നൈജീരിയയില് ബൈബിള് പഠനത്തിനിടെ തീവ്രവാദികള് 5 ക്രൈസ്തവരെ വധിച്ചു
- Africa, Featured, LATEST NEWS, WORLD
- July 19, 2025
വത്തിക്കാന് സിറ്റി: പപ്പുവ ന്യൂഗിനിയിലെ വാഴ്ത്തപ്പെട്ട പീറ്റര് ടു റോട്ട്, തുര്ക്കിയിലെ വാഴ്ത്തപ്പെട്ട ഇഗ്നേഷ്യസ് ഷൗക്രല്ലാ മലോയന്, വെനസ്വേലയിലെ വാഴ്ത്തപ്പെട്ട മരിയ കാര്മെന് എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയില് ഫ്രാന്സിസ് മാര്പാപ്പ ഒപ്പുവച്ചു. കൂടാതെ ഇറ്റാലിയന് രൂപതാ വൈദികനായ കാര്മെലോ ഡി പാല്മയെ വാഴ്ത്തപ്പെട്ടവനായും ബ്രസീലിയന് വൈദികനായ ജോസ് അന്റോണിയോ ഡി മരിയ ഇബിയാപിനയെ ധന്യനായും പ്രഖ്യാപിക്കുന്നതിനുള്ള ഉത്തരവിനും പാപ്പ അംഗീകാരം നല്കി. 1912 മാര്ച്ച് 5-ന് ജനിച്ച് രണ്ടാം ലോകമഹായുദ്ധസമയത്ത് തന്റെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ത്തിനതീതമായി സമൂഹം ഒന്നായി ഉണര്ന്നു പ്രവര്ത്തിക്കണമെന്ന് ബിഷപ് മാര് ജോസ് പുളിക്കല്. സമൂഹത്തെ കാര്ന്നുതിന്നുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് വിവിധ ഡിപ്പാര്ട്ട്മെന്റുകളുടെയും സംഘടനകളുടെയും സഹകര ണത്തോടെ ഏപ്രില് ഒന്നു മുതല് 2026 മാര്ച്ച് 31 വരെ ഒരു വര്ഷത്തെ തീവ്രകര്മ്മ പരിപാടി കളുടെയും രൂപത പാസ്റ്ററല് സെന്ററില് നടന്ന ബോധവല്ക്ക രണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിര്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്: ലഹരിക്കെതിരെയും പരിസ്ഥിതി സംരക്ഷണവുമായി സീനിയര് സിഎല്സി നടത്തുന്ന 12 പ്രവര്ത്തന പദ്ധതികള് ഉദ്ഘാടനം ചെയ്തു. തൃശൂര് അതിരൂപത സഹായ മെത്രാന് മാര് ടോണി നീലങ്കാവില് ഉദ്ഘാടനം നിര്വഹിച്ചു. അരണാട്ടുകര പള്ളിയില് നടന്ന ലോക സിഎല്സി ദിനാഘോഷ ചടങ്ങിലാണ് പ്രവര്ത്തന പദ്ധതി ഉദ്ഘാടനം ചെയ്തത്. സീനിയര് പ്രസിഡന്റ് വിനേഷ് കോളങ്ങാടന് അധ്യക്ഷനായി. ഡയറക്ടര് ഫാ. ഫ്രെജോ വാഴപ്പിള്ളി, സെക്രട്ടറി ഡെന്നസ് പെല്ലിശേരി, ഡെയ്സണ് കൊള്ളന്നൂര് ഏ.ഡി, ഷാജു മാസ്റ്റര്, എ.ജെ ജെയ്സണ് സീന ഷാജു എന്നിവര് പങ്കെടുത്തു.
