Follow Us On

15

September

2025

Monday

  • ജൂബിലി മിഷനില്‍ ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു

    ജൂബിലി മിഷനില്‍ ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു0

    തൃശൂര്‍: ഗ്രാമീണ പ്രദേശങ്ങളിലേക്ക് ആരോഗ്യ സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജൂബിലി മിഷന്‍ ‘ഹോസ്പിറ്റല്‍ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കംകുറിച്ചു. ആധുനിക സൗകര്യങ്ങളുള്ള ഈ മൊബൈല്‍ യൂണിറ്റ് പ്രോജക്ട് സിനിമാ താരം മഞ്ജു വാരിയര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. റെി മുണ്ടന്‍കുരിയന്‍, ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് ആലുക്കാസ്, മാനേജിംഗ് ഡയറക്ടര്‍മാരായ ജോണ്‍ ആലുക്കാസ്, പോള്‍ ആലുക്കാസ്, ജൂബിലി മിഷന്‍ സിഇഒ ഡോ. ബെന്നി ജോസഫ്

  • മാര്‍ തോമസ് തറയില്‍ സഭയുടെ അഭിമാനം: മാര്‍ ജോസ് പുളിക്കല്‍

    മാര്‍ തോമസ് തറയില്‍ സഭയുടെ അഭിമാനം: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: ചങ്ങനാശേരി അതിരൂപതയുടെ   മെത്രാപ്പോലിത്തയായി അഭിഷിക്തനാകുന്ന മാര്‍ തോമസ് തറയില്‍ ജ്ഞാനത്തിലും വിവേകത്തിലും ബോധ്യത്തിലും നിലപാടിലും വാക്കിലും ഔന്നിത്യം പുലര്‍ത്തുന്ന ശ്രേഷ്ഠവ്യക്തിത്വത്തിന്റെ ഉടമയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. നൂറ്റാണ്ടുകളുടെ വിശ്വാസപാരമ്പര്യമുള്ള ചങ്ങനാശേരി അതിരൂപതയെ കാലോചിതമായി നയിക്കാനും വിശുദ്ധിയില്‍ പൂരിതമാക്കാനുള്ള ദൈവകൃപയ്ക്കായി കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം ആശംസകളും പ്രാര്‍ഥനകളും നേരുന്നതായി മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അഞ്ചു വര്‍ഷം സഹായമെത്രാനും പതിനേഴ് വര്‍ഷം ആര്‍ച്ച് ബിഷപ്പുമായി ശുശ്രൂഷയര്‍പ്പിച്ചശേഷം വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശ്രേഷ്ഠമായ

  • മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു:  മാര്‍ ടോണി നീലങ്കാവില്‍

    മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു: മാര്‍ ടോണി നീലങ്കാവില്‍0

    മുനമ്പം: മുനമ്പം ജനതയ്ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍  മാര്‍ ടോണി നീലങ്കാവില്‍. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തൃശൂര്‍ അതിരൂപതാ പ്രതിനിധി സംഘം  മുനമ്പം സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ഭൂമി നഷ്ടപെടുന്നവന്റെ വേദനയിലും ഉത്ക്കണ്ഠയിലും പങ്കുചേരേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് മാര്‍  നീലങ്കാവില്‍ പറഞ്ഞു. മുനമ്പം ജനതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ എല്ലാ മനുഷ്യസ്‌നേഹികളും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂമി നഷ്ടപെടുന്നവന്റെ രോദനം കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക് നയിക്കാനും ഭരിക്കാനും അവകാശമില്ല. വോട്ട് ബാങ്കില്‍ മാത്രം

  • മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മാര്‍ പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും 31-ന്

    മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മാര്‍ പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും 31-ന്0

    ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത്തെ ആര്‍ച്ചുബിഷപ്പായി നിയമിതനായ മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും വിരമിക്കുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് നന്ദിപ്രകാശനവും ഒക്‌ടോബര്‍ 31-ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍

  • 96 ഇടവകകള്‍ ചേര്‍ന്നു നടത്തിയ ജപമാല പ്രദക്ഷിണം ശ്രദ്ധേയമായി

    96 ഇടവകകള്‍ ചേര്‍ന്നു നടത്തിയ ജപമാല പ്രദക്ഷിണം ശ്രദ്ധേയമായി0

    കൊട്ടാരക്കര: 96 ഇടവകകള്‍ ചേര്‍ന്നു നടത്തിയ ജപമാല പ്രദക്ഷിണം ശ്രദ്ധേയമായി. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ എല്ലാ ഇടവകകളില്‍നിന്നുള്ള പ്രതിനിധികള്‍ ജപമാല റാലിയില്‍ അണിനിരന്നു. കൊട്ടാരക്കര നീലേശ്വരം ഇടവക ദേവാലയത്തില്‍ നിന്നും ആരംഭിച്ച ജപമാല പ്രദക്ഷിണം നാലു കിലോമീറ്റര്‍ അകലെയുള്ള അമ്പലത്തുംകാല സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ  ദൈവാലത്തിലാണ് സമാപിച്ചത്. ജപമാല പ്രദക്ഷിണത്തിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ നീളം ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് സന്ദേശം നല്‍കി.

  • സീറോമലബാര്‍ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങള്‍

    സീറോമലബാര്‍ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങള്‍0

    കാക്കനാട്: സീറോമലബാര്‍സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. തോമസ് (സിറില്‍) തയ്യില്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ചെറിയാന്‍ കറുകപ്പറമ്പില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഫാ. തയ്യിലിനെ നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ ചോലത്തടം സെന്റ് മേരീസ് ഇടവക വികാരിയായി സേവനം ചെയ്യുന്ന ഫാ. തയ്യില്‍ കൂട്ടിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിന്ദി അധ്യാപകനും സുറിയാനി ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിയുമാണ്. സീറോമലബാര്‍സഭയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള കമ്മിറ്റിയുടെ സെക്രട്ടറിയായി പാലാ സെന്റ് തോമസ്

  • നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം

    നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം0

    കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം നടത്തി. എരുമേലി അസീസി കോളേജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ്ജ് കുര്യന്‍, കെഎസ്എസ്എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്

  • ദുരിതബാധിതരായ 400 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കിറ്റുകള്‍ നല്‍കി

    ദുരിതബാധിതരായ 400 കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കിറ്റുകള്‍ നല്‍കി0

    മാനന്തവാടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി 400 കുടുബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വിലവരുന്ന കിറ്റുകള്‍ വിതരണം ചെയ്തു. ലിറ്റില്‍ വേ അസോസിയേഷന്റെ സാമ്പത്തിക സഹായ ത്തോടെയാണ് കിറ്റുകള്‍ നല്‍കിയത്. വിതരണ ഉത്ഘാടനം മേപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍ നിര്‍വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ ജോസ്

Latest Posts

Don’t want to skip an update or a post?