നൈജീരിയയില്‍ ബൈബിള്‍ പഠനത്തിനിടെ തീവ്രവാദികള്‍ 5 ക്രൈസ്തവരെ വധിച്ചു
- Africa, Featured, LATEST NEWS, WORLD
- July 19, 2025
പാരിസ്: പുനരുദ്ധാരണത്തിന് ശേഷം നോട്ടര്‍ ഡാം കത്തീഡ്രല്‍ തുറന്ന് മൂന്ന് മാസം പിന്നിടുമ്പോള്‍, വിശ്വാസികളുടെയും വിനോദസഞ്ചാരികളുടെയും വലിയ കുത്തൊഴുക്കാണ് ഒരോ ദിവസവും കത്തീഡ്രലില്‍ അനുഭവപ്പെടുന്നത്. ആളുകളുടെ ഈ വലിയ ഒഴുക്കിലൂടെ കൂടുതല്‍ ആളുകളിലേക്ക് ദൈവസാന്നിധ്യത്തിന്റെ ഈ ഇടം തുറന്നുനല്‍കപ്പെടുകയാണ് ചെയ്യുന്നതെന്ന് പാരിസിന്റെ സഹായ മെത്രാന്‍ ഇമ്മാനുവേല്‍ ടോയിസ് പറയുന്നു. ശരാശരി ഒരു ദിവസം 29,000 സന്ദര്‍ശകരാണ് നോട്ടര്‍ ഡാം കാണുവാനായി എത്തുന്നത്. 2019-ല്‍ തീപിടിത്തത്തിന് മുമ്പ് ദിവസേന ശരാശരി 23,500 സന്ദര്‍ശകര്‍ എത്തിയിരുന്ന സ്ഥാനത്താണിത്. കര്‍ത്താവിനെ കണ്ടെത്താനുള്ള
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്നുള്ള സഹായം താല്‍ക്കാലികമായി മരവിപ്പിച്ച പശ്ചാത്തലത്തില്‍, യൂറോപ്യന്‍ യൂണിയന്‍ ഉക്രെയ്‌നെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ. ‘അന്താരാഷ്ട്ര സമൂഹത്തിലെ ചില അംഗങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പ്രവചനാതീത സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഉക്രെയ്‌നെയും അവിടുത്തെ ജനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ഐക്യം പുലര്‍ത്തേണ്ടതുണ്ടെന്ന്’ യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സമാധാനത്തിനും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഉക്രെയ്ന്‍ നടത്തുന്ന പോരാട്ടത്തിന്റെ ഫലം ഉക്രെയ്‌ന്റെ മാത്രമല്ല യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെയും
മെക്‌സിക്കോ സിറ്റി: ‘മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുകയും സഹവര്‍ത്തിത്വം അസാധ്യമാക്കുകയും ജനങ്ങളുടെ മന:സാക്ഷിയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കുകയും ചെയ്യുന്ന’ മെക്‌സിക്കോയിലെ മരണസംസ്‌കാരത്തിനെതിരെ മുന്നറിയിപ്പുമായി കത്തോലിക്ക സഭ. മാര്‍ച്ച് 5-ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍, ‘ഗര്‍ഭച്ഛിദ്രം കുറ്റവിമുക്തമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റ് നയം, അനിയന്ത്രിതമായ അക്രമങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്’ തുടങ്ങിയ മരണവിപത്തുകളെ മെക്‌സിക്കന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് അപലപിച്ചു. ‘മരണത്തിന്റെയും നിരാശയുടെയും’ ഈ സാഹചര്യത്തിന്റെ നടുവിലും, ജീവിതത്തെ വിശുദ്ധ സമ്മാനമായി സ്വീകരിക്കുവാനും അത് സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ധൈര്യത്തോടെ പ്രോത്സാഹിപ്പിക്കുകയും
ബൊഗൊത/കൊളംബിയ: കൊളംബിയന്‍ കത്തോലിക്കാ സഭയുടെ നേതൃത്വവും പ്രസിഡന്റ് ഗുസ്താവോ പെട്രോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ രാജ്യത്ത് സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ബിഷപ്പുമാര്‍ ആവര്‍ത്തിച്ചു. കൊളംബിയന്‍ ഗവണ്‍മെന്റിന്റെ ആസ്ഥാനമായ കാസ ഡി നരിനോയിലാണ് ബിഷപ്പുമാര്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. നാഷണല്‍ ലിബറേഷന്‍ ആര്‍മി (ELN) യുമായുള്ള ചര്‍ച്ചകള്‍ക്കുള്ള പിന്തുണ, സമാധാനത്തിനായുള്ള ധാര്‍മിക ചട്ടക്കൂടിന്റെ നിര്‍മാണം, മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം തുടങ്ങിയ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായി. ഗവണ്‍മെന്റിന്റെ തുറന്ന മനസും സമാധാന സംഭാഷണം വീണ്ടും സജീവമാക്കുന്നതിനുള്ള പുതിയ സാധ്യതകള്‍ ആരായാനുള്ള
