സഭാ കൂട്ടായ്മയെ അവഗണിച്ച് സ്വന്തം വഴിക്ക് പോകുന്നതില്‍ നിന്ന് വിശ്വാസികളെ തടയുവാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ലിയോ 14- ാമന്‍ പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- October 27, 2025

വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഹൈസ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍പാപ്പ അതിയായ ദു:ഖവും വേദനയും രേഖപ്പെടുത്തി. ബുധനാഴ്ചയിലെ പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് മാര്‍പാപ്പ കൊല്ലപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ജൂണ്‍ 10-ന് മുന്‍ വിദ്യാര്‍ത്ഥിയായ 21 വയസുള്ള യുവാവ് സ്‌കൂളിനുള്ളില്‍ തോക്കുമായെത്തി നടത്തിയ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്. ഇത് ഓസ്ട്രിയയുടെ ചരിത്രത്തില്‍ നടന്ന അതിദാരുണമായ അക്രമങ്ങളില്‍ ഒന്നാണ്. ‘എന്റെ ചിന്തകള്‍ ഓസ്ട്രിയയിലെ കുടുംബങ്ങളോടും,

ഡബ്ലിന്‍/അയര്‍ലണ്ട്: ആധുനിക ലോകത്തിലെ ആഴത്തിലുള്ള ആത്മീയ നവീകരണത്തിനും മിഷനറി ഇടപെടലിനുമുള്ള പരിവര്‍ത്തനാത്മക ഉപകരണമാണ് ജപമാലയെന്ന് ബിഷപ് ഡൊണാള്‍ മക്കൗണ്‍. അയര്‍ലണ്ടിലെ നോക്കില്‍ നടന്ന ജപമാല റാലിയോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിയില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. നമ്മള്‍ ഭ്രാന്തമായ വേഗത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. വേഗത പ്രധാനമാണ്. ശ്രദ്ധാപരിധികള്‍ കൂടുതല്‍ കുറവാണ്. കേള്‍ക്കല്‍ കുറവാണ്. ഈ സാംസ്‌കാരിക തിടുക്കത്തിനുള്ള ഒരു മറുമരുന്നായി ജപമാല സ്വീകരിക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. മറിയത്തെപ്പോലെ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങള്‍ക്ക് തുറന്നവരാക്കാന്‍ജപമാലക്ക് കഴിയുമെന്ന് ബിഷപ് പറഞ്ഞു.

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയ്ക്ക് തന്റെ ഔദ്യോഗിക പത്രികകള്‍ കൈമാറാനെത്തിയ പുതിയ ഓസ്ട്രേലിയന്‍ അംബാസഡര്‍ കീത്ത് പിറ്റ് ആദ്യ കൂടിക്കാഴ്ചയില്‍ നല്‍കിയത് അവിസ്മരണീയമായ ഒരു സമ്മാനം – ബ്രിസ്‌ബെയ്‌നിലെ ചെറു പട്ടണമായ ടാനം സാന്‍ഡ്സിലുള്ള സെന്റ് ഫ്രാന്‍സിസ് കാത്തലിക് പ്രൈമറി സ്‌കൂളിലെ കുരുന്നുകള്‍ വരച്ച ചിത്രങ്ങളടങ്ങിയ ഒരു കൊച്ചു പുതപ്പ്! റോമിലേക്ക് കൊണ്ടുവന്ന ക്വില്‍റ്റില്‍ ഓസ്ട്രേലിയയില്‍ പൊതുവേ കാണപ്പെടുന്ന മൃഗങ്ങളെയെല്ലാം തന്നെ കുട്ടികള്‍ വരച്ചിരുന്നു! കംഗാരുകള്‍, ഗോണകള്‍, മാഗ്പികള്‍, കൂക്കബുറകള്‍ എന്നിങ്ങനെ കുട്ടിക്കൂറുമ്പന്മാര്‍ വരച്ച ചിത്രങ്ങളടങ്ങിയ ക്വില്‍റ്റ് പാപ്പ

ഭുവനേശ്വര്‍/ഒഡീഷ: ഒഡീഷയിലെ 30 തോളം ജില്ലകളിലെ ക്രൈസ്തവര്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തി. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെ തുടരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ നേരിടുന്ന വിവേചനം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് നാഷണല്‍ ക്രിസ്ത്യന്‍ ഫ്രണ്ടിന്റെ (എന്‍സിഎഫ്) നേതൃത്വത്തില്‍ ക്രൈസ്തവര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിവേദനം സമര്‍പ്പിച്ചുകൊണ്ടാണ് പ്രതിഷേധപ്രകടനം അവസാനിപ്പിച്ചത്. ഒഡീഷയിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ ഒഡീഷയിലെ യുണൈറ്റഡ് ബിലീവേഴ്സ് കൗണ്‍സില്‍ നെറ്റ്വര്‍ക്ക്

