Follow Us On

20

June

2025

Friday

  • അധ്യാപക നിയമന അംഗീകാരം : ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി കെ.രാജന്‍

    അധ്യാപക നിയമന അംഗീകാരം : ചര്‍ച്ചക്ക് തയ്യാറെന്ന് മന്ത്രി കെ.രാജന്‍0

    തൃശൂര്‍: ഭിന്നശേഷി സംവരണ വിഷയത്തില്‍ തടസപ്പെട്ടു കിടക്കുന്ന പതിനാറായിരത്തോളം വരുന്ന അധ്യാപക നിയമനാംഗീകാര പ്രശ്‌നം പരിഹരിക്കുവാന്‍ ആത്മാര്‍ഥമായി ശ്രമിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. തൃശൂര്‍ അതിരൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നപരിഹാരത്തിനായി ഇടപെടല്‍ നടത്താന്‍, വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ ടീച്ചേഴ്‌സ് ഗില്‍ഡ് നേതൃത്വത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കു ന്നതായി അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന പശ്ചാത്തലത്തില്‍ അവകാശങ്ങള്‍ക്കായി ഉത്തരവാദിത്വത്തോടെ

  • മോണ്‍. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാന്‍

    മോണ്‍. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ പിന്‍തുടര്‍ച്ചാവകാശമുള്ള മെത്രാന്‍0

    തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ ച്ചാവകാശമുള്ള മെത്രാനായി മോണ്‍. ഡോ. ഡി. സെല്‍വരാജനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നെയ്യാറ്റിന്‍കര ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബിഷപ് ഡോ. വിന്‍സെന്റ് സാമുവലാണ് പുതിയ മെത്രാന്റെ പ്രഖ്യാപനം നടത്തിയത്.  2011 മുതല്‍ നെയ്യാറ്റിന്‍കരയിലെ ജുഡീഷ്യല്‍ വികാരിയായും, 2019 മുതല്‍ തിരുപുറം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവക വികാരിയായും സേവനം ചെയ്തു വരികെയാണ് മോണ്‍.  ഡി. സെല്‍വരാജന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്. 1962 ജനുവരി 27ന് വലിയവിളയിലാണ് നിയുക്ത മെത്രാന്റെ ജനനം.

  • വെളിച്ചത്തിന്  എന്തൊരു വെളിച്ചം!

    വെളിച്ചത്തിന് എന്തൊരു വെളിച്ചം!0

    അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സി.എം.ഐ ക്രിസ്മസ് കാലത്ത് വിശുദ്ധ ചാവറപ്പിതാവിന്റെ മനസ് ഒരു കലാകാരന്റെ ഭാവനയ്‌ക്കൊത്ത് സഞ്ചരിച്ചപ്പോഴാണ് മലയാളത്തില്‍ ഇടയനാടകങ്ങള്‍ (എക്‌ലോഗ്) എന്ന കലാസൃഷ്ടി രൂപംകൊണ്ടത്. സെമിനാരിക്കാര്‍ക്കുവേണ്ടി ക്രിസ്മസ് കഴിഞ്ഞ് ദനഹത്തിരുനാള്‍ വരെ അവതരിപ്പിക്കാന്‍ പത്തു നാടകരൂപത്തിലുള്ള കലാപരിപാടി സജ്ജമാക്കി. ‘ഇടയനാടകങ്ങള്‍’ എന്ന പേരില്‍ അവ അറിയപ്പെടുന്നത്. പത്തു ദിവസവും പുല്‍ക്കൂടിനു മുമ്പിലാണ് മുപ്പതു മിനിട്ട് നീണ്ടുനില്ക്കുന്ന ഈ കലാപരിപാടി അവതരിപ്പിക്കുക. കേരളസാഹിത്യ അക്കാദമി, ജോണ്‍ പോളിന്റെ ആമുഖക്കുറിപ്പോടുകൂടി അഞ്ച് എക്‌ലോഗുകള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന അഞ്ചെണ്ണം

  • സാന്‍ഡിനിസ്റ്റാ ഭരണകൂടം  ഭയക്കുന്ന PDF

    സാന്‍ഡിനിസ്റ്റാ ഭരണകൂടം ഭയക്കുന്ന PDF0

    രഞ്ജിത് ലോറന്‍സ് നിക്കരാഗ്വയിലെ ഭരണകൂടം വേട്ടയാടിയതിനെ തുടര്‍ന്ന് മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമില്ലാതെ കരഞ്ഞുതളര്‍ന്ന് ഡിപ്രഷന്റെ വക്കോളമെത്തിയ ഒരു പെണ്‍കുട്ടി – അതായിരുന്നു മാര്‍ത്ത പട്രീഷ്യ മോളിന. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ഏറെ വ്യത്യസ്തമാണ്. ഒര്‍ട്ടേഗ ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്ന പേരുകളില്‍ ഒന്നായി മാര്‍ത്ത പട്രീഷ മോളിനയും മാര്‍ത്തയുടെ ‘പിഡിഎഫും’ മാറിയിരിക്കുന്നു. നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇന്ന് പുറംലോകമറിയുന്നത് അഭിഭാഷകയായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ തൂലികയിലൂടെയാണ്. അഭിഭാഷകയായും റേഡിയോ ജോക്കിയായുമൊക്കെ പ്രശോഭിച്ച് നല്ല നിലയില്‍

  • കണ്ണീരില്‍ കുതിര്‍ന്ന  ആ പണം നമുക്ക്  വേണോ?

