Follow Us On

16

January

2025

Thursday

  • ബോയ്‌സ് ടൗണ്‍ സ്ഥാപകന്‍ ഫാ. ഫ്‌ളാനാഗാനെക്കുറിച്ച് പുതിയ ചിത്രം

    ബോയ്‌സ് ടൗണ്‍ സ്ഥാപകന്‍ ഫാ. ഫ്‌ളാനാഗാനെക്കുറിച്ച് പുതിയ ചിത്രം0

    വാഷിംഗ്ടണ്‍ ഡിസി: ഫാ. എഡ്വേര്‍ഡ് ജെ ഫ്‌ളാനാഗാന്റെ ജീവതത്തെ ആസ്പദമക്കി നിര്‍മിക്കപ്പെട്ട ആദ്യ ചിത്രമാണ് 1938-ല്‍ പുറത്തിറങ്ങിയ ‘ബോയ്‌സ് ടൗണ്‍’ എന്ന ചിത്രം. അന്നത്തെ ഹോളിവുഡ് സൂപ്പര്‍ താരമായിരുന്ന സ്‌പെന്‍സര്‍ ട്രേസി അഭിനയിച്ച ഈ ചിത്രത്തിന്  ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫാ. ഫ്‌ളാനാഗാന്റെ ജീവിതകഥ പറയുന്ന ഡോക്ക്യുമെന്ററി ചിത്രമായ ‘ഹാര്‍ട്ട് ഓഫ് എ സെര്‍വന്റ്: ദി ഫാദര്‍ ഫ്‌ളാനാഗാന്‍ സ്റ്റോറി’  വീണ്ടും പുറത്തിറങ്ങുമ്പോള്‍ ഏറെ ആകാംക്ഷയോടെയാണ് ചലച്ചിത്രലോകം കാത്തിരിക്കുന്നത്. ഒക്‌ടോബര്‍ എട്ടിന് ഒറ്റ രാത്രി

  • വധശിക്ഷ നീതി നടപ്പാക്കുന്നില്ല,  മറിച്ച് സമൂഹത്തെ വിഷലിബ്ദമാക്കുന്നു:  ഫ്രാന്‍സിസ് പാപ്പാ

    വധശിക്ഷ നീതി നടപ്പാക്കുന്നില്ല, മറിച്ച് സമൂഹത്തെ വിഷലിബ്ദമാക്കുന്നു: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍ സിറ്റി: വധശിക്ഷ നിരവധി നിരപരാധികളായ ആളുകളെ ദോഷകരമായി ബാധിക്കുന്നുവെന്നും, അവ നീതി നിര്‍വഹിക്കുന്നതിനുപകരം, പ്രതികാരബോധം വളര്‍ത്തുന്നുവെന്നും, അത് നമ്മുടെ പരിഷ്‌കൃത സമൂഹങ്ങളുടെ ജീവിതത്തിനു അപകടകരമായി മാറുന്നുവെന്നും മാര്‍പാപ്പാ. തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപെട്ട തടവുകാര്‍ക്ക് ആത്മീയ പരിപാലനശുശ്രൂഷ നടത്തുന്ന 72 വയസുകാരനായ, ദാലെ രചിനെല്ല രചിച്ച, ‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു ക്രിസ്ത്യാനി. വിധിക്കപ്പെട്ടവരോടുള്ള എന്റെ പ്രതിബദ്ധത’ എന്ന ഗ്രന്ഥത്തിനു ഫ്രാന്‍സിസ് പാപ്പാ രചിച്ച ആമുഖത്തിലാണ് ഇങ്ങനെ പറയുന്നത്. 1998 മുതല്‍ ഫ്‌ലോറിഡയിലെ ചില തടവറകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു

  • പ്രണയിനിയുടെ ഒരു വാക്ക്; യുവാവ് വൈദികനായി

    പ്രണയിനിയുടെ ഒരു വാക്ക്; യുവാവ് വൈദികനായി0

    വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ ആ ബാലന്‍ വൈദികനെ നോക്കിയങ്ങനെ നില്‍ക്കും. അദ്ദേഹത്തെ ഒരു മാലാഖയെപ്പോലെയാണ് അവന് തോന്നിയിരുന്നത്. ദൈവവചനം പ്രഘോഷിക്കുമ്പോള്‍ വിശ്വാസികളില്‍ സ്‌നേഹം ജ്വലിപ്പിക്കുന്ന ആ വ്യക്തി എവിടെനിന്നാണ് വരുന്നത് എന്ന് അവന്‍ ആശ്ചര്യത്തോടെ ചിന്തിക്കും. മെക്‌സിക്കോയിലെ സാന്‍ ആന്‍ഡ്രെസ് ഇക്സ്റ്റ്‌ലാന്‍ എന്ന കൊച്ചുപട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ലൂയിസ് സുയിഗാ ഷാവെസ് ആയിരുന്നു ആ ബാലന്‍.   ~ ആ ആശ്ചര്യവും സന്തോഷവുമെല്ലാം അവനെ ദിവ്യബലിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. വൈദികനാകണമെന്നൊന്നും ചിന്തിച്ചില്ലെങ്കിലും ദിവ്യബലിയെക്കുറിച്ച് പഠിക്കാന്‍ അതിലൂടെ ദൈവം അവനെ ക്ഷണിച്ചു.

