന്ന 40 പേജുള്ള രേഖ അല്മായര്ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ചു. മനുഷ്യജീവിതത്തിന്റെ മൂല്യത്തെയും അലംഘനീയതയെയും കുറിച്ചുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ഇവാഞ്ചലിയം വിറ്റ’ പ്രസിദ്ധീകരിച്ചതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് .’ജീവിതം എല്ലായ്പ്പോഴും നല്ലതാണ്: മനുഷ്യജീവിതത്തിന്റെ അജപാലന പരിപാലനത്തിനുള്ള പ്രക്രിയകള്‍ ആരംഭിക്കുന്നു’ എന്ന രേഖ പ്രസിദ്ധീകരിച്ചത്. സ്ത്രീകള്‍, ഗര്‍ഭസ്ഥശിശുക്കള്‍, കുട്ടികള്‍, കൗമാരക്കാര്‍, വൈകല്യമുള്ളവര്‍, വൃദ്ധര്‍, ദരിദ്രര്‍, കുടിയേറ്റക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള നിരവധി
വിനോദ് നെല്ലക്കല്‍ ‘ദൈവപുത്രന് തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ ആരെ ആശ്രയിക്കാന്‍, അല്ലേ?’ ഇപ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന എമ്പുരാന് എന്ന ചലച്ചിത്രത്തില്‍ നായക കഥാപാത്രം പറയുന്ന വാക്കുകളാണിവ. സിനിമയുടെ കഥാപശ്ചാത്തലമനുസരിച്ച്, ഒരു കാലഘട്ടത്തില്‍ ഒരു ജനത ദൈവമായി കണ്ടിരുന്ന വലിയൊരു നേതാവിന്റെ മകനും പിന്‍ഗാമിയുമായ വ്യക്തിയുടെ അപഭ്രംശമാണ് അവിടെ പരാമര്‍ശിക്കപ്പെടുന്നത്. എങ്കിലും, ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതും ബിബ്ലിക്കലുമായ നിരവധി അടയാളങ്ങളും ഡയലോഗുകളും സിനിമയില്‍ ആദ്യന്തം മിന്നിമറയുന്നത് വിവിധ കോണുകളില്‍നിന്ന് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ദൈവനിഷേധം ഈ
നേപ്പിഡോ/മ്യാന്മര്: മ്യാന്മറിനെ നടുക്കിയ ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് സൗജന്യ സഹായവും ഒപ്പം സൈനിക ഭരണകൂടവും ഗറില്ലകളും തമ്മിലുള്ള പോരാട്ടത്തില്‍ അടിയന്തിരമായ വെടിനിര്‍ത്തലും അഭ്യര്‍ത്ഥിച്ച് മ്യാന്മറിലെ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് (സിബിസിഎം). ശക്തമായ ഭൂകമ്പത്തിന് ശേഷവും സൈനിക ഭരണകൂടം വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന ഈ മാനുഷിക പ്രതിസന്ധി അടിയന്തിരമായി ശത്രുത അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നതായി സിബിസിഎം തലവന്‍ കര്‍ദിനാള്‍ ചാള്‍സ് മൗംഗ് ബൗ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. വെടിനിര്‍ത്തല്‍ സാധ്യമായാല്‍ ലോകമെമ്പാടുനിന്നും എത്തുന്ന മാനുഷിക സഹായം സുരക്ഷിതമായും പ്രശ്നങ്ങളില്ലാതെയും
Don’t want to skip an update or a post?