Follow Us On

28

November

2022

Monday

 • വിശുദ്ധർ വിശുദ്ധർക്ക് ജന്മമേകുന്നു! ഇന്ന് വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ

  വിശുദ്ധർ വിശുദ്ധർക്ക് ജന്മമേകുന്നു! ഇന്ന് വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ0

  സഹനങ്ങളെ സുകൃതങ്ങളാക്കിയാൽ വിശുദ്ധരാകാം. അതിനെ നിഷേധിച്ച് കൊടിപിടിച്ചാൽ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായ വിപ്ലവകാരിയും!- പുത്തൻചിറയിലെ മറിയം ത്രേസ്യ പുണ്യവതിയുടെ തിരുനാൾ  ആഘോഷിക്കുമ്പോൾ ആത്മപരിശോധന ചെയ്യാം ഏതുഗണത്തിൽ ഉൾപ്പെടും ഞാൻ? കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ആത്മഭാഷണമെന്ന ചരിത്രപുസ്തകമാണ് ലിസ്യുവിലെ വിശുദ്ധ ത്രേസ്യയെ കർമലസഭയിലേക്ക് നയിച്ചത്. ഈ ത്രേസ്യയുടെ ഗ്രന്ഥമാണ് വിശുദ്ധ അൽഫോൻസയെ കന്യാമഠത്തിൽ എത്തിച്ചതും സഹനപുത്രിയാക്കി മാറ്റിയതും. ആത്മാക്കളെ നേടാൻ ഏതു നരകത്തിലും പോകാൻ ഞാൻ തയാർ,’ എന്ന് പ്രാർത്ഥിച്ച അമ്മത്രേസ്യയാണ് പുത്തൻചിറയിലെ ത്രേസ്യയ്ക്ക് പ്രചോദനം. വിശുദ്ധാരാമത്തിൽ പല

 • ഇന്ന് പന്തക്കുസ്ത: ഇനിയും തുടരണം ആത്മാക്കളുടെ വിളവെടുപ്പ് ഉത്‌സവം

  ഇന്ന് പന്തക്കുസ്ത: ഇനിയും തുടരണം ആത്മാക്കളുടെ വിളവെടുപ്പ് ഉത്‌സവം0

  പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച വ്യക്തികളിലൂടെ സഭയിലും സമൂഹത്തിലും ഉണ്ടായ നന്മകൾ വിചിന്തനം ചെയ്യുന്നതിനൊപ്പം, ആത്മാവിൽ അഭിഷ്‌കിതരായവരുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ധ്യാനിക്കാം, ഈ പന്തക്കുസ്താ തിരുനാളിൽ. ഇസ്രായേൽ ജനത്തിന് ദൈവം കൽപിച്ചു നൽകിയ തിരുനാളുകളിൽ ഒന്നായിരുന്നു പന്തക്കുസ്ത. എല്ലാ വർഷവും ഈ തിരുനാൾ ആചരിക്കണം എന്നും കർത്താവ് കൽപ്പിച്ചിരുന്നു. പന്തക്കുസ്ത തിരുനാൾ എന്നു പറഞ്ഞാൽ വിളവെടുപ്പിന്റെ തിരുനാൾ എന്നാണർത്ഥം. ലേവ്യരുടെ പുസ്തകം 23:9-14 വചനങ്ങളിലാണ് പന്തക്കുസ്ത തിരുനാളിനെപ്പറ്റിയുള്ള വിവരണമുള്ളത്. ആ വചനങ്ങൾ ഇങ്ങനെയാണ്: ‘കർത്താവ് മോശയോട്

 • പേപ്പൽ ജപമാലയിൽ അണിചേരുന്നവർക്ക് പരിശുദ്ധ കന്യകയുടെ കത്ത്! വായിക്കാം, ജപമാലയെ കുറിച്ച് അമ്മ പറഞ്ഞ 20 കാര്യങ്ങൾ

  പേപ്പൽ ജപമാലയിൽ അണിചേരുന്നവർക്ക് പരിശുദ്ധ കന്യകയുടെ കത്ത്! വായിക്കാം, ജപമാലയെ കുറിച്ച് അമ്മ പറഞ്ഞ 20 കാര്യങ്ങൾ0

  സംഘർഷഭരിതമായ രാജ്യങ്ങളിൽ സമാധാനം സംജാതമാകാൻ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ നയിക്കുന്ന വിശേഷാൽ ജപമാലയിൽ (മേയ് 31) അണിചേരാൻ വിശ്വാസീസമൂഹം ഒരുങ്ങുമ്പോൾ, ജപമാലയുടെ ശക്തിയെക്കുറിച്ച് പരിശുദ്ധ അമ്മ നൽകിയ വെളിപ്പെടുത്തലുകൾ ധ്യാനിക്കാം. യേശുവിന്റെ ജീവിതത്തെ ധ്യാനിക്കുന്ന ജപമാലയർപ്പണം ക്രിസ്തുകേന്ദ്രീകൃതമായ പ്രാർത്ഥനയാണ്. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്നീ ജപങ്ങൾ തിരുവചനപ്രാർത്ഥനകളാണ്. തിരുവചനങ്ങൾ ആവർത്തിച്ച് പ്രാർത്ഥിക്കുമ്പോൾ അതിന് സവിശേഷശക്തിയുണ്ട്. ജപമാല പ്രാർത്ഥനയിൽ പരിശുദ്ധ അമ്മ നമ്മോടൊപ്പം പ്രാർത്ഥിക്കും. പരിശുദ്ധ

