ജനഹൃദയങ്ങള്‍ തൊട്ടറിഞ്ഞ ഇടയന്
- ASIA, Asia National, Featured, Interviews, WORLD, കാലികം
- June 2, 2023
ആഗോളസഭയിൽ ഇന്ന് (ജനു.22) തിരുവചന ഞായർ. തിരുവചനം പഠിക്കാനും ധ്യാനിക്കാനും പ്രഘോഷിക്കാനുമുള്ള സഭാംഗങ്ങളുടെ ഉത്തരവാദിത്തം സവിശേഷമാംവിധം ഓർമിപ്പിക്കുന്ന ഈ ദിനത്തിൽ, എത്യോപ്യയിലെ ‘ഗരിമ ഗോസ്പലി’നെ കുറിച്ച് അറിയാം. ആഡിസ് അബാബ: സചിത്ര ബൈബിൾ, അതും ആയിരത്തിൽപ്പരം വർഷം പഴക്കമുള്ള കൈയെഴുത്തുപ്രതി. എത്യോപ്യയിലെ അബുനാ ഗാരിമ സന്യാസ ആശ്രമത്തിലാണ് സവിശേഷമായ ഈ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. ‘ഗരിമ ഗോസ്പൽ’ എന്ന് അറിയപ്പെടുന്ന ഈ സചിത്ര ബൈബിൾ എത്യോപ്യൻ ഭാഷയായ ‘ഗീസി’ലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ട 10 ഇഞ്ച്
ഗർഭസ്ഥ ശിശുക്കളുടെ ജനിക്കാനുള്ള അവകാശം ഉറപ്പാക്കാൻ വ്രതം സ്വീകരിച്ച കന്യാസ്ത്രീകളെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി 50-ാമത് മാർച്ച് ഫോർ ലൈഫിന് സാക്ഷ്യം വഹിക്കുമ്പോൾ അടുത്തറിയാം, ജീവന്റെ സംരക്ഷണം വ്രതമായി സ്വീകരിച്ച ഈ കന്യാസ്ത്രീ സമൂഹത്തെ. വിദ്യാഭ്യാസശുശ്രൂഷ കാരിസമായി സ്വീകരിച്ച സന്യസ്ത സഭകളെക്കുറിച്ച് കേട്ടിട്ടുണ്ടാകും, രോഗീപരിചരണവും അനാഥരുടെ സംരക്ഷണവും കാരിസമാക്കിയവരെക്കുറിച്ചും അറിവുണ്ടാകും. എന്നാൽ, ഗർഭസ്ഥ ശിശുക്കളുടെ ജനിക്കാനുള്ള അവകാശം ഉറപ്പാക്കാൻ വ്രതമെടുത്ത കന്യാസ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ്, ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സിസ്‌റ്റേഴ്‌സ് ഓഫ്
വിശുദ്ധ ദേവസഹായത്തിന്റെ തിരുനാൾ (ജനുവരി 14) ആഘോഷിക്കുമ്പോൾ, ദേവസഹായത്തെ ക്രിസ്തുവിന്റെ രക്ഷയിലേക്ക് നയിച്ച ‘വലിയ പടത്തലവൻ’ എന്ന ക്യാപ്റ്റൻ ഡിലനോയിയെ കുറിച്ച് അറിയണം. അതോടൊപ്പം ഒരു ചോദ്യവും നമ്മുടെ മനസിൽ ഉയരണം- ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? എവ്‌സ്താക്കിയൂസ് ബനഡിക്റ്റ് ഡി ലനോയി. അതാണ്, കേരളചരിത്രത്തിൽ പരാമർശിക്കുന്ന ഡിലനോയ് എന്ന ഡച്ചു പടത്തലവന്റെ മുഴുവൻപേര്. 1718ൽ ബെൽജിയത്തായിരുന്നു ജനനം. ഉത്തമകത്തോലിക്കരായിരുന്നു മാതാപിതാക്കൾ. സൈനീകസേവനത്തിൽ തൽപ്പരനായിരുന്ന ഡിലനോയ് യൗവനത്തിൽ ത്തന്നെ അയൽരാജ്യമായ ഹോളൻഡിൽ (നെതർലൻഡിൽ) പട്ടാളസേവനത്തിനു
ലോകത്തിന്റെ പ്രകാശമായ ക്രിസ്തു ഹൃദയത്തില്‍ പിറക്കുമ്പോള്‍ വിശുദ്ധി നിറഞ്ഞ ഒരു ഹൃദയമാകണം, ഉണ്ണീശോയ്ക്ക് ഈ ക്രിസ്മസില്‍ നാം നല്‍കേണ്ട സമ്മാനമെന്ന് ഓര്‍മിപ്പിക്കുന്നു, നിരവധി ആത്മീയ ലേഖനങ്ങളുടെ രചയിതാവായ മിനി തട്ടില്‍. ഡിസംബര്‍ 24. വീട്ടില്‍ ക്രിസ്മസിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ചേട്ടനും ചേച്ചിയും കൂടി സാന്താക്ലോസിന്റെ രൂപം ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ്. വലിയ കൗതുകത്തോടെ ഞാനും അത് നോക്കിക്കൊണ്ടിരുന്നു. ആദ്യം മുളങ്കമ്പുകള്‍ വെച്ചുകെട്ടി മനുഷ്യന്റെ ഏകദേശരൂപം ഉണ്ടാക്കി. പിന്നെ, അതിനുമേല്‍ പഴയ ചാക്കുകള്‍ ചുറ്റിക്കെട്ടി ആ രൂപത്തെ “വണ്ണം വെപ്പിച്ചു’.
