രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകണം
- ASIA, Featured, Kerala, LATEST NEWS, WORLD
- September 15, 2025
സ്വന്തം ലേഖകന്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനായ ഈ വൈദികന്‍ ‘പാടും പാതിരി’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന് എടുത്ത ‘അസ്മാകം താത സര്‍ വ്വേശ'(സ്വര്‍ഗസ്ഥനായ പിതാവേ) എന്ന വരികള്‍ക്ക് ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും, സാങ്കേതികത നിറഞ്ഞ പശ്ചാത്യസംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുന്നു എന്നൊരു പ്രത്യേകയുമുണ്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ്
പെരുവണ്ണാമൂഴി: മനുഷ്യഹൃദയങ്ങളില്‍ വചനം വിതയ്ക്കുന്ന അതിമനോഹരമായ മാധ്യമമാണ് ശാലോം ടൈംസ് എന്ന് ബത്തേരി രൂപതാധ്യക്ഷനും സിബിസിഐ വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് മാര്‍ തോമസ്. ശാലോം ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 30-ാം വാര്‍ഷികം ശാലോം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശാലോം ടൈംസ് ദൈവം നല്‍കിയ അത്ഭുതകരമായ സമ്മാനമാണെന്ന് അദ്ദേഹം കൂട്ടിേച്ചര്‍ത്തു. ദൈവസാന്നിധ്യം നിറഞ്ഞുനില്ക്കുന്ന അത്ഭുത പ്രതിഭാസമായി എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടന്നുപന്തലിക്കാന്‍ ഈ പ്രസിദ്ധീകരണത്തിന് കഴിഞ്ഞു. സഭയെ പടുത്തുയര്‍ത്തുവാന്‍ സഭയോട് ചേര്‍ന്നു യാത്രചെയ്യുന്ന മാധ്യമമാണ് ശാലോമെന്ന്
തൃശൂര്‍: ലോക ഫിസിയോതെറാപ്പി ദിനാചരണത്തിന്റെ ഭാഗമായി എരനെല്ലൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അമല മെഡിക്കല്‍ കോളേജ് ഫിസിയോ തെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഫിസിയോ തെറാപ്പി പരിശീലനവും ബോധവല്‍കരണ പരിപാടികളും നടത്തി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ഫിസിയോതെറാപ്പി വിഭാഗം മേധാവി സുമി റോസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കൊച്ചുത്രേസ്യ വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. അമലയിലെ ഫിസിയോതെറാപ്പി ടീം അംഗങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വ്യായാമങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക്
കാഞ്ഞിരപ്പള്ളി: ഇഎസ്എ പരിധിയില്‍നിന്ന് ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രശ്നബാധിത മേഖലകളിലെ എംപിമാരെയും എംഎല്‍ എമാരെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യയും ജനപ്രതിനിധികള്‍ക്ക് ആദരവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണത്തിനെതിരേ ശക്തവും കാര്യക്ഷമമവുമായ നടപടികള്‍ വേണം. ഏലമലക്കാടുകള്‍ പൂര്‍ണമായും റവന്യു വകുപ്പിന്റെ കീഴില്‍ നിലനിര്‍ത്തി കര്‍ഷകര്‍ക്ക് തടസങ്ങളില്ലാതെ കൃഷിനടത്തി തങ്ങളുടെ
കൊച്ചി: 35-ാമത് കെസിബിസി അഖില കേരള പ്രൊഫഷണല്‍ നാടക മേള സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ പാലാരിവട്ടം പിഒസിയില്‍ നടക്കും. 23-ന് വൈകുന്നേരം 5.30ന് നാടകമേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആദ്യ മത്സരനാടകം അവതരിപ്പിക്കും. തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീര്‍ത്തനം’, എന്നീ നാടകങ്ങള്‍ മത്സര
സുല്‍ത്താന്‍ ബത്തേരി: കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്. പരിതാപകരമാണ് കര്‍ഷകരുടെ ഇന്നത്തെ അവസ്ഥ. ജീവനക്കാര്‍ക്ക് അനുകൂല്യങ്ങളും ഉത്സവബത്തയും നല്‍കാന്‍ ഉത്സാഹിക്കുന്ന ഭരണാധികാരികളുടെ കര്‍ഷകരോടുള്ള സമീപനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. വയനാടിനുവേണ്ടി ലോകം മുഴുവനുള്ള മലയാളികളില്‍നിന്നു സഹായം ഒഴുകുമ്പോള്‍ അവഗണിക്കപ്പെട്ടുപോകുന്ന ജില്ലയിലെ കര്‍ഷകരുടെ അവസ്ഥയെ ഉത്തരവാദിത്വപ്പെട്ടവര്‍ കാണാതിരി ക്കുന്നതു നീതിയല്ല. 2021 മുതല്‍ കാലവര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം
കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സമുദായ ത്തിന്റെയും സാമൂഹിക നീതിയുടെയും ശബ്ദമാകണമെന്ന് മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം. നീതു വരകുകാലായില്‍ നഗറില്‍ (ഡി പോള്‍ ഓഡിറ്റോറിയം) കത്തോലിക്ക കോണ്‍ഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെറുസംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാര്‍ഷിക ഉത്പന്നങ്ങളില്‍ പലതിനും ന്യായവിലയില്ല. കര്‍ഷകന്റെ ജീവനും ജീവനോ പാധികള്‍ക്കും സംരക്ഷണമില്ല. ടൂറിസം മേഖലയെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്വാഭാവിക നീതിനിഷേധം നേരിടുന്ന ഈ
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 94-ാമത് പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ ഈവാനിയോസ് നഗറില്‍ (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്‍) 20, 21 തീയതികളില്‍ നടക്കും. 20ന് വൈകുന്നേരം ആറ് മുതല്‍ 8.30 വരെയുള്ള സുവിശേഷ പ്രസംഗങ്ങള്‍ക്കും ദിവ്യകാരുണ്യ ആരാധനക്കും മലങ്കര സഭാതല സുവിശേഷ സംഘം നേതൃത്വം നല്‍കും. പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് 21ന് രാവിലെ എട്ടു മുതല്‍ 10 വരെ എംസിസിഎല്‍ സഭാതല സംഗമം, എംസിവൈഎം അന്തര്‍ദ്ദേശിയ യുവജന കണ്‍വന്‍ഷന്‍,
Don’t want to skip an update or a post?