ക്രിസ്തുവിന്റെ പാകം
- Featured, LATEST NEWS, സമകാലികം
- January 15, 2025
ദിലി/ഈസ്റ്റ് ടിമോര്:പേപ്പല് കൊടിയുടെ നിറങ്ങളായ വെള്ളയും മഞ്ഞയും പുതച്ച് ഈസ്റ്റ് ടിമോര്. ഫ്രാന്സിസ് മാര്പാപ്പയുടെ എയര്പോര്ട്ടില് നിന്നുള്ള യാത്രയുടെ സമയം മുഴുവന് റോഡിന്റെ ഇരു വശവും ‘വിവ ഇല് പാപ്പ’ വിളികളാല് മുഖരിതമായതോടെ വത്തിക്കാന് ശേഷം ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായ ഈസ്റ്റ് ടിമോര് അക്ഷരാര്ത്ഥത്തില് പാപ്പ തരംഗത്തില് മുങ്ങി. ഇതിന് മുമ്പ് ജോണ് പോള് രണ്ടാമന് മാര്പാപ്പ ഈസ്റ്റ് ടിമോറിലേക്ക് നടത്തിയ സന്ദര്ശനവും ദിലിയില് അര്പ്പിച്ച ദിവ്യബലിയുമാണ് ലോകത്തിന്റെ ശ്രദ്ധ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഈസ്റ്റ് ടിമോറിന്റെ പോരാട്ടത്തിലേക്ക്
പോര്ട്ട് മോറസ്ബി/പപ്പുവ ന്യു ഗനി: ‘നിങ്ങള് ഇവിടെ 800ലധികം ഭാഷകള് സംസാരിക്കുന്നുണ്ട്. എന്നാല് നിങ്ങള്ക്ക് പൊതുവായ ഒരു ഭാഷയുണ്ട്. സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും ഭാഷയാണത്,’പോര്ട്ട് മോറസ്ബിയിലെ സര് ജോണ് ഗുയിസ് സ്റ്റേഡിയത്തില് തന്നെ ശ്രവിക്കാനെത്തിയ പപ്പുവ ന്യൂ ഗനിയിലെ പതിനായരത്തോളം വരുന്ന യുവജനങ്ങളോട് ഫ്രാന്സിസ് മാര്പാപ്പ പറഞ്ഞ വാക്കുകളാണിത്. വനങ്ങളും സമുദ്രങ്ങളും മലനിരകളും നിറഞ്ഞ പപ്പുവ ന്യൂ ഗനി സന്ദര്ശിക്കാന് സാധിച്ചതില് പാപ്പ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയുടെ പുഞ്ചിരിയോടെ ഭാവിയെ എതിരേല്ക്കുവാനാണ് യുവജനങ്ങള് വിളിക്കപ്പെട്ടിരിക്കുന്നത്. സമുദ്രവും ആകാശവും സന്ധിക്കുന്ന,
വത്തിക്കാന് സിറ്റി: ദൈവവുമായുള്ള കൂട്ടായ്മയില് നിന്ന് രൂപപ്പെടുന്ന യഥാര്ത്ഥ സാഹോദര്യം എന്താണെന്ന് ദിവ്യകാരുണ്യം നമ്മെ പഠിപ്പിക്കുമെന്ന് ഫ്രാന്സിസ് മാര്പാപ്പ. ഇക്വഡോറിലെ ക്വിറ്റോയില് ആരംഭിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്ഗ്രസിനയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിന്റെ ശരീരമാകുന്നതിന് വേണ്ടി പൊടിയപ്പെടുന്ന ഗോതമ്പുമണിപോലെ മുറിയപ്പെടുന്നതിനായി സ്വയം വിട്ടുനല്കിക്കൊണ്ടാണ് വിശുദ്ധരുമായുള്ള കൂട്ടായ്മയില് നാം ക്രിസ്തുവിന്റെ ശരീരമായി മാറേണ്ടതെന്നും പാപ്പയുടെ സന്ദേശത്തില് പറയുന്നു. അപ്പത്തിന്റെ പ്രതീകം കൂട്ടായ്മയ്ക്കുവേണ്ടിയുള്ള ആഗ്രഹം ദൈവജനത്തില് ഉണര്ത്തുന്നു. ഒരു ധാന്യമണിയില് നിന്ന് അപ്പം ഉണ്ടാക്കാന് സാധിക്കാത്തതുപോലെ ഒരുമിച്ച് നടന്നുകൊണ്ട്
കോഴിക്കോട്: വിശുദ്ധ മരിയ ഫൗസ്റ്റീനയിലൂടെ വെളിപ്പെടു ത്തപ്പെട്ട ദൈവകരുണയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും ദൈവകരുണയ്ക്കായി നിരന്തരം പ്രാര്ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ദിവീന മിസരികോര്ദിയ ഇന്റര്നാഷണല് മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം. മിനിസ്ട്രിയുടെ രക്ഷാധികാരിയും കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ. വര്ഗീസ് ചക്കാലയ്ക്കലാണ് കോഴിക്കോട് രൂപത കേന്ദ്രത്തില് നടന്ന പ്രത്യേക ചടങ്ങില് വച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പുതിയ ഇന്റര്നാഷണല് കോ-ഓര്ഡിനേറ്ററായി ജോര്ജ് ജോസഫിനെ ഡോ. ചക്കാലയ്ക്കല് നിയമിച്ചു. ഇന്ത്യന് എയര്ഫോഴ്സിലെ വിംഗ് കമാന്ഡര് ആയിരുന്ന ജോര്ജ് ജോസഫ് ജോലിയില്നിന്ന്
