വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വാ വിശ്വാസ ജീവിതത്തിന്റെ ധീരമാതൃക
- ASIA, Featured, Kerala, LATEST NEWS
- November 10, 2025

കൊച്ചി: ഇഎസ്എ അന്തിമ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോടു നീതി പുലര്‍ത്തണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. ഇഎസ്എ അന്തിമ വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള നിരവധി ആശങ്കകള്‍ പരിഹരിച്ച് സുതാര്യമായ നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത്തെകരട് വിജ്ഞാപനത്തിനെതിരെ ജനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുവാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്

തിരുവമ്പാടി: കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം തിരുവമ്പാടി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ക്രിസ്തു പകര്‍ന്നു നല്കിയ കരുണയുടെ സന്ദേശം പ്രവൃത്തികളിലൂടെ അനേകരില്‍ എത്തിക്കുകയാണ് സിഒഡിയെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. താമരശേരി രൂപതാധ്യക്ഷനും സിഒഡിയുടെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത

തൃശൂര്‍: വഖഫ് നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി നടത്തി. സമ്മേളനം തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡ ന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിനായി നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണാന്‍ തയാറാകണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു. അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ‘വഖഫ് നിയമങ്ങളും

തൃശൂര്‍: ഇയാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇയാന്‍ റീഹാബ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ചു ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു അമല മെഡിക്കല്‍ കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളും ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റു ഉത്പന്നങ്ങളുടെയും മെഗാ വിപണന ഫെസ്റ്റ്-സാന്തോ ഏബിള്‍ ഫെസ്റ്റ് 2024ന് തുടക്കമായി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് ഡോ. അഭിലാഷ് ജോസഫ്, ഫാ. ജിതിന് അനികുടിയില്‍ ഒഎഫ്എം ക്യാപ്,

കോഴിക്കോട്: ജനുവരി നാലിന് നടക്കുന്ന മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്സ് നതാലിസിന്റെ ലോഗോ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്സ് മീഡിയ ഡയറക്ട്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍ ലോഗോയുടെ പ്രതീകാത്മക അര്‍ത്ഥം വിശദീകരിച്ചു. ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്സ് നതാലിസ്. ഇതിന്റെ

കൊച്ചി: വചനം മാംസമായ ക്രിസ്മസിന്റെ ഓര്മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണമാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവികനന്മയും സ്നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍ ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്. കെസിബിസി ബൈബിള്‍ കമ്മീഷന്റെയും വരാപ്പുഴ അതിരൂപത, തൈക്കൂടം സെന്റ് റാഫേല്‍സ് ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വചനപാരായണമാസ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിച്ചു. 25 ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ പാരായണം ഇരിങ്ങാലക്കുട രൂപതയിലെ

കാഞ്ഞിരപ്പള്ളി: ഏലമല കാടുകളില്‍ വനം വകുപ്പിന്റെ അവകാശ വാദങ്ങള്‍ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടന്‍ പരിഗണിക്കുന്നതിനാല്‍ സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിക്കുകയും ഏലമല കാടുകള്‍ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കര്‍ഷകര്‍ അധിവസിക്കുന്ന പ്രദേശത്തു നിന്നും കുടിയിറക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുന്‍കാല വീഴ്ചകളുടെ പേരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും

തൊടുപുഴ: 120 ദിവസങ്ങള്‍ക്കൊണ്ട് 125 ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍ തയാറാക്കിയെന്ന അപൂര്‍വ്വ നേട്ടവുമായി മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക. ഇടവകയിലെ 125 കുടുംബങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. വചനം ആഴത്തില്‍ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങള്‍ മുന്നോട്ടുവന്നപ്പോഴാണ് ഇങ്ങനെയൊരു മുന്നേറ്റം സാധ്യമായത്. ബൈബിള്‍ കയ്യെഴുത്തുപ്രതികളുമായി മുട്ടം-സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍നിന്ന് മുട്ടം ടൗണ്‍ മര്‍ത്ത്മറിയം ദൈവാലയത്തിലേക്ക് വിശ്വാസപ്രഘോഷണ റാലി നടത്തി. ആയിരങ്ങള്‍ ആണിനിരന്ന റാലി ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള




Don’t want to skip an update or a post?