ലണ്ടനിലെ സഫോക് യൂണിവേഴ്സിറ്റി ഡീന് അമല നേഴ്സിംഗ് കോളജ് സന്ദര്ശിച്ചു
- Featured, Kerala, LATEST NEWS
- January 16, 2025
മാനന്തവാടി: വയനാട് നീലഗിരി മേഖലകളില് വര്ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും വനത്തിനുള്ളിലെ നിര്മ്മാണ പ്രവര്ത്തനങ്ങള് സോഷ്യല് ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കെസിവൈഎം മാനന്തവാടി രൂപത. കെസിവൈഎം ഭാരവാഹികളുടെ സംഗമമായ യൂത്ത് ലിങ്കില് കെസിവൈഎം ബത്തേരി മേഖലാ പ്രസിഡന്റ് അമല് ജോണ്സ് തൊഴുത്തുങ്കല് പ്രമേയത്തിലൂടെ യാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വയനാട് നീലഗിരി മേഖലകളില് കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില് നിരവധി ജീവനുകള് പൊലിയുന്നുണ്ട്. കഴിഞ്ഞ 30 വര്ഷത്തിനിടയില് 120 പേരാണ് വയനാട് ജില്ലയില് വന്യമൃഗ ആക്രമണത്തില് കൊല്ലപ്പെട്ടത്. 2023-24
ഔഗദൗഗൗ: ബുര്ക്കിനാ ഫാസോയില് നൗനാ നഗരത്തില് നിന്നുള്ള 26 ക്രൈസ്തവരെ തീവ്രവാദികള് നിഷ്ഠൂരമായി കൊലപ്പെടുത്തി. സമൂഹത്തിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടിയശേഷം 12 വയസിന് മുകളില് പ്രായമുള്ള പുരുഷന്മാരെയെല്ലാം സമീപമുള്ള പ്രോട്ടസ്റ്റന്റ് ദൈവാലയത്തില് വച്ച് ഭീകരര് കൊലപ്പെടുത്തുകയായിരുന്നു. നൗന നഗരത്തില് അയ്യായിരത്തോളം സ്ത്രീകളും കുട്ടികളും അഭയം തേടിയിട്ടുണ്ടെന്നും ഇവരുടെ ഒപ്പമുണ്ടായിരുന്നു പുരുഷന്മാര് കൊല്ലപ്പെട്ടതാണോ അതോ ഒളിവില് പോയതാണോ എന്നത് വ്യക്തമല്ലെന്നും നൗനയില് നിന്നുള്ള റിപ്പോര്ട്ടില് പറയുന്നു. ഏതാനും ദിവസങ്ങള്ക്ക് മുമ്പാണ് ബുര്ക്കിനോ ഫാസോയിലെ കായാ രൂപതയുടെ കീഴിലുള്ള ബാര്സലോഗോ നഗരത്തില് 150
കൊച്ചി: വത്തിക്കാനിലെ സുവിശേഷവല്ക്കരണ ഡിക്കാ സ്റ്ററിയുടെ നേതൃത്വത്തില് നടത്തിയ അസാധാരണ പ്ലീനറി യോഗത്തില് ഇന്ത്യയില് നിന്നുള്ള പ്രതിനിധിയായി വരാപ്പുഴ ആര്ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില് പങ്കെടുത്തു. തുടര്ന്ന് ഫ്രാന്സിസ് മാര്പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിവിധ സംസ്കാരങ്ങളുടെ സുവിശേഷവല്ക്കരണ പ്രവര്ത്തനങ്ങളെക്കുറിച്ചും സുവിശേഷത്തിന്റെ സാംസ്കാരിക അനുരൂപണങ്ങളെ കുറിച്ചുമാണ് ഈ സവിശേഷ പ്ലീനറി യോഗത്തില് ഫ്രാന്സിസ് മാര്പാപ്പ പ്രബോധനം നടത്തിയത്.
