
വത്തിക്കാന്‍ സിറ്റി: ക്രിസ്മസ് ആകുമ്പോഴേക്കും ഇപ്പോള്‍ യുദ്ധവും സംഘര്‍ഷവും നടക്കുന്ന എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച നടത്തിയ അഭ്യര്‍ത്ഥനയില്‍ പ്രത്യേകമായി ഉക്രെയ്‌നും, പാലസ്തീന്‍, ഇസ്രായേല്‍, സിറിയ ഉള്‍പ്പടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും, മ്യാന്‍മാറും സുഡാനും പോലെ യുദ്ധവും അക്രമവും നിമിത്തം കഷ്ടതയനുഭവിക്കുന്ന മറ്റ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു. മറിയത്തിന്റെ അമലോത്ഭവതിരുനാള്‍ദിനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ മംഗളവാര്‍ത്ത മാനവകുലത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും മനോഹരവുമായ

വത്തിക്കാന്‍ സിറ്റി: നവാഭിഷിക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ളവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്കൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നവാഭിഷിക്തരായ 21 കര്‍ദിനാള്‍മാരും സഹകാര്‍മികരായിരുന്നു. കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ കുര്യാക്കോസ്

വത്തിക്കാന്‍ സിറ്റി: പാവങ്ങളെ സഹായിക്കുക എന്ന കുഞ്ഞു സ്വപ്നത്തോടെ സെമിനാരിയില്‍ പ്രവേശിച്ച താന്‍ എളിയരീതിയില്‍ ചെയ്ത സഹായങ്ങള്‍ കിട്ടിയവരുടെ കണ്ണീരാണ് കര്‍ദിനാളാകാന്‍ ലഭിച്ച അനുഗ്രഹമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്. സീറോ മലബാര്‍ സഭ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആ കണ്ണീരിന് സ്വര്‍ഗം തുറക്കാന്‍ കരുത്തുണ്ടെന്ന് മാര്‍ കൂവക്കാട് കൂട്ടിച്ചേര്‍ത്തു. മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ ദീര്‍ഘവീക്ഷണമാണ് 25 വര്‍ഷം മുമ്പ് റോമിലേക്ക് തന്നെ അയച്ചത്. സഭയെ സ്‌നേഹിക്കുക എന്ന മന്ത്രമാണ്

വത്തിക്കാന്‍ സിറ്റി: നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര്‍ ഏഴ്, ഇന്ത്യന്‍ സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരുടെ കര്‍ദിനാള്‍ സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്‌രായ മാര്‍ തോമസ് തറയില്‍, മാര്‍