Follow Us On

16

January

2025

Thursday

  • പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച മരിയന്‍ തീര്‍ഥാടനവും മേരിനാമധാരി സംഗമവും

    പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ച മരിയന്‍ തീര്‍ഥാടനവും മേരിനാമധാരി സംഗമവും0

    കാഞ്ഞിരപ്പള്ളി: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന  കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായും കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം വാര്‍ഷികത്തോടനുബന്ധിച്ചും മാതൃവേദിയുടെ നേതൃത്വത്തില്‍ മരിയന്‍ തീര്‍ഥാടനവും മേരി നാമധാരികളുടെ സംഗമവും നടത്തി. പരിശുദ്ധ അമ്മയുടെ 47 പ്രത്യക്ഷീകരണങ്ങള്‍ അവതരിപ്പിച്ചും 47 മുത്തുക്കുടകളും 47 പതാകകളുമേന്തിയാണ് ജപമാല റാലി നടത്തിയത്. രൂപതയുടെ 13 ഫൊറോനകളിലെ 148 ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ തീര്‍ഥാടനത്തില്‍ പങ്കെടുത്തു. സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ രാവിലെ ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷം ഭക്തിനിര്‍ഭരമായ

  • കമ്മ്യുണിസ്റ്റാധിപത്യകാലത്ത് ക്രൂരമര്‍ദനമേറ്റ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

    കമ്മ്യുണിസ്റ്റാധിപത്യകാലത്ത് ക്രൂരമര്‍ദനമേറ്റ ദൈവദാസന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്0

    സ്ലൊവാക്യയില്‍ കമ്മ്യുണിസ്റ്റാധിപത്യകാലത്ത് കാരഗൃഹവാസം അനുഭവിച്ച് രോഗഗ്രസ്തനായി മുപ്പത്തിയേഴാം വയസ്സില്‍ മരണമടഞ്ഞ ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്ക് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഔദ്യോഗികമായി ചേര്‍ക്കപ്പെട്ടു. കമ്മ്യുണിസ്റ്റാധിപത്യകാലത്ത് വിശ്വാസത്തെ പ്രതി കാരാഗൃഹത്തിലടയ്ക്കപ്പെടുകയും പീഢനങ്ങളേല്‍ക്കുകയും പിന്നീട്  വര്‍ഷങ്ങള്‍ നീണ്ട ശിക്ഷപൂര്‍ത്തിയാക്കി പുറത്തുവരുകയും ചെയ്ത ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്കിന്റെ ആരോഗ്യസ്ഥതി വഷളാകുകയും അകാലമരണമടയുകയുമായിരുന്നു. സ്ലൊവാക്യയിലെ വ്വോച്‌കൊവനീയില്‍ 1928 ഫെബ്രുവരി 12നാണ് ദൈവദാസന്‍ യാന്‍ ഹാവ്‌ലിക്കിന്റെ ജനനം. 1943ല്‍ അദ്ദേഹം വിശുദ്ധ വിന്‍സന്റ് ഡി പോളിന്റെ പ്രേഷിത സമൂഹത്തില്‍ ചേര്‍ന്നു. എന്നാല്‍  കമ്മ്യൂണിസ്റ്റ്കാര്‍ പീഢനം അഴിച്ചുവിട്ടതോടെ

  • ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശ സന്ദര്‍ശനം: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി.

    ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശ സന്ദര്‍ശനം: ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി.0

    ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ആദരവുമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇന്നലെ സെപ്റ്റംബര്‍ 2ന് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേര്‍ന്നാണ് ജക്കാര്‍ത്തയില്‍വെച്ച് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനായി സ്റ്റാമ്പുകള്‍ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാര്‍ത്ത ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഇഗ്‌നേഷ്യസ് സുഹാരിയോ പറഞ്ഞു. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകള്‍ വഴി മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ സന്ദേശം

  • അഭയാര്‍ത്ഥികളെയും അനാഥരെയും ചേര്‍ത്തുപിടിച്ച് പാപ്പായുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം

    അഭയാര്‍ത്ഥികളെയും അനാഥരെയും ചേര്‍ത്തുപിടിച്ച് പാപ്പായുടെ ഇന്തോനേഷ്യന്‍ പര്യടനത്തിന് തുടക്കം0

    ജക്കാര്‍ത്ത/ഇന്തോനേഷ്യ: അനാഥരും അഭയാര്‍ത്ഥികളും രോഗികളുമായവരുമായി നടത്തിയ ഹൃദയസ്പര്‍ശിയായ കൂടിക്കാഴ്ചയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി. സെന്‍ട്രല്‍ ജക്കാര്‍ത്തയിലെ വത്തിക്കാന്‍ എംബസിയിലാണ് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ 40ഓളം പേരുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മെര്‍ദെക്ക കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. നിയുക്ത പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഉള്‍പ്പടെയുള്ളവരെ പ്രസിഡന്റ് വിഡോഡോ മാര്‍പാപ്പക്ക് പരിചയപ്പെടുത്തി. ഇത് മൂന്നാം തവണയാണ് ഏതെങ്കിലും മാര്‍പാപ്പ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. 1970-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989-ല്‍

  • ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയുടെ ആഘോഷമാണ് പാപ്പായുടെ 45-ാം അപ്പസ്‌തോലിക സന്ദര്‍ശനം;കാരിത്താസ്

    ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയുടെ ആഘോഷമാണ് പാപ്പായുടെ 45-ാം അപ്പസ്‌തോലിക സന്ദര്‍ശനം;കാരിത്താസ്0

    പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായുടെ നാല്പത്തിയഞ്ചാമത് അപ്പസ്‌തോലിക  സന്ദര്‍ശനം ആഗോള സഭയ്ക്ക് മുഴുവനായി പ്രത്യാശയുടെ കിരണം പ്രദാനം ചെയ്യുന്നുവെന്ന് കാരിത്താസ് സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അടിവരയിട്ടു പറയുന്നു. പാപ്പാ സന്ദര്‍ശിക്കുന്ന ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, തിമോര്‍ലെസ്റ്റെ എന്നീ രാജ്യങ്ങളില്‍ ആസ്‌ത്രേലിയന്‍ കാരിത്താസ് സംഘടന ചെയ്യുന്ന നിരവധി ഉപവിപ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. ആരോഗ്യമേഖലയിലും, വിദ്യാഭ്യാസ മേഖലയിലും സംഘടന നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.  കാരിത്താസ് ഇന്റര്‍നാഷണല്‍  കോണ്‍ഫെഡറേഷന്റെ ഭാഗമാണ് കാരിത്താസ് ഓസ്‌ട്രേലിയ. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ സമൂഹങ്ങളെ പിന്തുണയ്ക്കുന്നതില്‍ കത്തോലിക്കാരായ

  • ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം

    ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം0

    ബെര്‍ലിന്‍: ജര്‍മനിയിലെ ലോവര്‍ സാക്‌സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാര്‍ത്ഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61-കാരന്‍ മരിച്ചു. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരുസംഭവത്തില്‍ ഹെസ്റ്റെ സംസ്ഥാനത്തിലെ ദരംസ്റ്റാട്ടില്‍, അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒരഭയാര്‍ത്ഥി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് തന്റെ കാര്‍ ഇടിച്ചുകയറ്റി കാറുടമയെ പരിക്കേല്‍പിച്ചു. ട്രാഫിക് ലൈറ്റുകള്‍ അവഗണിച്ച് അതിവേഗത്തില്‍ കാറോടിച്ചുവന്നായിരുന്നു പരാക്രമം. ദൈവത്തിന്റെ കല്‍പനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അറസ്റ്റിലായ അക്രമി പറഞ്ഞതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

  • ഫ്രാന്‍സില്‍ വീണ്ടും ദൈവാലയത്തില്‍ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍

    ഫ്രാന്‍സില്‍ വീണ്ടും ദൈവാലയത്തില്‍ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍0

    പാരിസ്: ഫ്രാന്‍സില്‍ കത്തോലിക്കാ ദൈവാലയങ്ങള്‍ക്ക് തീ പിടിക്കുന്നത് തുടര്‍ക്കഥയാകുന്നു. വടക്കന്‍ ഫ്രാന്‍സിലെ സാന്ത്ഒമേപ്രര്‍ പട്ടണത്തിലെ അമലോത്ഭവ മാതാ ദൈവാലയമാണ് ഏറ്റവും ഒടുവില്‍ അഗ്നിക്കിരയായത്. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പള്ളിയുടെ നിയോഗോത്തിക് മണിമാളികയും മേല്‍ക്കൂരയും കത്തിയമര്‍ന്നു. അനേകലക്ഷം യൂറോയുടെ നഷ്ടമുണ്ടായതായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ നീളുമെന്നും വികാരി ഫാ. റൂസെല്‍ പറഞ്ഞു. 1859-ല്‍ നിര്‍മിച്ച ഈ ദൈവാലയം രണ്ടു ലോകമഹായുദ്ധങ്ങളെയും അതിജീവിച്ചതാണ്. 2018-ലെ നവീകരണത്തിനുശേഷം ഇപ്പോഴുണ്ടായ ഈ തീപിടുത്തം ഇടവകാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് ഫാ. റൂസെല്‍ പറഞ്ഞു.

  • ഭാരത ജനതയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനയും ആശംസകളും

    ഭാരത ജനതയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനയും ആശംസകളും0

    സര്‍വ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്‍കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു. ഇന്തൊനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയില്‍ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം പറക്കവെ വ്യോമയാനത്തില്‍ നിന്ന് ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീമതി ദൗപതി മുര്‍മുന് അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് പാപ്പാ പ്രാര്‍ത്ഥനയും ആശംസകളും അറിയിച്ചത്. റോമില്‍ നിന്ന് ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കുള്ള 13 മണിക്കൂറിലേറെ ദീര്‍ഘിച്ച യാത്രയില്‍ വ്യോമയാനം ഏതെല്ലാം രാഷ്ട്രങ്ങളുടെ മുകളിലൂടെ പറന്നുവോ അതതു രാജ്യങ്ങളുടെ തലവന്മാര്‍ക്ക് പാപ്പാ ടെലെഗ്രാം അയച്ചു. വിദേശ ഇടയസന്ദര്‍ശന വേളകളിലെല്ലാം

Latest Posts

Don’t want to skip an update or a post?