ന്യൂഡല്ഹി: വഖഫ് നിയമഭേദഗതി ബില് പാര്ലമെന്റില് അവതരിപ്പിക്കുമ്പോള് എല്ലാ എംപിമാരും നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന് സമിതി (സിബിസിഐ). കേരള എംപിമാര് ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ (കെസിബിസി) ആഹ്വാനത്തിന് പിന്നാലെയാണ് വാര്ത്താക്കുറിപ്പിലൂടെ സിബിസിഐയും നിലപാട് വ്യക്തമാക്കിയത്. മുനമ്പം ഉള്പ്പെടെയുള്ള ഭൂമിപ്രശ്നങ്ങള്ക്ക് വഖഫ് നിയമഭേദഗതിയിലൂടെ ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള് ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്ക്കും എതിരാണ്. മുനമ്പം പ്രദേശത്തെ അറുനൂറിലധികം കുടുംബങ്ങളുടെ
കാഞ്ഞിരപ്പള്ളി: സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി മാറണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല്. രൂപതയിലെ വിശ്വാസത്തിന്റെ ആഘോഷമായ ഉത്ഥാനോത്സവം സെന്റ് ഡോമിനിക്സ് കത്തീഡ്രലില് ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെ ദര്ശനങ്ങള് ഉള്ക്കൊള്ളുന്ന യാഥാര്ത്ഥ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈശോയുടെ ജനന ജീവിത മരണ ഉത്ഥാനരംഗങ്ങള് ഉള്ക്കൊള്ളിച്ച് കത്തീഡ്രല് സണ്ഡേസ്കൂള് വിദ്യാര്ത്ഥികള് നടത്തിയ ദൃശ്യാവിഷ്കാരം വിളംബരജാഥയെ കൂടുതല് വര്ണ്ണാഭമാക്കി. വിശ്വാസജീവിത പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര് റവ. ഡോ. തോമസ് വാളന്മനാല്,
കൊച്ചി: നോമ്പിനെ ആസ്പദമാക്കി ചിത്രീകരിച്ച ഷോട്ട് ഫിലിമാണ് ‘കലിപ്പ്.’ ഇതിനകം തന്നെ ‘കലിപ്പ്’ യുവജനങ്ങള് ക്കിടയില് തരംഗമായിക്കഴിഞ്ഞു. രണ്ട് യുവാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നര്മ്മത്തില് ചാലിച്ചാണ് ഈ ഷോര്ട്ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്. ജീസസ് യൂത്താണ് ഈ ഹിറ്റ് ഷോര്ട്ട് ഫിലിമിന്റെ അണിയറ പ്രവര്ത്തകര്. ഈ ഷോട്ട് ഫിലിം ക്രിസ്തു സ്നേഹത്തിന്റെ വലിയ സന്ദേശം പ്രേക്ഷകരിലേക്ക് പകര്ന്നു തരുന്നുണ്ട്. നാലു വര്ഷം മുന്പ് കടുപ്പം എന്ന പേരില് പുറത്തിറങ്ങിയ ഷോര്ട്ട് ഫിലിം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. അതില് നിന്ന്
കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്ലമെന്റില് ചര്ച്ചയ്ക്കു വരുമ്പോള് ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള് ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള് വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡന്റ് കര്ദിനാള് ക്ലീമിസ് കാതോലിക്ക ബാവാ ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങള് നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള് ഉപയോഗിക്കാന് സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള് ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. മുനമ്പംക്കാര്ക്കു ഭൂമി വിറ്റ ഫറൂഖ് കോളേജു തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു
പുത്തന്പീടിക: കാഴ്ചയില്ലാത്തവര്ക്ക് കാഴ്ചയേകാന് മരണശേഷം നേത്രദാനം ചെയ്യുന്നതിനുള്ള സമ്മതപത്ര വിതരണോദ്ഘാടനം പുത്തന്പീടിക സെന്റ് ആന്റണീസ് ഇടവക കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തില് നടത്തി. നേത്രദാനം മഹാദാനം എന്ന ആപ്തവാക്യവുമായി പുത്തന്പീടിക കത്തോലിക്ക കോണ്ഗ്രസ് യൂണിറ്റും ഐ ബാങ്ക് അസോസിയേഷന്, കേരള – ലിറ്റില് ഫ്ളവര് ഹോസ്പിറ്റല് & റിസര്ച്ച് സെന്റര് അങ്കമാലി എന്നിവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരാളുടെ നേത്രദാനം രണ്ട് പേര്ക്ക് കാഴ്ച നല്കാന് സഹായിക്കും. മരണശേഷം 6 മണിക്കൂറിനുള്ളിലും, 2 വയസിനു മുകളിലുളളവര്ക്ക് നേത്രദാനം
Don’t want to skip an update or a post?