Follow Us On

15

January

2025

Wednesday

  • അധ്യാപക ദിനത്തില്‍ വേറിട്ട മാതൃകയുമായി ഒരു അധ്യാപകന്‍

    അധ്യാപക ദിനത്തില്‍ വേറിട്ട മാതൃകയുമായി ഒരു അധ്യാപകന്‍0

    തൃശൂര്‍: രക്തദാനം നടത്തിയാണ് തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഊര്‍ജതന്ത്ര അധ്യാപകന്‍ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ അധ്യാപകദിനത്തെ എതിരേറ്റത്. അദ്ദേഹം നടത്തുന്ന 56-ാമത് രക്തദാനമായിരുന്നു അത്. ഈ അധ്യാപകന്‍ രക്തദാന രംഗത്ത് നിറസാന്നിധ്യമായിയിട്ട് രണ്ടരപതിറ്റാണ്ടായി. പ്രീഡിഗ്രിക്ക് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്ത് തന്റെ സഹപാഠിയുടെ അമ്മയുടെ ഓപ്പറേഷനുവേണ്ടിയാണ് ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അതു ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. തൃശൂര്‍ ഐഎംഎ ബ്ലഡ് ബാങ്ക്, തൃശൂര്‍ ജില്ലാ ആശുപത്രി, അമല മെഡിക്കല്‍ കോളജ്,

  • ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍

    ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍0

    താമരശേരി: വിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചുബിഷപ്. പരിശുദ്ധ കുര്‍ബാനയോടു ചേര്‍ന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില്‍ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു; മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മറിയം ഈശോയെ ഉദരത്തില്‍ സ്വീകരിച്ചതു പോലെയാണ് ചിറ്റിലപ്പിള്ളി പിതാവ്

  • കണ്ണൂര്‍ ഫൊറോന മതാധ്യാപക സെമിനാര്‍

    കണ്ണൂര്‍ ഫൊറോന മതാധ്യാപക സെമിനാര്‍0

    കണ്ണൂര്‍ : കണ്ണൂര്‍ ഫൊറോന മതാധ്യാപക സെമിനാര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി ഓഡിറ്റോറിയത്തില്‍ നടന്നു. കണ്ണൂര്‍ ഫൊറോനയുടെ കീഴിലുളള എട്ട് ഇടവകളില്‍ നിന്നുള്ള മതാധ്യാപകരാണ് ഒരു ദിവസത്തെ പരിശീലന പരിപാടിക്കായി ഒത്തുകൂടിയത്. കണ്ണൂര്‍ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്ത് സെമിനാര്‍  ഉദ്ഘാടനം ചെയ്തു. ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ അധ്യക്ഷത വഹിച്ചു. ഫൊറോന സെക്രട്ടറി രതീഷ് ആന്റണി, മതബോധന പ്രധാനാധ്യാപകരായ വര്‍ഗീസ് മാളിയേക്കല്‍, സിസ്റ്റര്‍ റോസ്മിന്‍, പോള്‍ ജോണ്‍,

  • പാലക്കാട് രൂപത സുവര്‍ണജൂബിലി ആഘോഷ സമാപനം ഏഴിന്

    പാലക്കാട് രൂപത സുവര്‍ണജൂബിലി ആഘോഷ സമാപനം ഏഴിന്0

    പാലക്കാട്: പാലക്കാട് രൂപത സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപനവും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണവും സെപ്റ്റംബര്‍ ഏഴിന് സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍ നടക്കും. രാവിലെ ഒമ്പതിന് മേജര്‍ ആര്‍ച്ചുബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തൃശൂര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സഹകാര്‍മികനാകും. പന്ത്രണ്ട് ബിഷപ്പുമാരും 2500-ഓളം അല്മായ പ്രതിനിധികളും

  • ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു

    ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു0

    കോട്ടയം: അധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അധ്യാപികയും പ്രഭാഷകയുമായ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണിയേയും, കെഎസ്എസ്എസ്

  • വൈദികര്‍ നല്ല സമരിയാക്കാരനാകണം

    വൈദികര്‍ നല്ല സമരിയാക്കാരനാകണം0

    കണ്ണൂര്‍: വൈദികര്‍ നല്ല സമരിയാക്കാരനാകണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ മലബാറിലെ വൈദികപരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ്‌ഷെപ്പേഡ് മേജര്‍ സെമിനാരിയുടെ രജതജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തത്വശാസ്ത്രവും ദൈവശാസ്ത്രവും ഓരോ വൈദികവിദ്യാര്‍ത്ഥിയിലും നല്ല സമരിയാക്കാരന്റെ നന്മകള്‍ ഉള്‍ക്കൊള്ളാന്‍ സഹായകമാകണം. ഉദാത്തമായ ആധ്യാത്മിക മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നവരാകണം. ഓരോ വൈദികനും മറ്റൊരു ക്രിസ്തുതന്നെ ആകണം. വിശുദ്ധരായ ഒട്ടേറെ വൈദികരാണ് സഭയുടെ ശക്തി. അറിവിന്റെ രംഗത്ത് ഏറെ അക്കാദമിക മികവുകള്‍

  • ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു

    ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു0

    തൃശൂര്‍: ഗുരുതരമായ രക്താര്‍ബുദചികിത്സയ്ക്കുള്ള അതിനൂതന ചികിത്സാരീതിയായ കാര്‍ടി സെല്‍ തെറാപ്പി അമല കാന്‍സര്‍ ആശുപത്രിയില്‍ ആരംഭിച്ചു. ഈ ചികിത്സാരീതി ഇന്ത്യയില്‍ വളരെ ചുരുക്കം ആശുപത്രികളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. കേരളത്തില്‍ ഈ ചികിത്സ പൂര്‍ത്തീകരിച്ച രണ്ടാമത്തെ ആശുപത്രിയാണ് അമല. അമലയില്‍ മജ്ജമാറ്റിവെയ്ക്കല്‍ (Bone Marrow Transplantation) ചികിത്സ ആരംഭിച്ചിട്ട് രണ്ടരവര്‍ഷത്തില്‍ കൂടുതലായി. നാല്‍പതോളം രോഗികള്‍ക്ക് പരമാവധി ചിലവ് കുറഞ്ഞ രീതിയില്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അര്‍ബുദചികിത്സക്കുള്ള നൂതനമായ മാര്‍ഗമാണ് സെല്‍ തെറാപ്പി. ഇതിന്റെ ഒരു വിഭാഗമായ Tumor Infitlrating Lymphocyte

  • ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം ഏഴിന്

    ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം ഏഴിന്0

    കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴ് ശനിയാഴ്ച ഉപ്പുതറയില്‍ നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലുള്ള 5 ഫൊറോനകളില്‍ നിന്നുള്ളവര്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും. ഹൈറേഞ്ചില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ട വി.യൂദാ തദേവൂസ് കപ്പേളയുടെ മുന്‍പില്‍നിന്ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനപ്പള്ളിയിലേക്കാണ് തീര്‍ത്ഥാടനം. രാവിലെ 9. 45 ന് വി.യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍ നിന്ന് ആരംഭിക്കുന്ന മരിയന്‍ റാലി ഉപ്പുതറ ഫൊറോന വികാരി

Latest Posts

Don’t want to skip an update or a post?