Follow Us On

25

June

2021

Friday

 • സുനാമിയുടെ നടുവിലെ നടുക്കുന്ന ഓര്‍മകള്‍

  സുനാമിയുടെ നടുവിലെ നടുക്കുന്ന ഓര്‍മകള്‍0

  ജോലി ചെയ്യുന്ന സ്ഥാപനം ജപ്പാനില്‍നിന്നും വാങ്ങുന്ന ന്യൂസ്‌പേപ്പര്‍ പ്രിന്റിംഗ് പ്രസുകളുടെ പരിശീലനത്തിനായിട്ടാണ് ഞാനും മറ്റുരണ്ടു സഹപ്രവര്‍ത്തകരും 2011 ജനുവരിയില്‍ രണ്ടുമാസത്തേക്ക് ജപ്പാനിലേക്ക് യാത്രയായത്. ഒന്നരമാസത്തെ ടോക്കിയോ വാസത്തിനുശേഷം മേലധികാരികളുടെ നിര്‍ദേശപ്രകാരം മറ്റൊരു ജില്ലയായ ഇബാറക്കിയിലേക്ക് ഫെബ്രുവരി 28-ാം തിയതി എത്തിച്ചേര്‍ന്നു. തൊട്ടടുത്തുള്ള ടൗണി ലെ ഇബറാക്കി പ്രസ് സെന്ററിലെ രണ്ട് പ്രസുകള്‍കൂടി ഞങ്ങളുടെ കമ്പനി വാങ്ങിയിരുന്നു. പുതിയ സ്ഥലത്തെത്തി രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം മേലധികാരികളുടെ നിര്‍ദേശം വന്നു. കൂടെയുള്ളവര്‍ മാര്‍ച്ച് 13-ന് തിരികെ വരണമെന്നും ഞാന്‍ മാത്രം ഒന്നരമാസംകൂടി

 • സെന്റ് പാട്രിക്: ഐറിഷ് ജനതയുടെ ഹീറോയായി മാറിയ രക്ഷാധികാരി!

  സെന്റ് പാട്രിക്: ഐറിഷ് ജനതയുടെ ഹീറോയായി മാറിയ രക്ഷാധികാരി!0

  വിശുദ്ധ പാട്രിക്കിന്റെ തിരുനാൾ ദിനം അയർലൻഡിന് സെന്റ് പാട്രിക് ഡേയാണ്. ഐറിഷ് ജനത അദ്ദേഹത്തെ അത്രമേൽ വണങ്ങാനുള്ള കാരണം എന്താവും; എന്തുകൊണ്ടാവും അവർ അദ്ദേഹത്തെ രാജ്യത്തിന്റെ രക്ഷാധികാരിയായി അവരോധിച്ചത്? അയർലൻഡിനെ ക്രിസ്തുവിനു നേടിക്കൊടുത്ത വിശുദ്ധ പാട്രിക്കിന്റെ ജീവിതം അത്ഭുതത്തോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. അന്നാണ് പാട്രിക് ഡബ്ലീന എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നത്. ഒരു പ്രവചനംപോലെ പാട്രിക് എന്ന ചെറുപ്പക്കാരന്‍ വിളിച്ചു പറഞ്ഞു, ഈ ദേശം ലോകോത്തര ശ്രദ്ധ നേടുന്ന സ്ഥലമായി മാറും. നൂറുകണക്കിന് ദൈവസങ്കല്പങ്ങളും ആചാരങ്ങളും പുലര്‍ത്തിയിരുന്ന ഡബ്ലീന അന്ന് കാട്ടുജാതിക്കാരായ

 • അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ ?

  അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ ?0

  പലരും പല തവണ ചോദിച്ചിട്ടുള്ളതാണിത്. അനേകം വര്‍ഷത്തെ പരിശീലനം കഴിഞ്ഞ്, അനേകം ആളുകളെ അവരുടെ പ്രതിസന്ധികളില്‍ നിന്ന് കൈപിടിച്ചു കയറ്റുകയും ആത്മീയമായും മാനസികമായും ഒക്കെ മറ്റുള്ളവര്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുള്ള പുരോഹിതരും കന്യാസ്ത്രീകളും ഒക്കെ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം. ചോദ്യം അല്പം സങ്കീര്‍ണമാണെങ്കിലും ഉത്തരം വളരെ ലളിതമാണ്! അതിതീവ്രമായ വിഷാദരോഗ അവസ്ഥ പോലുള്ള മാനസിക ആരോഗ്യ പ്രശ്‌നം വരുമ്പോള്‍, ഇത് എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളില്‍ പലരും ആത്മഹത്യ ചെയ്‌തേക്കാം. അതില്‍ വൈദ്യന്‍ എന്നോ വൈദീകന്‍

 • ക്രൈസ്തവ സമൂഹം ഉണര്‍വോടെ ഒരുങ്ങേണ്ട സമയം

  ക്രൈസ്തവ സമൂഹം ഉണര്‍വോടെ ഒരുങ്ങേണ്ട സമയം0

  കഴിഞ്ഞ ചില പതിറ്റാണ്ടുകളായി കേരളത്തിലെ ക്രൈസ്തവ സമൂഹം കടുത്ത അവഗണനകളും തകര്‍ച്ചയും നേരിടുകയായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ചില വര്‍ഷങ്ങളായി ന്യൂനപക്ഷ സമൂഹം എന്ന നിലയില്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍പോലും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഉടലെടുക്കുകയും കൂടുതല്‍ രൂക്ഷമായ പിന്നാക്കാവസ്ഥയിലേക്ക് ക്രൈസ്തവര്‍ നിപതിക്കുകയും ചെയ്തുവന്നിരുന്നു. പലതരം അനീതികള്‍ക്ക് കാരണമായ വിവിധ സാഹചര്യങ്ങളെക്കുറിച്ച് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പലപ്പോഴായി സര്‍ക്കാര്‍ തലങ്ങളിലേക്ക് അപേക്ഷകളും നിവേദനങ്ങളും സമര്‍പ്പിക്കപ്പെടുകയുണ്ടായിരുന്നു. ഇത്തരം ആവശ്യങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാനായി ജസ്റ്റിസ്

 • നോമ്പ്: എന്ത്; എന്തിന്?