    കണ്ണീരില്‍ കുതിര്‍ന്ന ആ പണം നമുക്ക് വേണോ?0

    പ്രതിപക്ഷത്തിന്റെയും കത്തോലിക്ക സഭ ഉള്‍പ്പടെയുള്ള മത-സാംസ്‌കാരിക കൂട്ടായ്മകളുടെയും എതിര്‍പ്പിനെ അവഗണിച്ച് പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് മദ്യനിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ അനുമതി നല്‍കിയ തീരുമാനവുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ജലക്ഷാമം രൂക്ഷമായ, മഴക്കുറവുള്ള മേഖലയായ എലപ്പുള്ളിയില്‍ പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ച് മദ്യനിര്‍മാണം ആരംഭിച്ചാലുണ്ടാകാവുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം, കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. പ്രദേശത്തെ വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചും, പാരസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ചും മാത്രമല്ല ടെന്‍ഡര്‍ കൂടാതെ

  • അമേരിക്ക ഫസ്റ്റ്‌

    അമേരിക്ക ഫസ്റ്റ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷവും ഡൊണാള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന ഒരു സന്ദേശവചനമാണ് ‘ആദ്യം അമേരിക്ക’ (അമേരിക്ക ഫസ്റ്റ്). ട്രംപ് അല്ല ഈ മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്. ആദ്യം ഇത് ഉപയോഗിച്ചത് 1916-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന വുഡ്‌റോ വില്‍സണ്‍ ആണ്. ട്രംപ് വന്നപ്പോള്‍ ഈ ആശയത്തെയും മുദ്രാവാക്യത്തെയും പൊടി തട്ടിയെടുത്ത് ശക്തമായി അവതരിപ്പിച്ചു. എന്തുകൊണ്ടാണ് അമേരിക്ക ഫസ്റ്റ് എന്ന്

  • ഇത് അനീതി,  പാവപ്പെട്ട വിദ്യാര്‍ത്ഥികളെ  വഴിയാധാരമാക്കരുത്‌

    ഇത് അനീതി, പാവപ്പെട്ട വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കരുത്‌0

    തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 15,000 രൂപ വീതം നല്‍കുന്ന മദര്‍തെരേസ സ്‌കോളര്‍ഷിപ്പ്, ഐഐടി-ഐഐഎം സ്‌കോളര്‍ഷിപ്പ്, വിദേശ സ്‌കോളര്‍ഷിപ്പ് എന്നിവയുള്‍പ്പെടെ ഒമ്പത് ഇനത്തില്‍പ്പെട്ട ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് വകയിരുത്തിയ തുകയാണ് അമ്പത് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നത്. പിജിവരെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമായി ലഭിക്കേണ്ട ഏഴുകോടിയോളം രൂപയാണ് ഇതുവഴി നഷ്ടമാകുന്നത്. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ്

  • കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി ജിയോവാനി ബാറ്റിസ്റ്റാ  റെ തുടരും

    കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി ജിയോവാനി ബാറ്റിസ്റ്റാ റെ തുടരും0

    വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായി  കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റേയും  വൈസ് ഡീനായി കര്‍ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രിയും തുടരുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. 2020 ജനുവരി മാസത്തില്‍ മോത്തു പ്രൊപ്രിയോയിലൂടെ അഞ്ച് വര്‍ഷത്തേക്ക് നടത്തിയ നിയമനമാണ് പാപ്പ ഇപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ഇരുവര്‍ക്കും നീട്ടി നല്‍കിയത്. 2019 ഡിസംബര്‍ 21-ന്, കര്‍ദിനാള്‍-ഡീന്‍ ആഞ്ചലോ സൊഡാനോയുടെ രാജിയെത്തുടര്‍ന്നാണ് അതുവരെ ആജീവനാന്ത പദവിയായിരുന്ന ഇരു പദവികളും മോട്ടു പ്രൊപ്രിയോയിലൂടെ അഞ്ച് വര്‍ഷത്തേക്കായി നിജപ്പെടുത്തിയത്. ഡീനിനോ അസിസ്റ്റന്റ് ഡീനിനോ

Latest Posts

Don’t want to skip an update or a post?