ക്രിസ്തുവില്ലാതെ ക്രിസ്മസ് ആഘോഷിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാത്താന്‍ തന്ത്രത്തെ ജാഗ്രതയോടെ നേരിടണമെന്ന് ഓര്‍മിപ്പിക്കുന്നു ലേഖകന്‍. സര്‍വതും പിടിച്ചടക്കുന്ന സെക്യുലറിസം ആത്മീയതയെയും ആസൂത്രിതമായി കീഴടക്കുകയാണ്. ആധുനികതയുടെ ആഢംബര സംസ്‌കാരത്തില്‍ ആത്മീയാഘോഷങ്ങളുടെ പ്രസക്തി നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ ആത്മീയപശ്ചാത്തലം നശിപ്പിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുമ്പോള്‍ തിരിച്ചറിവോടെ പ്രതികരിക്കാന്‍പോലും കഴിയുന്നില്ല വലിയശതമാനം വിശ്വാസികള്‍ക്കും. രാഷ്ട്രീയ, സാംസ്‌കാരിക, ബൗദ്ധികതലങ്ങളില്‍ ചരിത്രത്തിലൂടെ ക്രൈസ്തവികത ചെലുത്തിയ സ്വാധീനം ഉന്മൂ ലനം ചെയ്യാന്‍ മാത്സര്യബുദ്ധിയോടെ മുന്നേറുകയാണ് സമകാലിക പ്രത്യയശാസ്ത്രങ്ങള്‍. വിശ്വാസം സ്വകാര്യവല്‍ക്കരിക്കപ്പെടണമെന്നും
ഇന്ന് (ഡിസംബർ 13) വിശുദ്ധ ലൂസിയുടെ തിരുനാൾ. ക്രിസ്തുവിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഇറ്റാലിയൻ യുവതിയാണ് വിശുദ്ധ ലൂസി. ഈ വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ, രണ്ടര പതിറ്റാണ്ടുമുമ്പ് മറ്റൊരു ലൂസി (സിസ്റ്റർ ലൂസി) തന്റെ മദർ സുപ്പീരിയറിന് അയച്ച കത്ത് വായിക്കാം. ഞാൻ സിസ്റ്റർ ലൂസി വെർത്രൂസ്‌ക് . സെർബിയൻ പട്ടാളക്കാരാൽ റേപ്പ് ചെയ്യപ്പെട്ട മൂന്നു സിസ്റ്റേഴ്സുമാരിൽ ഒരാൾ. അമ്മേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു പറയട്ടെ. ജീവിതത്തിൽ മറ്റാരോടും പങ്കുവയ്ക്കാൻ കഴിയാത്ത അത്രമേൽ ഭീതി
വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2002ൽ ഗ്വാഡലൂപ്പെ സന്ദർശിക്കവേ അമ്മയുടെ സവിധത്തിൽ അർപ്പിച്ച പ്രാർത്ഥന, ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ ദിനത്തിൽ (ഡിസംബർ 12) നമുക്കും ഏറ്റുചൊല്ലാം. ഗ്വാഡലൂപ്പേയിലെ കന്യകേ, അമേരിക്കൻ ജനതകളുടെ മാതാവേ, എല്ലാ ബിഷപ്പുമാർക്കുവേണ്ടിയും ഞങ്ങൾ പ്രാർത്ഥിക്കുന്നു. എല്ലാ വിശ്വാസികളെയും തീക്ഷ്ണമായ ക്രിസ്തീയവിശ്വാസത്തിന്റെ പാതയിൽ, ദൈവത്തെയും ആത്മാക്കളെയും സ്‌നേഹിക്കുന്ന, എളിമയോടെ സേവിക്കുന്ന പാതയിൽ അവർ നയിക്കുമാറാകട്ടെ. സമൃദ്ധമായ ഈ വിളവിലേക്ക് നോക്കിയാലും: സകല ദൈവമക്കൾക്കും വിശുദ്ധിക്കായുളള ദാഹം ഉണ്ടാകാനും തീക്ഷ്ണതയുളള, ദൈവിക രഹസ്യങ്ങളുടെ തീക്ഷ്ണപരികർമികളായ പുരോഹിതരും
പാശ്ചാത്യനാടുകൾ താങ്ക്സ് ഗിവിംഗ് ദിനം (നവംബറിലെ അവസാന വ്യാഴാഴ്ച- ഈ വർഷം നവംബർ 24) ആഘോഷിക്കുമ്പോൾ, അറിയാം അനുകരണീയമായ ആ ദിനാചരണത്തിന്റെ ചരിത്രവും സവിശേഷതകളും. എ.ഡി. 1620. പ്രൊട്ടസ്റ്റന്റ് വിശ്വാസികളായ 102 യാത്രക്കാരും മുപ്പതോളം കപ്പൽ ജോലിക്കാരുമായി ‘മേയ് ഫ്‌ളെവർ’ എന്ന ചെറു കപ്പൽ ഇംഗ്ലണ്ടിലെ പ്ലൈ മൗത്തിൽനിന്ന് ന്യൂയോർക്കിലെ ഹഡ്‌സൺ നദി ലഭ്യമാക്കി യാത്രതിരിച്ചു. പുതിയ സ്ഥലങ്ങൾ കണ്ടുപിടിച്ച് കോളനികൾ സ്ഥാപിക്കുക, സ്വതന്ത്രമായി വിശ്വാസം അനുഷ്ഠിക്കുക എന്നിവയായിരുന്നു യാത്രയുടെ ലക്ഷ്യങ്ങൾ. ഹഡ്‌സൺ നദിയുടെ തീരം ലക്ഷ്യമിട്ട
Don’t want to skip an update or a post?