  നോമ്പ്: എന്ത്; എന്തിന്?0

  ആഗോളസഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ അടുത്തറിയാം കത്തോലിക്കാ സഭയിലെ പ്രധാന നോമ്പുകളെക്കുറിച്ച്… ക്രിസ്തീയ സഭകളില്‍ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്തരീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല. ‘ഉപവാസം’ എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അര്‍ത്ഥം. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതില്‍നിന്നാണ് ഉത്ഭവിച്ചത്. ‘സ്‌നേഹത്തോടെയുള്ള സഹനം’ (നോയ് =വേദന, അമ്പ് = സ്‌നേഹം) എന്നാണ്

 • പുതുവര്‍ഷത്തില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍

  പുതുവര്‍ഷത്തില്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍0

  2021 പുതുതാണ്. എന്നാല്‍, ആ വര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ നമ്മള്‍ പുതുതായോ എന്നൊരു ചോദ്യം ബാക്കിയാകുന്നു. പുതുവര്‍ഷം നമ്മോടു പറയുന്നത്, പുതിയ മനുഷ്യനായി പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കാനാണ്. അതിന് പല അര്‍ത്ഥങ്ങളുണ്ട്. ഒന്ന്, ആരെയും വേദനിപ്പിക്കാത്ത മനുഷ്യന്‍. രണ്ട്, താന്‍മൂലം ആരും വേദനിക്കരുതെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്‍. മൂന്ന് ഞാന്‍ മൂലം മറ്റുള്ളവര്‍ സന്തോഷിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്‍. ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മള്‍ പുതിയ മനുഷ്യരാകും. ഞാന്‍ മൂലം മറ്റൊരാള്‍ സന്തോഷിക്കാന്‍ ഇടയാകുക എന്നു പറയുന്നതാണ് സാമൂഹ്യ അവബോധം എന്ന ആശയം.

 • ദൈവത്തിന്റെ ഭാഷ

  ദൈവത്തിന്റെ ഭാഷ0

  എരിഞ്ഞു തീരുന്ന തിരികളും തമ്പുരാന്റെ മുമ്പില്‍ കത്തിജ്ജ്വലിക്കുന്ന ബള്‍ബുകളും അവിടുത്തെ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ആ കെടാവിളക്കിന്റെ ഭാഗമായി പരിശുദ്ധ അമ്മ എന്നും നമ്മുടെ ജീവിതത്തില്‍ നിലകൊള്ളുന്നു. മനുഷ്യജീവിതത്തെ സമ്പന്നമാക്കുന്ന ആത്മീയശക്തിയാണ് സാന്നിധ്യം. സാന്നിധ്യത്താല്‍ നയിക്കപ്പെടുന്നവര്‍ ഏതു പ്രതിസന്ധിയും തരണം ചെയ്തുകൊണ്ട് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നു. ഈ സാന്നിധ്യം ചോര്‍ന്നു പോകുമ്പോഴാണ് പലരും നിര്‍ജ്ജീവരും നിരാശരുമായി തീരുന്നത്. ചില വ്യക്തികള്‍ മരണമടഞ്ഞു, അപകടത്തില്‍ പെട്ടു എന്നെല്ലാം കേള്‍ക്കുമ്പോള്‍ നാം സ്ത ബ്ധരായി നില്‍ക്കാറുണ്ട്. ഇനി അവര്‍ എന്റെ

 • ഉണ്ണീശോ നല്‍കിയ നിക്ഷേപപ്പെട്ടി

  ഉണ്ണീശോ നല്‍കിയ നിക്ഷേപപ്പെട്ടി0

  എന്നും രാത്രിയില്‍ കടയടച്ചു വരുമ്പോള്‍ പിതാവ് ഞങ്ങള്‍ മക്കള്‍ക്ക് ഓരോ നാണയം തരുമായിരുന്നു. ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന ഞാന്‍ അത് സൂക്ഷിച്ചിരുന്നത് ചോളക്കതിരിന്റെ പടമുള്ള ഒരു തകരപ്പാട്ടയിലായിരുന്നു. അതായിരുന്നു എന്റെ നിക്ഷേപപ്പെട്ടി. അന്നത്തെ ഏതോ വിദേശ കമ്പനിയുടെ പാല്‍പ്പൊടി ടിന്നായിരുന്നത്. അതിന്റെ മുകള്‍ഭാഗം തുളച്ച് അതില്‍ ഞാന്‍ നാണയങ്ങള്‍ നിക്ഷേപിച്ചു. അടപ്പ് തുറന്നു പോകാതിരിക്കാന്‍ ചാക്കുനൂലുകൊണ്ട് കെട്ടുകയും ചെയ്തിരുന്നു. രാവിലെ എഴുന്നേറ്റാലുടനെ ആ ടിന്നെടുത്ത് കുലുക്കിനോക്കും. അതൊരു ഹരമായിരുന്നു. ഒരിക്കലൊരു ക്രിസ്മസ് നാളില്‍ ഒരു യാചകന്‍ വീട്ടില്‍

Latest Posts

Don’t want to skip an update or a post?