ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
ക്വിറ്റോ/ഇക്വഡോര്‍: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് സെപ്റ്റംബര്‍ എട്ടു മുതല്‍ 15 വരെ ഇക്വഡോറിലെ ക്വിറ്റോയില്‍ നടക്കും. ‘ലോകത്തെ സുഖപ്പെടുത്താനുള്ള സാഹോദര്യം’ എന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം. ബിഷപ്പമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ അയ്യായിരത്തോളമാളുകാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ ബിഷപ്പുമാര്‍ക്ക് പ്രദേശത്തുള്ള കുടുംബങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി സംവദിക്കുന്നതിനുമുള്ള അവസരമൊരുക്കും. ഉദ്ഘാടന ദിനം 1600 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഇതുവരെ 51 ഡെലിഗേഷനുകളാണ് അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസിനായിട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ
താമരശേരി: പ്രേഷിതമുഖം തുറക്കാന്‍ അല്മായര്‍ കാരണമാകണമെന്ന സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ഇടവക രൂപീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്. സീറോമലബാര്‍ സഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. മിഷനിലേക്ക് പോകാന്‍ അല്മായരും തയാറാകണമെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കിയ പി.ബി ജിറ്റ്‌സ്,
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). പാരീസില്‍ നടന്ന 33-ാം ഒളിമ്പിക്‌സ് സമാപിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 11-നായിരുന്നു. പതിനായിരത്തിലധികം കായികതാരങ്ങള്‍, 206 രാജ്യങ്ങളില്‍നിന്നും തങ്ങളുടെ മികവുറ്റ പ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും നേട്ടങ്ങള്‍ കൈവരിക്കുവാനുമായി അവിടെയെത്തി. ലോകത്തിന്റെ ശ്രദ്ധ മുഴുവനും പാരീസിലേക്കായിരുന്നു. അവഹേളനം നിറഞ്ഞ അനുകരണം ജൂലൈ 26-ന് വര്‍ണശബളവും അത്യന്തം ആകര്‍ഷകവുമായ രീതിയില്‍ ഒരുക്കിയ ജലഘോഷയാത്രയോടെയായിരുന്നു 2024-ലെ പാരീസ് ഒളിമ്പിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടനം നടന്നത്. പാരീസ് നഗരത്തിലൂടെ ഒഴുകുന്ന ചരിത്രപ്രസിദ്ധമായ സെയ്ന്‍ നദിയിലൂടെ ഒഴുകിനീങ്ങിയ ജലഘോഷയാത്രയില്‍ അനേകം
കൊച്ചി: ആര്‍ച്ചുബിഷപ് ഡോ. ബര്‍ണാഡ് ബച്ചിനെല്ലി കാലഘട്ടത്തിന്റെ മഹാമിഷനറിയാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. ദേശീയ അധ്യാപക ദിനത്തില്‍ ആര്‍ച്ചുബിഷപ് ബര്‍ണദീന്‍ ബച്ചിനെല്ലി യുടെ 156-ാമത് ചരമ വാര്‍ഷികവും ഛായാചിത്ര പ്രകാശന കര്‍മ്മവും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 1856-57 കാലഘട്ടത്തില്‍ പള്ളികളെക്കാള്‍ കൂടുതല്‍ പള്ളിക്കൂടങ്ങള്‍ നിര്‍മ്മിക്കുവാന്‍ കല്‍പ്പന പുറപ്പെടുവിക്കുകയും കാലഘട്ടത്തിലെ വിദ്യാഭ്യാസ സംസ്‌കാരത്തെ കൂടുതല്‍ ജനകീയമാക്കാന്‍ പ്രയത്‌നിക്കുകയും ചെയ്ത മഹാമിഷനറിയാ യിരുന്നു വരാപ്പുഴ വികാരി അപ്പസ്‌തോലിക്കയായിരുന്ന പുണ്യ
കൊച്ചി: വല്ലാര്‍പാടം ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ നടക്കും. ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ കണ്‍വന്‍ഷന്‍ നയിക്കും. ഒന്‍പതിന് കൊച്ചി രൂപത മുന്‍ മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാനം ചെയ്യും. സമാപനദിവസത്തെ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍.
കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത് മരിയന്‍ തീര്‍ത്ഥാടനം നാളെ (സെപ്റ്റംബര്‍ 8) നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ എട്ടിന് വൈകുന്നേരം മൂന്നിന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശിര്‍വദിച്ച പതാക അതിരൂപതയിലെ അല്മായ നേതാക്കള്‍ക്ക് ബിഷപ് കൈമാറും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാ പ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍
ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍പാപ്പ മൂന്നു ദിവസത്തെ ഇന്തൊനേഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്നലെ പാപ്പുവ ന്യൂഗിനിയിലെത്തിയിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്ന് ജക്കാര്‍ത്തയ്ക്കു സമീപമുള്ള ബൊഗോര്‍, ബെക്കാസി എന്നിവിടങ്ങളില്‍ നിന്നാണ് 7 പേരെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തത്. ഇവര്‍ക്കു പരസ്പരം അറിയാമോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവരിലൊരാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് അമ്പും വില്ലും, ഒരു ഡ്രോണ്‍, ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ലഘുലേഖകള്‍
ഒരു പട്ടാളക്കാരന്‍ സൈനികസേവനത്തിനിടയില്‍ കൈകൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? രാജ്യസുരക്ഷക്കുവേണ്ടി മനസും കണ്ണുംകാതും കൂര്‍പ്പിച്ച് നില്‍ക്കുന്ന ഒരു സൈനികനിത് സാധ്യമാകുമോ? മാത്രമല്ല, വിശ്വാസികളല്ലാത്ത സഹപ്രവര്‍ത്തകര്‍ക്കും മേലുദ്യോഗസ്ഥര്‍ക്കും ഇതൊക്കെ ഇഷ്ടപ്പെടുമോ? പക്ഷേ ഇതിനെല്ലാം ഉത്തരമുണ്ട്, കൊല്ലം അഴീക്കല്‍ സ്വദേശി ജൂഡി മാളിയേക്കലിന്. പഴയനിയമം 14 മാസംകൊണ്ടും പുതിയനിയമം രണ്ടുമാസം കൊണ്ടുമാണ് ജൂഡി പൂര്‍ത്തീകരിച്ചത്. ഒഴിവുവേളകളില്‍ ബൈബിള്‍ എഴുതിത്തുടങ്ങിയതിലൂടെ ഹൃദയത്തില്‍ രൂപപ്പെട്ട സന്തോഷം വാക്കുകള്‍ക്കതീതമാണെന്ന് ജൂഡി പറയുന്നു. ശാരീരികവും മാനസികവുമായ സൗഖ്യവും സഹപ്രവര്‍ത്തകരില്‍ പോലും തികഞ്ഞൊരു
Don’t want to skip an update or a post?