വത്തിക്കാന് സിറ്റി: വിശുദ്ധ നാട്ടിലെ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹമാസിന്റെ പക്കല് അവശേഷിക്കുന്ന ബന്ധികളെ ഉടനടി വിട്ടയ്ക്കണമെന്നും ഫ്രാന്സിസ് മാര്പാപ്പ. ഹമാസ് ഭീകരര് കൊലപ്പെടുത്തിയ ആറ് ബന്ധികളുടെ മൃതദേഹങ്ങള് ഇസ്രായേലി സൈന്യം കണ്ടെത്തിയ സാഹചര്യത്തിലാണ് ത്രികാലജപപ്രാര്ത്ഥനയോടനുബന്ധിച്ച് പാപ്പയുടെ അഭ്യര്ത്ഥന. ചര്ച്ചകള് തുടരുവാനും പോളിയോ അടക്കമുള്ള രോഗങ്ങള് പടരുന്ന ഗാസയിലെ ജനങ്ങള്ക്ക് ആശ്വാസം പകരുവാനും മാര്പാപ്പ അഭ്യര്ത്ഥിച്ചു. വിശുദ്ധ നാട്ടില് സമാധാനം പുലരട്ടെ. ജറുസലേമില് സമാധാനം പുലരട്ടെ. വിശുദ്ധ നഗരം യഹൂദരും ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ബഹുമാനിക്കപ്പെടുകയും സ്വാഗതം
കാക്കനാട്: ആഗോളതാപനം വഴിയുള്ള അതിവര്ഷം തുടങ്ങി പ്രകൃതിദുരന്തങ്ങളുടെ യഥാര്ത്ഥകാരണം വിശദീകരിക്കുന്ന ശാസ്ത്രീയപഠനങ്ങളെ നിരാകരിച്ചുകൊണ്ട് കര്ഷകരെ ബലിയാടാക്കാനുള്ള നീക്കം പ്രതിഷേധാര്ഹവും തിരുത്തപ്പെടേണ്ടതുമാണെന്ന് സീറോമലബാര് സഭയുടെ 32-ാമതു സിനഡിന്റെ മൂന്നാം സമ്മേളനം വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളുടെ മറവില് കര്ഷകദ്രോഹപരമായ നടപടികളാരംഭിക്കാന് സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങള് അപലപനീയമാണ്. പരിസ്ഥിതിലോലപ്രദേശങ്ങളായി കേരളത്തിലെ 131 വില്ലേജുകള് ഉള്പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്ക്കാര് പുറത്തിറക്കിയ വിജ്ഞാപനം മലയോര കര്ഷകരില് ഏറെ ആശങ്കയുളവാക്കുന്നുണ്ട്. ആയുസു മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സ്വന്തം കൃഷിഭൂമി മൂല്യരഹിതമായിത്തീരുന്ന ദയനീയമായ സാഹചര്യമാണ് ഈ വിജ്ഞാപനംവഴി കര്ഷകര്ക്കുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില് കര്ഷകരുടെ
വത്തിക്കാന് സിറ്റി: ഫ്രാന്സിസ് മാര്പാപ്പയുടെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈര്ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബര് 2-ന് ആരംഭിക്കും. ഏഷ്യ ഓഷ്യാന മേഖലകളിലായി ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗനി, ടിമോര് ലെസ്റ്റ്, സിംഗപ്പൂര് എന്നീ നാല് രാജ്യങ്ങളാണ് പാപ്പ യഥാക്രമം സന്ദര്ശിക്കുക. ലോകത്തില് ഏറ്റവും കൂടുതല് മുസ്ലീം ജനങ്ങളുള്ള രാഷ്ട്രമായ ഇന്തോനേഷ്യ സെപ്റ്റംബര് 3 മുതല് ആറുവരെ പാപ്പ സന്ദര്ശിക്കും. ഇന്തോനേഷ്യയിലെ 27.55 കോടി വരുന്ന ജനങ്ങളില് 90 ശതമാനവും ഇസ്ലാം മതസ്ഥരാണ്. 80 ലക്ഷത്തോളം കത്തോലിക്കരാണ് ഇവിടെ ഉള്ളത്.
ചങ്ങനാശേരി: ഭാവിയുടെ വെല്ലുവിളികളെ നേരിടാന് വിദ്യാര്ത്ഥികള് പ്രാപ്തരാകണമെന്ന് ഡോ. ജോബിന് എസ് കൊട്ടാരം. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് സയന്സിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച കോളേജ് ഫെസ്റ്റ് ‘മെറക്കി 2024 ‘ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കഴിവുകള് തിരിച്ചറിയുമ്പോള് കൂടുതല് ക്രിയാത്മകമായും, സന്തോ ഷത്തോടുകൂടിയും പ്രവര്ത്തിക്കുവാന് സാധിക്കുമെന്നും ഡോ. ജോബിന് കൂട്ടിച്ചേര്ത്തു. സെന്റ് തോമസ് ഹോസ്പിറ്റലിന്റെയും സെന്റ് തോമസ് കോളേജ് ഓഫ് അലൈഡ് ഹെല്ത്ത് സയന്സിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജെയിംസ്
കണ്ണൂര്: സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്ഥി സമൂഹം വളര്ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കണ്ണൂര് ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂര് പയ്യാമ്പലം ഉര്സുലൈന് സീനിയര് സെക്കന്ററി സ്കൂള് ഓഡിറ്റോറിയത്തില് കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് (കെഎല്സിഎ) കണ്ണൂര് രൂപതാ സമിതി സംഘടിപ്പിച്ച മെറിറ്റ് ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ തെറ്റായ പ്രവണതകളെ എതിര്ക്കാനും നന്മയുടെ ഉറവിടങ്ങളായി സമൂഹത്തെ സേവിക്കാനും വിദ്യാര്ഥികള് മുന്കൈയെടുക്കണമെന്നും ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂര് രൂപതയുടെ കീഴിലുള്ള കണ്ണൂര്, കാസര്ഗോഡ്
Don’t want to skip an update or a post?