  • മലാവി രാഷ്ട്രപതി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു

    മലാവി രാഷ്ട്രപതി ഫ്രാന്‍സിസ് പാപ്പായെ സന്ദര്‍ശിച്ചു0

    വത്തിക്കാന്‍ സിറ്റി: തെക്ക് കിഴക്കന്‍ ആഫ്രിക്കയിലെ രാജ്യമായ മലാവിയുടെ രാഷ്ട്രപതി, ലാസറസ് ചക്വേര ഫ്രാന്‍സിസ് പാപ്പായെ വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു. സന്ദര്‍ശന വേളയില്‍, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും സന്നിഹിതരായിരുന്നു. പാപ്പായെ സന്ദര്‍ശിച്ചശേഷം, വത്തിക്കാന്‍ കാര്യാലയത്തിലും കൂടിക്കാഴ്ചകള്‍ നടത്തി. ചര്‍ച്ചയില്‍, പരിശുദ്ധ സിംഹാസനവും മലാവിയും തമ്മിലുള്ള നല്ല ബന്ധവും, രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളുടെ

  • ഫാ. ഫ്രാന്‍സിസ് തോണിപ്പാറ പൊന്തിഫിക്കല്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ് കമ്മിറ്റിയില്‍

    ഫാ. ഫ്രാന്‍സിസ് തോണിപ്പാറ പൊന്തിഫിക്കല്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ് കമ്മിറ്റിയില്‍0

     ആലക്കോട്: വത്തിക്കാനില്‍ മാര്‍പ്പാപ്പായുടെ പൊന്തിഫിക്കല്‍ ഹിസ്റ്റോറിക്കല്‍ സയന്‍സസ് കമ്മിറ്റി അംഗമായി മലയാളി വൈദികനായ റവ. ഡോ. ഫ്രാന്‍സിസ് തോണിപ്പാറയെ മാര്‍പ്പാപ്പ നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ സഭാചരിത്രത്തില്‍ മുന്‍ അധ്യാപകനും ഇപ്പോള്‍ ആഫ്രിക്കയില്‍ നമീബിയായില്‍ അധ്യാപകനുമാണ്. സിഎംഐ സഭാംഗമായ ഫാ. തോണിപ്പാറ നേരത്തെ സിഎംഐ കോഴിക്കോട് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാളായും സേവനം ചെയ്തിരുന്നു. ആലക്കോട് നെല്ലിപ്പാറയിലെ തോണിപ്പാറ പരേതരായ കുര്യന്‍ ഫ്രാന്‍സിസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. അടുത്ത മാസം അദ്ദേഹം വത്തിക്കാനില്‍ ചുമതലയേല്‍ക്കും.

  • ഏലമലകള്‍ വനഭൂമിയാക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണം

    ഏലമലകള്‍ വനഭൂമിയാക്കാനുള്ള നീക്കം ചെറുത്തു തോല്‍പ്പിക്കണം0

    ഇടുക്കി: 2,10,677 ഏക്കര്‍ ഏലമലകള്‍ വനമാണെന്ന വനം വകുപ്പ് നിലപാടില്‍ ആശങ്കയറിയിച്ച്  ഇടുക്കി രൂപത. വനംവകുപ്പിന്റെ മൂന്നാര്‍ കോട്ടയം ഡിവിഷനുകളുടെ പരിധിയിലുള്ള ഇടുക്കി ജില്ലയിലെ 2,10, 677 ഏക്കര്‍ ഏലമലകള്‍ വനത്തിന്റെ പട്ടികയില്‍ ആണെന്നാണ് വനമന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചത്. വിവിധ ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയും സിഎച്ച്ആര്‍ റിസര്‍വ് വനമായാണ് വനം വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടുമ്പന്‍ചോല താലൂക്ക് മുഴുവന്‍ സിഎച്ച്ആര്‍ റിസര്‍വ് വനം ആണെന്നാണ് വനം വകുപ്പിന്റെ രേഖകളില്‍ ഉള്ളത്.

  • ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍  22-ന്

    ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ 22-ന്0

    എറണാകുളം: ഉദയംപേരൂര്‍ സൂനഹദോസിന്റെ 425-ാം വാര്‍ഷിക ആഘോഷങ്ങള്‍  22-ന് എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിക്കും.  1599 -ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്റെ  നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്.  സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കും എതിരെ ഉയര്‍ന്ന ആദ്യത്തെ ശബ്ദവിപ്ലവമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ്. കെആര്‍എല്‍സിസി ഹെറിറ്റേജ് കമ്മീഷന്‍ വരാപ്പുഴ അതിരൂപതയുടെ  സഹകരണത്തോടെയാണ് വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ശില്പശാലയും പൊതുസമ്മേളനവും നടക്കും.

  • സഭാനിയമങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന സീറോമലബാര്‍  സഭാഅസംബ്ലി

    സഭാനിയമങ്ങള്‍ക്കനുസൃതമായി നടത്തപ്പെടുന്ന സീറോമലബാര്‍ സഭാഅസംബ്ലി0

    കാക്കനാട്: 2024 ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സ്യന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ വെച്ച് നടത്തപ്പെടുന്ന സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനു വിരുദ്ധമായ ചര്‍ച്ചകളും പ്രസ്താവനകളും ചില വ്യക്തികള്‍ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണ്. 2022 ജനുവരിയിലെ സിനഡുസമ്മേളനമാണ് 2024 ഓഗസ്റ്റില്‍ സഭാഅസംബ്ലി വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള രൂപതകളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയിലേക്ക് ക്ഷണിക്കേണ്ട പ്രതിനിധികളുടെ എണ്ണവും അതിനനുസരിച്ച്

Latest Posts

Don’t want to skip an update or a post?