മനില/ഫിലിപ്പൈന്‍സ്: ഗോവയില്‍ നിന്നുള്ള കത്തോലിക്കാ വൈദികനും ഹോളിക്രോസ് സഭയുടെ ദക്ഷിണേന്ത്യന്‍ പ്രവിശ്യയിലെ അംഗവുമായ ഫാ. ടെറന്‍സ് അബ്രാഞ്ചസിനെ ഫിലിപ്പൈന്‍സിലെ ഫാമിലി റോസറി ക്രൂസേഡിന്റെ ദേശീയ ഡയറക്ടറായി നിയമിച്ചു. 2019 മുതല്‍ 2025 മെയ് 31 വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ച ഫാ. വില്‍സണ്‍ തോപ്പിലാന്റെ പിന്‍ഗാമിയായാണ് അദ്ദേഹം നിയമിതനായത്. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഹോളിക്രോസ് സഭയുടെ സെമിനാരിയില്‍ പ്രവേശിച്ച ഫാ. ടെറന്‍സ് പൂനെയിലുള്ള ജ്ഞാന-ദീപ സര്‍വകലാശാലയിലാണ് തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചത്. 2014-ല്‍ വൈദികനായി അഭിഷിക്തനായി. തുടര്‍ന്ന് മുംബൈയിലെ

വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ നടക്കുന്ന 36 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍. തീര്‍ത്ഥാടനം നടക്കുന്ന വിവിധ സ്ഥലങ്ങളില്‍ കത്തോലിക്ക വിരുദ്ധ പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ കൂടുതലാളുകള്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനമായ ജൂണ്‍ 22-ന് തീര്‍ത്ഥാടനം സമാപിക്കും. ആദ്യ ആഴ്ച മുതല്‍ തിര്‍ത്ഥാടനത്തില്‍ കത്തോലിക്കാ വിരുദ്ധ പ്രതിഷേധക്കാരുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ‘വിശ്വാസികള്‍ അവിടെ ഉണ്ടായിരിക്കണം. യേശുവിനു വേണ്ടി നമ്മള്‍ പ്രത്യക്ഷപ്പെടണം,’

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായുടെ പ്രതിനിധികളായി വിവിധ നാടുകളില്‍ സേവനമനുഷ്ഠിക്കുന്ന അപ്പസ്‌തോലിക് നുണ്‍ഷ്യോമാരുമായും മറ്റ് നയതന്ത്രപ്രതിനിധികളുമായും ലിയോ 14 ാമന്‍ പാപ്പ കൂടിക്കാഴ്ച നടത്തി. പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞര്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മാതൃക ലോകത്തിന് നല്‍കുന്നുവെന്ന് പാപ്പ പറഞ്ഞു. പാപ്പായുടെ പ്രതിനിധി ഏറ്റവും ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ പോലും ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ പറഞ്ഞു. നിങ്ങളുടെ മുന്നിലുള്ളവരുടെ കണ്ണിലേക്ക് നോക്കാന്‍ കഴിയണം. അവരുമായി യഥാര്‍ത്ഥ ബന്ധങ്ങള്‍ സൃഷ്ടിക്കണം. ഒരു നേതാവ് എന്നതിലുപരി സേവകനാകാന്‍ തയാറാകണം. അങ്ങനെ ചെയ്യാന്‍ കഴിയണമെങ്കില്‍, പത്രോസിനുണ്ടായിരുന്ന

വത്തിക്കാന്‍ സിറ്റി: മനുഷ്യരാശിയുടെ പുസ്തകശേഖരത്തില്‍ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയുടെ 80,000-ത്തിലധികം കൈയെഴുത്തുപ്രതികള്‍ പുനഃസ്ഥാപിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്‍കി. കോള്‍നാഗി ഫൗണ്ടേഷനാണ് ഇതുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അതുല്യമായ രേഖകള്‍ സംരക്ഷിക്കാനും ഈ പുസ്തകശേഖരം ഗവേഷകര്‍ക്ക് ഡിജിറ്റലായി ലഭ്യമാക്കാനും ഈ സംരംഭത്തിലൂടെ സാധിക്കും. 82,000-ത്തിലധികം കൈയെഴുത്തുപ്രതികളടക്കം 16 ലക്ഷം അച്ചടിച്ച പുസ്തകങ്ങളും വത്തിക്കാന്‍ അപ്പസ്‌തോലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തില്‍ അടങ്ങിയിരിക്കുന്നു. ബോട്ടിസെല്ലിയുടെ ഡിവൈന്‍ കോമഡി ചിത്രീകരണങ്ങളുള്ള ഒരു രേഖയും സിസറോയുടെ റിപ്പബ്ലിക്കിന്റെ
Don’t want to skip an update or a post?