വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന 'ദി ഫെയ്സ് ഓഫ് ഫെയ്സ്ലെസ്' 21ന് തമിഴ്നാട്ടില്‍ റിലീസ് ചെയ്യും
- ASIA, Featured, INDIA, Kerala, LATEST NEWS
- November 12, 2025

താമരശേരി: ജനകീയ പുരോഹിതനെന്ന് സമൂഹം സ്‌നേഹ പൂര്‍വം വിളിച്ചിരുന്ന താമരശേരി രൂപതാ വൈദികന്‍ ഫാ. മാത്യു ഓണയാത്തന്‍കുഴി (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതസംസ്‌കാരം ബുധനാഴ്ച (31.07.2024) രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടത്തുള്ള സഹോദര പുത്രന്‍ ചെറിയാന്‍ ഓണയാത്തന്‍കുഴിയുടെ ഭവനത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 10-ന് പഴയിടം സെന്റ് മൈക്കിള്‍സ് ദൈവാലയ സെമിത്തേരിയില്‍ നടക്കും. കുടിയേറ്റ ജനതയുടെ വേദനകള്‍ കണ്ടറിഞ്ഞ് മലബാറിന്റെ വളര്‍ച്ചയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്ത വൈദികരിലൊരാളാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി. മലബാറിലെ

കോട്ടയം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘോഷിച്ചു. ഗ്രേസ്ഫുള്‍ ഏജിങ്ങ് എന്ന പേരില്‍ നടത്തിയ ഗ്രാന്‍ഡ് പേരന്റ്സ് ഡേ കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റ് ജസ്റ്റിന്‍ ക്ലാസിന് നേതൃത്വം നല്‍കി. മജീഷ്യന്‍ ജോയ്‌സ് മുക്കുടം മാജിക് ഷോ അവതരിപ്പിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 550 പേര്‍

ഇടുക്കി: വയോധികരേ ശുശ്രൂഷിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ കൂട്ടായി പരിശ്രമിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച നാലാമത് ലോകവയോജന ദിനാചരണത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിത തിരക്കിനിടയില്‍ പ്രായമേറിയ മാതാപിതാക്കള്‍ ഒഴിവാക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന രീതി വര്‍ധിച്ചുവരുന്ന കാലമാണിത്. വാര്‍ദ്ധക്യത്തില്‍ ആരും ഒറ്റയ്ക്കല്ല എന്ന പ്രതീക്ഷയുടെ സന്ദേശം കൈമാറാന്‍ കഴിയേണ്ടതുണ്ട്. മുതിര്‍ന്ന തലമുറയുടെ കഠിനാധ്വാനവും ത്യാഗപൂര്‍ണ്ണമായ ജീവിതവുമാണ് കുടുംബത്തെയും പൊതുസമൂഹത്തെയും രൂപപ്പെടുത്തുന്നതിന് കാരണമായതെന്ന് പുതുതലമുറ നന്ദിയോടെ സ്മരിക്കണം. കുടുംബങ്ങളില്‍

കണ്ണൂര്‍: പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സ് ഉദ്ഘാടനവേദിയില്‍ ഉണ്ടായ ക്രൈസ്തവ അവഹേളനത്തിനെതിരെ കെസിവൈഎം അരീക്കമല യൂണിറ്റ് പ്രതിഷേധജ്വാല തെളിച്ചു. യേശുവിനെയും അന്ത്യ അത്താഴസ്മരണയെയും അവഹേളിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രഞ്ച് സര്‍ക്കാരിനോടും ഒളിമ്പിക്‌സ് അധികാരികളോടും കെസിവൈഎം ആവശ്യപ്പെട്ടു. വികാരി ഫാ. ജോസഫ് പുതുമന ആദ്യ ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലന്‍ കാവുംപുറം നേതൃത്വം നല്‍കി. ഇടവകയിലെ എല്ലാ സംഘടനകളും പ്രതിഷേധജ്വാല യില്‍ പങ്കുചേര്‍ന്നു.

തൃശൂര്‍: തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ ലോക ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ദിനാചരണം നടത്തി. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ. ജോമോന്‍ റാഫേല്‍, ഡോ.അനില്‍ ജോസ് താഴത്ത്, ഡോ. പി.കെ മോഹനന്‍, ഡോ. ആന്‍ഡ്രൂസ് സി.ജോസഫ്, ഡോ. ജോജു ആന്റണി സെബാസ്റ്റ്യന്‍, ഡോ. ഫെബിന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും (കിഡ്‌സ്) ബിസിസിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടപ്പുറം രൂപതതല സാമൂഹ്യ ശുശ്രൂഷ സമിതി സമ്മേളനം നടത്തി. രൂപതയിലെ വിവിധ ഇടവകകളിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ നടത്തിയ സമ്മേളനം കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതാ ബിസിസി ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ നിമേഷ് കട്ടാശേരി,

തൃശൂര്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം മുത്തശി- മുത്തച്ഛന്‍ന്മാരുടെയും വയോധികരുടെയും ദിനാചരണം തൃശൂര്‍ അതിരൂപതയില്‍ നടന്നു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചേറൂര്‍ ക്രൈസ്റ്റ് വില്ലയിലും പൂവ്വന്‍ഞ്ചിറ കരിസ്മ കോണ്‍വെന്റിലും വയോധികരെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. ചേറൂര്‍ ക്രൈസ്റ്റ് വില്ലയില്‍ കേക്കുമുറിച്ച് മാര്‍ താഴത്ത് വയോജന ദിന ആഘോഷം ഉദ്ഘാടനം ചെയ്തു. റോസാപ്പൂക്കള്‍ നല്‍കിയും പൊന്നാട അണിയിച്ചും മധുരം പങ്കുവെച്ചുമാണ് മാര്‍ താഴത്ത് അവരോടൊപ്പം ചെലവഴിച്ചത് .

കാക്കനാട്: മൂവാറ്റുപുഴ നിര്‍മലാ കോളേജിനെതിരായ നീക്കം ഗൗരവതരമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മത-വര്‍ഗീയ അധിനിവേശ ശ്രമങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍. ഇപ്രകാരം ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്ന് പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ ബിഷപ് തോമസ് തറയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അക്കാദമിക് നിലവാരം




Don’t want to skip an update or a post?