Follow Us On

15

August

2022

Monday

 • പാപ്പയുടെ ഇടപെടലിൽ അകന്നുപോയത് മൂന്നാം ലോകമഹായുദ്ധം! അറിയാമോ ആ ചരിത്രം?

  പാപ്പയുടെ ഇടപെടലിൽ അകന്നുപോയത് മൂന്നാം ലോകമഹായുദ്ധം! അറിയാമോ ആ ചരിത്രം?0

  സംഭവിക്കാമായിരുന്ന മൂന്നാം ലോക മഹായുദ്ധം ഒഴിവാകാൻ കാരണം ഒരു പാപ്പ നടത്തിയ അസാധാരണ ഇടപെടലാണ്. പാഠപുസ്തകങ്ങൾ പങ്കുവെക്കാത്ത സംഭവബഹുലമായ ആ ചരിത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശുദ്ധ ജോൺ 23-ാമൻ പാപ്പയുടെ തിരുനാൾ (ഒക്ടോബർ 11) ആഘോഷിക്കുമ്പോൾ ആ ചരിത്രം അറിയാതെപോവരുത്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തെക്കുറിച്ചും അതിന്റെ ഭാഗമായ ക്യൂബൻ മിസൈൽ പ്രതിസന്ധിയെ കുറിച്ചും കേൾക്കാത്ത വിദ്യാർത്ഥികളുണ്ടാവില്ല. ലോകം നടുക്കത്തോടെ കടന്നുപോയ ആ ദിനങ്ങൾക്ക് അറുതി ഉണ്ടായതും പഠനവിഷയമായിരുന്നു. എന്നാൽ, ലോകജനത ഭയന്ന മൂന്നാം ലോക

 • കാർലോ അക്യുറ്റിസ്: ദിവ്യകാരുണ്യത്തെ പ്രണയിച്ച കൗമാരക്കാരൻ!

  കാർലോ അക്യുറ്റിസ്: ദിവ്യകാരുണ്യത്തെ പ്രണയിച്ച കൗമാരക്കാരൻ!0

  വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിന് (ഒക്ടോബർ 12) ഒരുങ്ങുമ്പോൾ അടുത്തറിയാം മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ആ കുഞ്ഞുവിശുദ്ധന്റെ ജീവിതം. ബ്രദർ എഫ്രേം കുന്നപ്പള്ളി/ ബ്രദർ ജോൺ കണയങ്കൽ ഇഹലോകവാസം വെടിഞ്ഞതിന്റെ 14-ാം വർഷം കാർലോ അക്യുറ്റിസ് അൾത്താര വണക്കത്തിന് അർഹമായ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു. അത്ഭുതമാണിത് (ആധുനിക സഭയുടെ ചരിത്രത്തിൽ, കാർലോയേക്കാൾ വേഗത്തിൽ വാഴ്ത്തപ്പെട്ട ഗണത്തിൽ ഉൾപ്പെട്ടത് കൊൽക്കത്തയിലെ വിശുദ്ധ തെരേസയും വിശുദ്ധ ജോൺപോൾ രണ്ടാമനുംമാത്രം) എന്നാൽ, അതിനേക്കാൾ അത്ഭുതമാണ് 15 വയസുവരെ മാത്രം നീണ്ട കാർലോ അക്യുറ്റിസിന്റെ

 • വിശുദ്ധ ന്യൂമാന്റെ തിരുനാൾ: ബ്രിട്ടണിലെ സഭയ്‌ക്കൊപ്പം യു.എസ് ജനതയ്ക്കും അഭിമാനിക്കാം

  വിശുദ്ധ ന്യൂമാന്റെ തിരുനാൾ: ബ്രിട്ടണിലെ സഭയ്‌ക്കൊപ്പം യു.എസ് ജനതയ്ക്കും അഭിമാനിക്കാം0

  ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന കർദിനാൾ ന്യൂമാനെ വിശുദ്ധാരാമത്തിലേക്ക് നയിച്ചത് രണ്ട് അമേരിക്കൻ സുഹൃത്തുക്കളാണ്. ആ സംഭവം വായിക്കാം, വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ (ഒക്‌ടോബർ ഒൻപത്) ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചരിൽ ഏറ്റവും പ്രമുഖൻ, ലോക പ്രശസ്ത കത്തോലിക്കാ ദാർശനീകർ എന്നീ വിശേഷണങ്ങൾക്ക് അർഹനായ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ ഇംഗ്ലണ്ടിന്റെ പുത്രനാണെങ്കിലും അദ്ദേഹത്തെപ്രതി അമേരിക്കയ്ക്കും അഭിമാനിക്കാം. കർദിനാൾ ന്യൂമാനെ 2010ൽ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കും 2019ൽ വിശുദ്ധാരാമത്തിലേക്കും കൈപിടിച്ച് നയിച്ചത് രണ്ട് അമേരിക്കക്കാരാണെന്നതുതന്നെ അതിന് കാരണം. വാഴ്ത്തപ്പെട്ട പദവിക്ക്