പാലക്കാട്: സീറോ മലബാര് സഭയിലെ പ്രാര്ത്ഥനയുടെ പവര് ബാങ്കാണ് പാലക്കാട് രൂപതയെന്ന് സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്. പാലക്കാട് രൂപതയുടെ സുവര്ണ്ണ ജൂബിലി സമാപനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്ഷകരുടെ പ്രാര്ത്ഥനയും അധ്വാന വുമാണ് രൂപതയുടെ വളര്ച്ചയ്ക്ക് അടിത്തറയിട്ടതെന്നും മാര് തട്ടില് പറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാന് മാര് ജോസഫ് ഇരുമ്പന് പിതാവിന്റെ മധ്യസ്ഥത രൂപതയെ വിശുദ്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുവര്ണ്ണ ജൂബിലിക്ക് മുമ്പ് തന്നെ രാമനാഥപുരം രൂപത എന്ന കുഞ്ഞിന്
വിശുദ്ധര് ദൈവത്തെക്കുറിച്ച് പറയുമ്പോള് സംഭവിക്കുന്നതുപോലെ ദൈവത്തെക്കുറിച്ച് നമ്മള് പറയുന്ന വാക്കുകള് ശ്രോതാക്കളുടെ ഹൃദയങ്ങളെ ചലിപ്പിക്കാറുണ്ടോ? ഇല്ലെങ്കില് അതിന്റെ കാരണം എന്താണ്.? ‘കര്ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്’ എന്ന ദൈവകല്പ്പനയെക്കുറിച്ച് പൊതുദര്ശനവേളയില് നല്കിയ വിചിന്തനത്തില് ഫ്രാന്സിസ് മാര്പാപ്പ ഈ ചോദ്യത്തിനുള്ള ഉത്തരം നല്കുന്നുണ്ട്. വിശുദ്ധര് ദൈവത്തെക്കുറിച്ച് പറയുക മാത്രമല്ല, അവര് ദൈവം പറയുന്നതുപോലെ പ്രവര്ത്തിക്കുകയും ചെയ്യുന്നവരായതുകൊണ്ടാണ് അവരുടെ വാക്കുകള് ഹൃദയങ്ങളുടെ മനഃപരിപവര്ത്തനത്തിന് കാരണമാകുന്നതെന്ന് പാപ്പ പറഞ്ഞു. നമ്മുടെ ഹൃദയം ആഗ്രഹിക്കുന്ന കാര്യം വിശുദ്ധരില് നമുക്ക് കാണാം. ആധികാരികതയും സത്യസന്ധതയും
എബ്രഹാം പുത്തന്കളം ചങ്ങനാശേരി ഓഷ്യാന ഭൂഖണ്ഡത്തിലെ ബൃഹത്തായ ദ്വീപു സമൂഹമാണ് പാപ്പുവ ന്യൂ ഗനി. നരഭോജികളായ മനുഷ്യര് അടങ്ങുന്ന ആദിവാസികളുടെ സമൂഹം വസിക്കുന്ന ദേശം. 1845 -ലാണ് ക്രൈസ്തവ മിഷനറിമാര് സുവിശേഷവുമായി ഈ ദേശത്തേക്ക് കടന്നുചെല്ലുന്നത്. വളരെ പ്രാകൃതരും അപകടകാരികളുമായിരുന്ന ഇവരെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് നയിക്കുവാന് എത്തിയ അനേകം മിഷനറിമാര് നരഭോജികളുടെ ഇരയായി. മറ്റു ചിലര് മാരകമായ രോഗങ്ങള്ക്ക് കീഴടങ്ങി. എന്നാല് ഈ പ്രതിബന്ധങ്ങളൊന്നും ക്രിസ്തുസ്നേഹത്താല് ജ്വലിച്ചിരുന്ന മിഷനറിമാരുടെ ദൗത്യത്തെ തടയാന് പര്യാപ്തമായിരുന്നില്ല. 2024 സെപ്റ്റംബര് ആറ്
കൊച്ചി: ദേശീയ മരിയന് തീര്ത്ഥാടന കേന്ദ്രമായ വല്ലാര്പാടം ബസിലിക്കയിലേക്കുള്ള 20-ാമത് മരിയന് തീര്ത്ഥാടനത്തിലും പൊന്തിഫിക്കല് ദിവ്യബലിയിലും ആയിരങ്ങള് പങ്കെടുത്തു. പ്രകൃതിദുരന്തങ്ങളില് ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്ക്ക് ആശ്വാസമേകുവാന് അമ്മയിലുള്ള വിശാസം സഹായകമാക ണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാന് ഡോ.ആന്റണി വാലുങ്കല് പറഞ്ഞു. മരിയന് തീര്ത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയില് മുഖ്യകാര്മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയില് നടക്കുന്ന മനുഷ്യര്ക്കും ലഹരിയുടെ അടിമത്വത്തില് കഴിയുന്ന യുവജന ക്കള്ക്കും മോചനം നല്കാന് അമ്മയ്ക്ക് കഴിയും. വല്ലാര്
Don’t want to skip an update or a post?