ദൈവകൃപയുടെയും കൂട്ടായ്മയുടെയും അടയാളമായി ഡിസംബര്‍ എട്ടിന് നോട്രെഡാം കത്തീഡ്രലിന്റെ പുനര്‍പ്രതിഷ്ഠ
- Featured, INTERNATIONAL, LATEST NEWS
- November 28, 2024
കാഞ്ഞങ്ങാട്: സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാന്‍ ലോകവ്യാപകമായി പ്രോ-ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവസംരക്ഷണ സന്ദേശ കേരള യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാണ് സമൂഹത്തിന്റെ പ്രധാന സമ്പത്തെന്നും, വരും തലമുറയുടെ സുരക്ഷിതത്വ സന്ദേശം പ്രഘോഷിക്കുന്ന മഹനീയ ശുശ്രുഷയാണ് കെസിബിസി പ്രോ-ലൈഫ് സമിതിനിര്‍വഹിക്കുന്നതെന്നും,
കാക്കനാട്: മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് വിശ്വാസസ്ഥിരതയോടെ സഭയോടൊപ്പം ഒന്നിച്ചു മുന്നേറാനുള്ള ആഹ്വാനവുമായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസഘട്ടങ്ങളില്‍ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാന്‍ തോമാശ്ലീഹായുടെ ജീവിതമാതൃക നമ്മെ സഹായിക്കുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ എം.എസ്.എം.ഐ. സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, കത്തോലിക്കാ
തൃശൂര്‍: ചേബര്‍ ഓഫ് കോമേഴ്സിന്റെ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജീജി ജോര്‍ജ് (61) നിര്യാതനായി. മൂന് റോട്ടറാക്ട് ഗവര്‍ണറാണ് (ഡിസ്ട്രിക്ട് 3200) അദ്ദേഹം. നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ജീജി തൃശൂരില്‍ കഴിഞ്ഞ വര്‍ഷം രാപകല്‍ ഭേദമില്ലാതെ നടത്തിയ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ സംഘാടനത്തില്‍ മുന്‍നിരക്കാരനായിരുന്നു. റോട്ടറി ക്ലബ്ബ് ഓഫ് തൃശൂര്‍ വെസ്റ്റ് പ്രസിഡന്റ്, തൃശൂര്‍ സോഷ്യല്‍ സര്‍വീസ് ക്ലബ്ബ് പ്രസിഡന്റ്, തൃശൂര്‍ ലൂര്‍ദ് മെട്രോപൊളിറ്റന്‍ ചര്‍ച്ച് ട്ര സ്റ്റി, തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ്
ഫാ. ജോസഫ് വയലില്‍ സിഎംഐ, ഫാ. ജോസഫ് കാപ്പുകാട്ട് സിഎംഐയെ അനുസ്മരിക്കുന്നു സിഎംഐ സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായിരുന്ന ഫാ. ജോസഫ് കാപ്പുകാട്ട് 2024 ജൂണ്‍ 30 നാണ് അവിചാരിതമായി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. അച്ചന്റെ പൗരോഹിത്യജീവിതത്തെ മൂന്ന് ഘട്ടങ്ങളായാണ് ഞാന്‍ കാണുന്നത്. ഒന്നാം ഘട്ടത്തില്‍ സെമിനാരി റെക്ടര്‍, നോവിസ് മാസ്റ്റര്‍ തുടങ്ങിയ നിലകളില്‍ സന്യാസാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ശുശ്രൂഷയാണ് അദ്ദേഹം ചെയ്തത്. രണ്ടാമത്തെ ഘട്ടത്തില്‍ സമൂഹവുമായി ബന്ധപ്പെട്ട ശുശ്രൂഷകളില്‍ അദേഹം വ്യാപൃതനായി. ഇടവക വികാരി, സാമൂഹ്യസേവകന്‍
കീവ്/ഉക്രെയ്ന്: 2022 നവംബറില്‍ റഷ്യന്‍ നാഷണല്‍ ഗാര്‍ഡ് തടവിലാക്കിയ രണ്ട് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികര്‍ മോചിതരായി. റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളായ ഫാ. ഇവാന് ലെവിറ്റ്സ്കി, ഫാ. ബോഹ്ദാന്‍ ഗെലെറ്റ എന്നിവരെയാണ് മോചിപ്പിച്ചത്. ഇവരുള്‍പ്പടെ പത്ത് പേരുടെ മോചനവിവരം ഉക്രേനിയന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കിയാണ് ഫേസ്ബുക്ക് പേജിലൂടെ ആദ്യം അറിയിച്ചത്. ഇടവക കെട്ടിടത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉക്രേനിയന്‍ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശം വച്ചതായി ആരോപിച്ചാണ് റഷ്യന്‍ സൈന്യം വൈദികരെ തടവിലാക്കിയത്. 2022 നവംബര്‍ 16ന് റഷ്യ
കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ബുധനാഴ്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 8.45ന് ആരംഭിക്കുന്ന റാസ കുര്‍ബാനയ്ക്കു മേജര്‍ ആര്ച്ചുബിഷപ്് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും. അഭിവന്ദ്യ പിതാക്കന്മാരും മേജര്‍ സുപ്പീരിയേഴ്സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും സമര്‍പ്പിതരും അല്മായരും പങ്കുചേരും.
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍, മതപരിവര്‍ത്തന വിരുദ്ധനിയമങ്ങള്‍, വിദ്വേഷപ്രസംഗങ്ങള്‍, ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെയുള്ള ആക്രമണം, ന്യൂനപക്ഷസമൂഹങ്ങള്‍ നേരിടുന്ന വിവേചനം തുടങ്ങിയവ വര്‍ധിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട് അവതരിപ്പിച്ച വേളയിലാണ് യുഎസിന്റെ ഭാഗത്ത് നിന്നുള്ള അപൂര്‍വമായ ഈ വിമര്‍ശനം ഉണ്ടായിരിക്കുന്നത്. ഇന്ത്യക്ക് പുറമെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്, ചൈന എന്നിവിടങ്ങളിലും മതസ്വാതന്ത്ര്യം ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് ലോകമെമ്പാടുമുള്ള ഗവണ്മെന്റുകള് ആരാധനാലയങ്ങള്‍ അടച്ചിടുന്നതും സമുദായങ്ങളെ ബലം പ്രയോഗിച്ചു മാറ്റിപ്പാര്‍പ്പിക്കുന്നതും ആളുകളെ അവരുടെ മതവിശ്വാസത്തിന്റെപേരില്‍
ജറുസലേം: നൂറ്റാണ്ടുകളായി വിശുദ്ധനാട്ടിലെ ദൈവാലയങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്ന ടാക്സ് ഇളവ് എടുത്തുകളഞ്ഞുകൊണ്ട് നാല് ഇസ്രായേലി മുന്‍സിപ്പാലിറ്റികള്‍ ദൈവാലയങ്ങള്‍ക്ക് സംഘടിതമായി ടാക്സ് നോട്ടീസ് അയച്ച നടപടിയെ സഭാനേതാക്കള്‍ അപലപിച്ചു. വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യത്തം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന് അയച്ച കത്തില്‍ സഭാ നേതാക്കള്‍ ആരോപിച്ചു. ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലാ, ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്കോ പാറ്റണ് തുടങ്ങിയവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ നടപടി നിലവിലുള്ള അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണെന്ന്
Don’t want to skip an update or a post?