 • ജപമാലരാജ്ഞിയുടെ തിരുനാൾ: അറിയണം, പഠിക്കണം ‘ലെപ്പാന്തോ’യിൽ ദൈവമാതാവ് നേടിത്തന്ന അത്ഭുത വിജയം

  ജപമാലരാജ്ഞിയുടെ തിരുനാൾ: അറിയണം, പഠിക്കണം ‘ലെപ്പാന്തോ’യിൽ ദൈവമാതാവ് നേടിത്തന്ന അത്ഭുത വിജയം0

  ജപമാലരാജ്ഞിയുടെ തിരുനാൾ (ഒക്ടോബർ ഏഴ്) ആഘോഷിക്കുമ്പോൾ, ജപമാല മാസമായി ഒക്ടോബർ പ്രഖ്യാപിക്കാൻ കാരണമായ ‘ലെപ്പാന്തോ’ യുദ്ധത്തിന്റെ സംഭവബഹുലമായ ചരിത്രം മനസിലാക്കാം. ഓട്ടോമൻ സുൽത്താൻ സുലൈമാൻ-  മഹാനെന്ന് അറിയപ്പെട്ടിരുന്ന തുർക്കി ഭരണാധികാരി. ക്രൈസ്തവർക്കെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ സെലിം രാജ്യഭരണമേറ്റു. അധാർമികനും അഹങ്കാരിയും മദ്യാസക്തനുമായിരുന്ന സെലിം II ‘യുദ്ധവിജയി’ എന്ന പേര് സമ്പാദിക്കാൻ അതിയായി ആഗ്രഹിച്ചു. സെലിമിന്റെ ഒരു ബലഹീനതയായിരുന്നു മാണിക്യക്കല്ലിന്റെ നിറമുള്ള ചുവന്ന സൈപ്രസ് വീഞ്ഞ്. അക്കാലത്ത്, വെനീസിന്റെ അധിനിവേശ പ്രദേശമായിരുന്ന സൈപ്രസ് ദ്വീപ്. വെനീസിന്

 • അനുസരിക്കേണ്ടാത്ത നിയമങ്ങളുണ്ടോ?

  അനുസരിക്കേണ്ടാത്ത നിയമങ്ങളുണ്ടോ?0

  സിനിമകളിലെ മുട്ടാളന്മാരായ പോലീസുകാര്‍ കേസുകള്‍ ഒതുക്കുന്നതിനായി സാക്ഷികളെ ഭീക്ഷണിപ്പെടുത്തുന്ന രംഗങ്ങള്‍ക്ക് പൊതുസ്വഭാവമുണ്ട്. കണ്ണുരുട്ടി കൈചൂണ്ടി ഭയപ്പെടുത്തുന്ന രീതിയില്‍ കനത്ത ശബ്ദത്തില്‍ ഒരു ചോദ്യമുണ്ട്. ”നീ കണ്ടതാണോ? കോടതി കയറിയിറങ്ങി ജീവിതം തീരും.” അതു കേള്‍ക്കുമ്പോള്‍ പലരും ജീവനുംകൊണ്ട് സ്ഥലംവിടും. സിനിമാക്കഥയാണെങ്കിലും യാഥാര്‍ത്ഥ്യവുമായി ഇതിന് ബന്ധമുണ്ട്. കേസുകള്‍ അനന്തമായി നീളുന്നത് നമ്മുടെ രാജ്യത്തെ രീതിയാണ്. ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം അമേരിക്കയില്‍നിന്നും കേട്ട ഒരു വാര്‍ത്തയാണ്. കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് ഉത്തരവാദിയായ മുന്‍ പോലീസ് ഓഫീസര്‍ കുറ്റക്കാരനാണെന്ന്

 • ആണ്‍പിള്ളേര്‍ക്ക് എന്ത് പറ്റി?

