ആഗോളസഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ അടുത്തറിയാം കത്തോലിക്കാ സഭയിലെ പ്രധാന നോമ്പുകളെക്കുറിച്ച്… ക്രിസ്തീയ സഭകളില്‍ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്തരീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല. ‘ഉപവാസം’ എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അര്‍ത്ഥം. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതില്‍നിന്നാണ് ഉത്ഭവിച്ചത്. ‘സ്നേഹത്തോടെയുള്ള സഹനം’ (നോയ് =വേദന, അമ്പ് = സ്നേഹം) എന്നാണ്
2021 പുതുതാണ്. എന്നാല്‍, ആ വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ നമ്മള് പുതുതായോ എന്നൊരു ചോദ്യം ബാക്കിയാകുന്നു. പുതുവര്‍ഷം നമ്മോടു പറയുന്നത്, പുതിയ മനുഷ്യനായി പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാനാണ്. അതിന് പല അര്‍ത്ഥങ്ങളുണ്ട്. ഒന്ന്, ആരെയും വേദനിപ്പിക്കാത്ത മനുഷ്യന്. രണ്ട്, താന്മൂലം ആരും വേദനിക്കരുതെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്. മൂന്ന് ഞാന്‍ മൂലം മറ്റുള്ളവര്‍ സന്തോഷിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്. ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മള് പുതിയ മനുഷ്യരാകും. ഞാന്‍ മൂലം മറ്റൊരാള്‍ സന്തോഷിക്കാന്‍ ഇടയാകുക എന്നു പറയുന്നതാണ് സാമൂഹ്യ അവബോധം എന്ന ആശയം.
എരിഞ്ഞു തീരുന്ന തിരികളും തമ്പുരാന്റെ മുമ്പില്‍ കത്തിജ്ജ്വലിക്കുന്ന ബള്‍ബുകളും അവിടുത്തെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ആ കെടാവിളക്കിന്റെ ഭാഗമായി പരിശുദ്ധ അമ്മ എന്നും നമ്മുടെ ജീവിതത്തില്‍ നിലകൊള്ളുന്നു. മനുഷ്യജീവിതത്തെ സമ്പന്നമാക്കുന്ന ആത്മീയശക്തിയാണ് സാന്നിധ്യം. സാന്നിധ്യത്താല്‍ നയിക്കപ്പെടുന്നവര് ഏതു പ്രതിസന്ധിയും തരണം ചെയ്തുകൊണ്ട് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നു. ഈ സാന്നിധ്യം ചോര്‍ന്നു പോകുമ്പോഴാണ് പലരും നിര്‍ജ്ജീവരും നിരാശരുമായി തീരുന്നത്. ചില വ്യക്തികള്‍ മരണമടഞ്ഞു, അപകടത്തില്‍ പെട്ടു എന്നെല്ലാം കേള്‍ക്കുമ്പോള്‍ നാം സ്ത ബ്ധരായി നില്‍ക്കാറുണ്ട്. ഇനി അവര്‍ എന്റെ
എന്നും രാത്രിയില്‍ കടയടച്ചു വരുമ്പോള്‍ പിതാവ് ഞങ്ങള്‍ മക്കള്‍ക്ക് ഓരോ നാണയം തരുമായിരുന്നു. ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന ഞാന്‍ അത് സൂക്ഷിച്ചിരുന്നത് ചോളക്കതിരിന്റെ പടമുള്ള ഒരു തകരപ്പാട്ടയിലായിരുന്നു. അതായിരുന്നു എന്റെ നിക്ഷേപപ്പെട്ടി. അന്നത്തെ ഏതോ വിദേശ കമ്പനിയുടെ പാല്‍പ്പൊടി ടിന്നായിരുന്നത്. അതിന്റെ മുകള്ഭാഗം തുളച്ച് അതില്‍ ഞാന്‍ നാണയങ്ങള്‍ നിക്ഷേപിച്ചു. അടപ്പ് തുറന്നു പോകാതിരിക്കാന്‍ ചാക്കുനൂലുകൊണ്ട് കെട്ടുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേറ്റാലുടനെ ആ ടിന്നെടുത്ത് കുലുക്കിനോക്കും. അതൊരു ഹരമായിരുന്നു. ഒരിക്കലൊരു ക്രിസ്മസ് നാളില്‍ ഒരു യാചകന് വീട്ടില്‍
