പുനരൈക്യ വാര്‍ഷികം; ബഹ്റിനില്‍ സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
കോതമംഗലം: രോഗികളും അഗതികളും സമൂഹം മാറ്റി നിര്‍ത്തിവരുമായവരുടെ സമുദ്ദാരണത്തിനായി കോതമംഗലത്തിന്റെ മണ്ണില്‍ അത്യധ്വാനം ചെയ്ത കര്‍മ്മധീരനായ ദൈവദാസന്‍ ജോസഫ് പഞ്ഞികാരന്‍ അച്ചന്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. ശ്രാദ്ധദിനത്തോടനുബന്ധിച്ച് കോതമംഗലം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും നെല്ലിക്കുഴി ഇടവകയില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്ന ഭക്തിസാന്ദ്രമായ അനുസ്മരണ പദയാത്ര നടന്നു. തുടര്‍ന്ന് തങ്കളം സെന്റ് ജോസഫ് ധര്‍മ്മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ വച്ച് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും അനുസ്മരണ പ്രാര്‍ത്ഥ നയും ഉണ്ടായിരുന്നു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 17 ഞായറാഴ്ച ഉൾപ്പെടെയുള്ള ദിവസങ്ങളിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് പുനഃ പരിശോധിക്കണമെന്ന് കേരള സ്റ്റുഡൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് പ്രാർത്ഥനയും മതബോധന ക്ലാസും ഉള്ള ദിവസമായ ഞായറാഴ്ച മത്സരം സംഘടിപ്പിക്കുന്നത് കുട്ടികൾക്ക് പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ താല്പര്യത്തെ മാനിച്ചുകൊണ്ട് ഞായറാഴ്ച ശാസ്ത്രോത്സവം സംഘടിപ്പിക്കുവാനുള്ള നീക്കത്തിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ
ചുണ്ടക്കര: മാനന്തവാടി രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചുണ്ടക്കര സെന്റ് ജോസഫ് ഇടവകയുടെ നേതൃത്വത്തില്‍ വെള്ളച്ചിമൂലയില്‍ നിര്‍മിച്ച വീടിന്റെ കൂദാശ മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍ നിര്‍വഹിച്ചു. ഇടവക വികാരി ഫാ വിന്‍സന്റ് കൊരട്ടിപറമ്പില്‍, ട്രസ്റ്റിമാരായ ഷിജു മരുതനാനിയില്‍, ജോഷി നെല്ലിയാനി, സുനില്‍ മാണി മേട്ടേല്‍, ഷാജി തെക്കേല്‍,കമ്മിറ്റി അംഗങ്ങളായ വി.ജെ മാത്യു, സുനില്‍ പൈനുങ്കല്‍, കുടുംബ കൂട്ടായ്മ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്. കണ്ണൂര്‍ രൂപത ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ ഒരുക്കുന്ന പന്തലില്‍ വെച്ചാണ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുക. ഡോ. കുറുപ്പശേരിയുടെ മെത്രാഭിഷേക ചടങ്ങിനുള്ള സംഘാടകസമിതി യോഗം കയ്‌റോസ് ഹാളിള്‍ നടന്നു. കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. സംഘടകസമിതി ചെയര്‍മാന്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് മെത്രാഭിഷേക ദിനത്തില്‍ ഒരുക്കേണ്ട ക്രമികരണങ്ങളെ
കോട്ടയം: റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍-കോര്‍പ്പറേറ്റ് – റബര്‍ ബോര്‍ഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കോട്ടയത്ത് ‘റബര്‍ കര്‍ഷക കണ്ണീര്‍ ജ്വാല’ എന്ന പേരില്‍ വമ്പിച്ച റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വോട്ടിലൂടെ പ്രതികരിക്കാന്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് മടിയില്ലെന്നും കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും കണ്ണീര്‍ ജ്വാല’ ഉദ്ഘാടനം ചെയ്ത്
കൊച്ചി: വഖഫ് അധിനിവേശത്താല്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐകദാര്‍ഢ്യവും പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 ഞായര്‍ മുനമ്പം ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നു. മുനമ്പത്തെ വഖഫ് അവകാശവാദം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുക, ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിന്‍വലിക്കുക, വഖഫ് അധിനിവേശത്തെ അനുകൂലി ക്കുന്ന ജനപ്രതിനിധികള്‍ മറുപടി പറയുക, രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐകദാര്‍ഢ്യ
ഇടുക്കി: യുവജനങ്ങള്‍ ഇടുക്കിയില്‍ നിന്ന് ഒളിച്ചോടുകയല്ല പോരാടുകയാണ് വേണ്ടതെന്ന് സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. കാല്‍വരിമൗണ്ടില്‍ നടന്ന സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രവര്‍ത്തനവര്‍ഷവും യുവനസ്രാണി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയെക്കുറിച്ചുള്ള സമീപകാല വാര്‍ത്തകള്‍ ഇത് മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്ത സ്ഥലമാണ് എന്നാണ്. എന്നാല്‍ ഇടുക്കി സാധ്യതകളുടെ നാടാണ്. യുവജനങ്ങള്‍ നാട്ടില്‍നിന്ന് ഒളിച്ചോടരുത്. പഴയതലമുറ കാണിച്ചുതന്നതുപോലെ പ്രതിസന്ധികളോട് പോരാടി ജയിക്കാനുള്ള ധൈര്യം കാണിക്കണം. യുവജനങ്ങള്‍ സഭാ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രനിര്‍മിതിയിലും
കാക്കനാട്: യാക്കോബായ സുറിയാനി സഭയെ തന്റെ ജീവൻ നല്കി സ്നേഹിച്ച വലിയ ഇടയനെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിലൂടെ നഷ്ട്ടമായിരിക്കുന്നതെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. ബാവാതിരുമേനിയുടെ ദേഹവിയോഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവ് ദുഖവും അനുശോചനവും രേഖപ്പെടുത്തി. ഒൻപതര പതിറ്റാണ്ടു നീണ്ട ശ്രേഷ്ഠമായ ജീവിതവും അതിൽ അഞ്ചു പതിറ്റാണ്ടിലേറെയുള്ള ഇടയശുശ്രൂഷയും വഴി ഈ ലോകത്തിൽ പൊതുസമൂഹത്തിന്റെ നന്മയ്ക്കും ദൈവമഹത്വത്തിനും വേണ്ടി ജീവിച്ച വ്യക്തിത്വമാണ് കാലം ചെയ്തിരിക്കുന്നത്. സിറോമലബാർസഭയും യാക്കോബായ സുറിയാനി
Don’t want to skip an update or a post?