  ആണ്‍പിള്ളേര്‍ക്ക് എന്ത് പറ്റി?0

  ഹയര്‍ സെക്കന്ററിയില്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ ആത്മഗതമായി ചോദിച്ചു, ”നമ്മുടെ ആണ്‍കുട്ടികള്‍ക്ക് എന്ത് പറ്റി?” കാരണം ക്ലാസുകളില്‍ അവര്‍ അലസന്മാരും നിര്‍ഗുണന്മാരുമായി കഴിഞ്ഞിരിക്കുന്നു. പെണ്‍കുട്ടികളാണ് സ്മാര്‍ട്ട്. ലീഡര്‍ ആകാനും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനും ഓടിച്ചാടിനടക്കാനും എന്തിനും മുന്നോട്ട് ഇറങ്ങുവാനും പെണ്‍കുട്ടികള്‍ ഉഷാറാണ്. ആണ്‍കുട്ടികള്‍ എല്ലാത്തിലുംനിന്ന് പിന്‍വലിയുകയാണ്. അവര്‍ ആരോടും അധികം മിണ്ടില്ല. ക്ലാസുകളില്‍പോലും ചത്തുമലച്ച കണ്ണുകളുമായി വെറുതെ ഇരിക്കും. ഒരു ചോദ്യവുമില്ല, സംശയങ്ങളുമില്ല. ഇടവേളകളില്‍ മൊബൈലില്‍ തോണ്ടി നടക്കും. കോളേജ് അധ്യാപകന്‍ ഇത്തിരി കൂടി കടന്നു പറഞ്ഞു

 • ജപമാല എന്ന അത്ഭുതശക്തി!

  ജപമാല എന്ന അത്ഭുതശക്തി!0

  പ്രതിസന്ധികളെ അതിജീവിക്കാൻ ജപമാല പകർന്ന അത്ഭുതശക്തിയുടെ സാക്ഷ്യങ്ങൾ മുന്നിലുള്ളപ്പോൾ, സമകാലീനമായ വെല്ലുവിളികളെ അതിജീവിക്കാൻ നമുക്കും ജപമാല കൈയിലെടുക്കാം, പരിശുദ്ധ അമ്മയ്‌ക്കൊപ്പം ഈശോയുടെ തിരുമുഖം ധ്യാനിക്കാം ഈ ജപമാല മാസത്തിൽ. മറിയത്തിന്റെ പാഠശാലയിലിരുന്ന് ക്രിസ്തുവിനെ ധ്യാനിക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള മാർഗമാണ് ജപമാല. ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാർത്ഥനയാണത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ‘പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ പഠിപ്പിക്കുന്നതുപോലെ അത് അവിടുന്നിൽനിന്നും പഠിക്കലാണ്; അവിടുത്തോടുള്ള പ്രാർത്ഥനയാണ്, അവിടുത്തോടുള്ള നമ്മുടെ അനുരൂപപ്പെടലാണ്. ജപമാല ചൊല്ലുക എന്നാൽ

 • കരിയാറ്റിൽ മൽപ്പാൻ: കേരള ക്രൈസ്തവ സമൂഹം തിരിച്ചറിയേണ്ട വിശുദ്ധൻ!

  കരിയാറ്റിൽ മൽപ്പാൻ: കേരള ക്രൈസ്തവ സമൂഹം തിരിച്ചറിയേണ്ട വിശുദ്ധൻ!0

  വിഭജിതമായ സഭയിൽ ഐക്യത്തിന്റെ ലേപനം പുരട്ടാൻ ഒരു സമുദായം ഏകശബ്ദമായി തിരഞ്ഞെടുത്ത കരിയാറ്റിൽ മൽപ്പാന്റെ ഓർമദിനത്തിൽ, അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിലൂടെ ഒരു സഞ്ചാരം. ജീവിച്ചിരിക്കെതന്നെ വിശുദ്ധൻ എന്ന് സഭാസമൂഹം വിശേഷിപ്പിച്ച പണ്ഡിതനും വിനീതനുമായ പുണ്യാത്മാവാണ് കരിയാറ്റിൽ മാർ ജോസഫ് മെത്രാപ്പോലീത്ത. പ്രക്ഷുബ്ദ്ധമായ ഒരു കാലഘട്ടത്തിൽ സഭാഗാത്രത്തിൽ ആഴത്തിൽ പതിഞ്ഞ വിഭജനത്തിന്റെ മുറിപ്പാട് തന്റെ ജീവൻ നൽകിക്കൊണ്ട് ഉണക്കാൻ കടന്നുവന്ന ‘തൊഴുത്തിൻ മുറ്റത്ത് വസിക്കുന്ന ഉറങ്ങാത്ത കാവൽക്കാരനായിരുന്നു’ കരിയാറ്റിൽ മെത്രാപ്പോലീത്ത. വിഭജിതമായ സഭയിൽ സഭൈക്യത്തിന്റെ ലേപനം പുരട്ടാൻ ഒരു

Latest Posts

Don’t want to skip an update or a post?