സ്വന്തം ലേഖകൻ അസാധാരണ വിശുദ്ധൻ! വിശുദ്ധ ജോൺ പോൾ രണ്ടാമന് ലോകം നൽകിയിരിക്കുന്ന അസംഖ്യം വിശേഷണങ്ങളിലൊന്നാണിത്. അതിവേഗമായിരുന്നല്ലോ അദ്ദേഹത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനം- ഇഹലോകവാസം വെടിഞ്ഞതിന്റെ ഒൻപതാം വർഷത്തിൽ വിശുദ്ധാരാമത്തിലെത്തി. അസാധാരണമായ ആ അതിവേഗയാത്രതന്നെ ഈ വിശേഷണത്തിന് കാരണം. സത്യത്തിൽ വിശുദ്ധപദവിയിലേക്കുള്ള യാത്രയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ പൗരോഹിത്യ ജീവിതത്തിലും ഒരൽപ്പം അസാധാരാണത്വം കാണാനാകും. ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, അവധിക്കാലത്ത് മഞ്ഞുമലയിൽ സ്കീയിംഗ് നടത്തിയിരുന്ന, കയാക്കിംഗ് ഇഷ്ടമായിരുന്ന പാപ്പമാർ വേറെയുണ്ടാകുമോ? വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുനാൾ ദിനത്തിൽ, യുവത്വം തുളുമ്പുന്ന അദ്ദേഹത്തിന്റെ
വായിക്കുംതോറും ഇഷ്ടം കൂടിക്കൂടിവരുന്ന പുസ്തകംപോലെ ട്വിസ്റ്റുകൾ നിറഞ്ഞ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജീവിതത്തിലൂടെ വീണ്ടും നമുക്ക് ഒരു യാത്രപോകാം, ആഗോളസഭ വിശുദ്ധന്റെ തിരുനാൾ (ഒക്ടോ.22) ആഘോഷിക്കുമ്പോൾ. സ്വന്തം ലേഖകൻ ഇരുപത്തൊന്നാം വയസിൽ അനാഥൻ, പഠനകാലം മുതൽ നാടകപ്രേമി, രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാരൻ, പിന്നെ പാറമടത്തൊഴിലാളി, ശേഷം ക്രിസ്തുവിന്റെ പുരോഹിതൻ, കത്തോലിക്കാ സഭയുടെ വലിയ ഇടയൻ, ഇന്ന് ആഗോള സഭ വണങ്ങുന്ന വിശുദ്ധൻ- ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതയാത്രയെ വിശേഷിപ്പിക്കാൻ ഒറ്റവാക്കേയുള്ളൂ, സംഭവബഹുലം! ******* പോളണ്ടിലെ വഡോവിസ് എന്ന കൊച്ചു
ദൈവമാതാവിന്റെ ദർശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട നിരവധി ദേശങ്ങളുണ്ട് ഈ ഭൂലോകത്തിൽ. അതിൽനിന്ന് തിരഞ്ഞെടുത്ത എട്ട് മരിയൻ ദർശനങ്ങളെക്കുറിച്ച് അടുത്തറിയാം, ഈ ജപമാല മാസത്തിൽ. സ്വന്തം ലേഖകൻ പോർച്ചുഗലിലെ ഫാത്തിമയിൽ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതും അതിലൂടെ അമ്മ നൽകിയ സന്ദേശങ്ങളും സുപരിചമാണിന്ന്. എന്നാൽ, ഫാത്തിമയിലെ മൂന്ന് ഇടയക്കുട്ടികളെപ്പോലെ പരിശുദ്ധ അമ്മയെ നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച ഒട്ടനവധി വ്യക്തികളുണ്ട്. അതുപോലെ, അമ്മയുടെ ദർശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട പല പ്രദേശങ്ങളുമുണ്ട്! അതിൽനിന്ന് തിരഞ്ഞെടുത്ത എട്ട് മരിയൻ ദർശനങ്ങൾ അടുത്തറിയാം, ഈ ജപമാല മാസത്തിൽ. പ്രോവില്ലെ,
പതിനഞ്ച് വയസുവരെ മാത്രം നീണ്ട ജീവിതംകൊണ്ട്, ഇന്നും അനേകരെ ക്രിസ്തുവിന് നേടിക്കൊടുക്കുന്ന കാർലോ അക്യുറ്റിസ് ഒരുപക്ഷേ, ദിവ്യകാരുണ്യനാഥനിലേക്ക് ആദ്യം നയിച്ചത് തന്റെ അമ്മയെ തന്നെയാകും. ക്രിസ്ലിൻ നെറ്റോ മക്കളെ വിശ്വാസജീവിതത്തിലേക്ക് നയിച്ച അമ്മമാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ അമ്മയെയും കുടുംബാംഗങ്ങളെയും വിശ്വാസജീവിതത്തിലേക്ക് നയിച്ച മകനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്ന കൗമാരക്കാരന്റെ ജീവിത വിശുദ്ധി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ അമ്മ അന്റോണിയോ സൽസാനോയുടെ മാനസാന്തരം! ഒരുപക്ഷേ, ഇതുതന്നെയാകും കാർലോ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതവും! അതെ,
Don’t want to skip an update or a post?