 • ഫാത്തിമാ രഹസ്യം: കിംവദന്തികൾക്കിടയിൽ ജാഗ്രത നഷ്ടമാകരുത്!

  ഫാത്തിമാ രഹസ്യം: കിംവദന്തികൾക്കിടയിൽ ജാഗ്രത നഷ്ടമാകരുത്!0

  ഫാത്തിമാ സന്ദേശവുമായി ബന്ധപ്പെട്ട് ലോകാവസാനവും ഭീകരതയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കപ്പെടുന്നതിലൂടെ പിശാച് ആഗ്രഹിക്കുന്നത് യഥാർത്ഥ സന്ദേശം ആളുകളിലെത്താതിരിക്കുക എന്ന തന്ത്രമായിരിക്കാം. അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാണ്, ഫാത്തിമയിൽ നൽകപ്പെട്ട മൂന്ന് രഹസ്യങ്ങളെക്കുറിച്ചുള്ള വിചിന്തനം. ഇന്ന് (മേയ് 13) ഫാത്തിമാ നാഥയുടെ തിരുനാൾ. ഫാത്തിമയുമായി ബന്ധപ്പെട്ട് പ്രചരിച്ച നുണക്കഥകൾക്കും കുപ്രചരണങ്ങൾക്കും ഇന്നും അറുതിയായിട്ടില്ല. തിന്മയുടെ തന്ത്രങ്ങളാണ് ഈ കുപ്രചരണങ്ങൾ. തന്റെ സന്ദേശങ്ങളിലൂടെ പരിശുദ്ധ അമ്മ ലക്ഷ്യം വെച്ച, ആഗ്രഹിച്ച ചില കാര്യങ്ങൾ പലപ്പോഴും അപ്രസക്തമായ വാഗ്വാദങ്ങളിൽപ്പെട്ട് പ്രധാന്യമില്ലാത്തതായി മാറുന്നു. ലോകാവസാനവും ഭീകരതയും

 • ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് സ്‌നേഹപൂർവം…

  ലോകമെമ്പാടുമുള്ള നഴ്‌സുമാർക്ക് സ്‌നേഹപൂർവം…0

  വിശ്രമമില്ലാതെ, സ്വന്തം ജീവരക്ഷപോലും മറന്ന് കോവിഡ് രോഗികൾക്കടക്കം കാവലിരിക്കുന്ന ആയിരക്കണക്കിനു നഴ്‌സുമാരെ നമുക്ക് കൈകൂപ്പി നമിക്കാം, ഈ നഴ്‌സസ് ദിനത്തിൽ (മേയ് 12). നഴ്‌സസ് ഡേയിൽ ശുഭ്ര സേവനത്തിന്റെ മാലാഖാമാർക്ക് കൃതജ്ഞതയുടെ കൂപ്പുകൈ! കാരുണ്യത്തിന്റെയും സമർപ്പണത്തിന്റെയും പ്രകാശചൈതന്യം, കത്തിച്ചൊരു നെയ് വിളക്കിൽ നിന്നെന്ന പോലെ നിങ്ങളിൽനിന്നും ലോകമെമ്പാടും ചൊരിയപ്പെടട്ടെ. ദയ, ക്ഷമ, സൗമ്യത, കരുതൽ, സഹാനുഭൂതി ഇതെല്ലാം ചേർന്നാൽ നഴ്‌സായി. സ്വന്തം ഇഷ്ടങ്ങളും ഇടങ്ങളും ത്യജിച്ചു കൊണ്ടുള്ള സേവന തൽപ്പരതയുടെയും കൂടെ പേരാകുന്നു അത്. കോവിഡ് രോഗികളെ

 • ഇത് അച്ചാമ്മ ജേക്കബ്, ‘കേരള ജിയന്ന’