കൊച്ചി: കേരളത്തെ ലഹരിയിലാഴ്ത്തുന്നതിന്റെ പിന്നില്‍ ആഗോള ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടത്തി സത്വര നടപടികളെടുക്കാനുള്ള ആര്‍ജ്ജവമാണ് കേന്ദ്ര സംസ്ഥാന ഭരണസംവിധാനങ്ങള്‍ കാണിക്കേണ്ടതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ലഹരിയുടെ മറവില്‍ നടക്കുന്ന അതിക്രൂരമായ അനിഷ്ഠസംഭവങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍ക്കൊള്ളുന്ന പുതുതലമുറയെ മാത്രം പഴിചാരി ഒളിച്ചോടുന്നതില്‍ അര്‍ത്ഥമില്ല. ആഗോള ഭീകരവാദ ശക്തികള്‍ കേരളത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനമുറപ്പിച്ചിരിക്കന്നതിന്റെ വ്യക്തമായ തെളിവാണ് മറനീക്കി
കാക്കനാട്: സീറോമലബാര്‍സഭയുടെ ഗവേഷണ പഠനകേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിക്കുന്ന 62-മത് സെമിനാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ‘മിഷന്‍ ട്രജക്ടറീസ് ഓഫ് സീറോമലബാര്‍ ചര്‍ച്ച്: ഹിസ്റ്റോറിക്കല്‍ ഓവര്‍വ്യൂ’ എന്ന വിഷയത്തെ ആസ്പദമാക്കി 12 പ്രബന്ധങ്ങള്‍ മൂന്നു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സെമിനാറില്‍ അവതരിപ്പിക്കും. കേരളത്തിലാരംഭിച്ച് ലോകമെമ്പാടും പ്രേഷിതപ്രവര്‍ത്തനം നടത്തുന്ന സീറോമലബാര്‍സഭയുടെ സേവനപ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഈ സെമിനാര്‍ കാരണമാകട്ടെയെന്നു മേജര്‍ ആര്‍ച്ചുബിഷപ്
ഇതേ തലക്കെട്ടില്‍ ഒരിക്കല്‍ ഈ പംക്തിയില്‍ ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴ ത്തെ സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി ഇതിനെപ്പറ്റി എഴുതാന്‍ തോന്നുകയാണ്. ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെകൂടെ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നത്. ആശാവര്‍ക്കര്‍ എന്നതിലെ ആശ എന്നത് ഒരു ചുരുക്കപ്പേരാണ്. അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആശ (ASHA). നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി ദേശീയതലത്തില്‍ 2005-ലാണ് ആശാവര്‍ക്കര്‍മാര്‍ എന്ന പ്രസ്ഥാനം തുടങ്ങുന്നത്. ഇതിന് നേതൃത്വം നല്‍കിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിംഗ് ആണ്. ഈ
അബുജ/ നൈജീരിയ: നൈജീരിയയിലെ കഫന്‍ചാന്‍ കത്തോലിക്കാ രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ.സില്‍വസ്റ്റര്‍ ഒകെചുക്വുവിനെ തൊട്ടടുത്ത ദിവസം വിഭൂതി ദിനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായ നിസ്വാര്‍ത്ഥ ശുശ്രൂഷകനാണ് കൊല്ലപ്പെട്ട ഫാ. സില്‍വസ്റ്ററെന്ന് രൂപതയുടെ ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനറ്റ് പറഞ്ഞു. അകാലവും ക്രൂരവുമായ ഈ നഷ്ടം തങ്ങളുടെ ഹൃദയം തകര്‍ത്തതായും ഫാ. ജേക്കബിന്റെ പ്രസ്താവനയില്‍ പറയുന്നു. മാര്‍ച്ച് 4 ചൊവ്വാഴ്ച രാത്രി 9:15 ഓടെയാണ് സില്‍വസ്റ്ററിനെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന്
Don’t want to skip an update or a post?