  ഇത് അച്ചാമ്മ ജേക്കബ്, ‘കേരള ജിയന്ന’0

  ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻവേണ്ടി സ്വന്തം ജീവൻ ത്യജിച്ച വിശുദ്ധ ജിയന്ന ബെരേറ്റ മോളയുടെ തിരുനാൾ ഇന്ന് (ഏപ്രിൽ 28) തിരുസഭ ആഘോഷിക്കുമ്പോൾ അടുത്തറിയണം, ‘കേരള ജിയന്ന’ എന്ന് വിശേഷിപ്പിക്കാവുന്ന അച്ചാമ്മ ജേക്കബിന്റെ ജീവത്യാഗത്തിന്റെ സാക്ഷ്യം. ഗർഭാവസ്ഥയിൽ കാൻസർ സ്ഥിരീകരിക്കപ്പെട്ടിട്ടും ഉദരത്തിലെ ശിശുവിന്റെ ആരോഗ്യത്തെപ്രതി ചികിത്‌സ വേണ്ടെന്നു വെക്കുകയായിരുന്നു ഇരുവരും. അറിയപ്പെടാത്ത എത്രയോ പുണ്യാത്മാക്കളാണ്‌ വിശുദ്ധിയുടെ പരിമളം പരത്തി നിശബ്ദമായി നമ്മുടെ ഇടയിലൂടെ കടന്നുപോകുന്നത്. അതിലൊരാളാണ് കാഞ്ഞിരപ്പള്ളി രൂപതാംഗമായിരുന്ന അച്ചാമ്മ ജേക്കബ്. 1934 ൽ കാഞ്ഞിരപ്പള്ളി രൂപതയിലുള്ള ചെറുവള്ളി ഇടവകയിൽ ഇളംന്തോട്ടം കുടുംബത്തിൽ

 • കരുണയും പാപ്പയും വിശുദ്ധ ഫൗസ്റ്റീനയും! അഞ്ച് ‘അടയാളങ്ങൾ’

  കരുണയും പാപ്പയും വിശുദ്ധ ഫൗസ്റ്റീനയും! അഞ്ച് ‘അടയാളങ്ങൾ’0

  വിശുദ്ധ ജോൺ പോൾ രണ്ടാമനെപ്പോലെതന്നെ വിശുദ്ധ ഫൗസ്റ്റീനയോടുള്ള ഭക്തി ഉള്ളിൽ സൂക്ഷിക്കുന്ന സഭാ തലവനാണ് ഫ്രാൻസിസ് പാപ്പ എന്ന് വ്യക്തമാക്കുന്ന അഞ്ച് സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടുന്നു വത്തിക്കാൻ നിരീക്ഷകർ. കരുണ! ഫ്രാൻസിസ് പാപ്പ ഏറ്റവും കൂടുതൽ പറഞ്ഞ വാക്കും ഏറ്റവും അധികം പ്രകടിപ്പിച്ച മനോഭാവവും ഇതുതന്നെ. അഭിനന്ദങ്ങളേക്കാളേറെ വിമർശനങ്ങളും പാപ്പയ്ക്ക് ചാർത്തിക്കൊടുത്തിട്ടുണ്ട് കരുണ! കരുണ വാക്കിലും പ്രവർത്തിയിലും നടപ്പാക്കുന്ന പാപ്പ പക്ഷേ, ‘കരുണയുടെ അപ്പോസ്‌തോല’യായ വിശുദ്ധ ഫൗസ്റ്റീനയോടുള്ള ഭക്തിയെക്കുറിച്ച് പ്രകടമായ സൂചനകളൊന്നും നൽകിയില്ല. എന്നാൽ, വിശുദ്ധ ജോൺ പോൾ

 • ക്രിസ്തുവിന്റെ ഉത്ഥാനം പരമമായ സത്യമാണ്, എന്തുകൊണ്ടെന്നാൽ…

  ക്രിസ്തുവിന്റെ ഉത്ഥാനം പരമമായ സത്യമാണ്, എന്തുകൊണ്ടെന്നാൽ…0

  യേശു ഉയിർത്തെഴുന്നേറ്റത് ഒരു സത്യമല്ലെങ്കിൽ, ക്രിസ്തുമതം എന്നത് കള്ളത്തരത്തിൽ പണിതുയർത്തിയ ചീട്ടുകൊട്ടാരമാകും. അങ്ങനെയെങ്കിൽ ഈ ചീട്ടുകൊട്ടാരം ഒരിക്കലും രണ്ടായിരം വർഷം പിന്നിട്ട് ഇന്നും നിലനിൽക്കുമായിരുന്നില്ല-  വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ഈസ്റ്റർ സന്ദേശം അസത്യത്തിനും അന്ധകാരത്തിനും മരണത്തിനുമെതിരെയുള്ള വിജയമാണ് യേശുവിന്റെ ഉത്ഥാനം. യേശുനാഥൻ നേടിയെടുത്ത ഈ വിജയമാണ് ഉയിർപ്പ് തിരുനാളിലൂടെ നാം ആഘോഷിക്കുന്നത്. യേശുവിന്റെ ജനനവും ജീവിതവും പീഡാസഹനങ്ങളും കുരിശുമരണവുമൊക്കെ ചരിത്ര സംഭവങ്ങളായി ലോകമെമ്പാടും അംഗീകരിക്കുന്നുണ്ട്. എന്നാൽ യേശുവിന്റെ ഉത്ഥാനത്തെ ഒരു സത്യമായി അംഗീകരിക്കാൻ

Latest Posts

Don’t want to skip an update or a post?