വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന 'ദി ഫെയ്സ് ഓഫ് ഫെയ്സ്ലെസ്' 21ന് തമിഴ്നാട്ടില്‍ റിലീസ് ചെയ്യും
- ASIA, Featured, INDIA, Kerala, LATEST NEWS
- November 12, 2025

കൊച്ചി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ ക്രൈസ്തവ വിശ്വാസത്തെയും ക്രിസ്തുവിന്റെ ചിത്രത്തെയും അവഹേളിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. വിശ്വാസത്തിന്മേലുള്ള ഈ കടന്നുകയറ്റം മതസ്പര്‍ധ ഉളവാക്കുന്ന കുറ്റകൃത്യമാണ്. നിരീശ്വരവാദികളും തീവ്രവാദികളും ക്രൈസ്തവ വിശ്വാസത്തെ ആക്രമിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നു. വിഷയത്തില്‍ അധികാരികള്‍ നിസംഗത വെടിയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ക്രിസ്തുവിന്റെ തിരുഹൃദയ ചിത്രത്തെ വികലമാക്കിയും കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാനമായ ത്രിത്വത്തെ അപമാനിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട വ്യക്തി

മുണ്ടക്കയം: ആതുരാലയങ്ങള്‍ മാനവിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അവ മനുഷ്യസ്‌നേഹത്തിന്റെ മുഖമാകണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പുതിയതായി നിര്‍മ്മിച്ച മദര്‍ & ചൈല്‍ഡ് സെന്ററും അത്യാഹിത വിഭാഗവും നാടിന് സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965 ല്‍ സ്ഥാപിതമായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എപ്പോഴും സാധാരണക്കാരുടെ പക്ഷം ചേരുവാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ശ്രദ്ധിച്ചിരുന്നുവെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി മുന്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍

ഇടുക്കി: കെസിഎസ്എല്‍ സംസ്ഥാന തലത്തില്‍ ഉജ്വല വിജയം നേടി ഇടുക്കി രൂപത. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ ത്തനങ്ങള്‍ക്ക് രൂപത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രൂപതകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ കുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനയാണ് കെസിഎസ്എല്‍. കഴിഞ്ഞ വര്‍ഷം ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി സംഘടനയെ മുന്നോട്ട് നയിച്ചാണ് കേരള സഭയിലെ മികച്ച രൂപതയായി തിരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കെസിഎസ്എല്‍ രക്ഷാധികാരിയുമായ ബിഷപ് ഡോ.

കൊച്ചി: ഓഗസ്റ്റ് 10 ന് തൃശൂരില്‍ നടക്കുന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ മുന്നോടിയായി നടത്തുന്ന കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്രയുടെ പോസ്റ്റര്‍ പ്രകാശനം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മുഴുവന്‍ മനുഷ്യരും പ്രസ്ഥാനങ്ങളും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പിഒസിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാര്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് ചെയര്‍മാന്‍മാരായ

വല്ലാര്‍പാടം: വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാര്‍പാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജോ.ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷെറി ജെ. തോമസ്, അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ.

തൃശൂര്‍: കേരളത്തിലെ രണ്ടാമത്തേതും തൃശൂര്‍ ജില്ലയിലെ ആദ്യത്തേതുമായ മാക്കോ ഓര്‍ത്തോസ്‌പൈന്‍ റോബോട്ടിക് സര്‍ജറി മെഷീന്‍ അമല മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. സര്‍ജറി പ്ലാനിനുള്ള കൂടുതല്‍ കൃത്യത, പൊസിഷനിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് മാക്കോ സ്മാര്‍ട്ട് റോബോട്ടിക് നിര്‍മ്മിച്ചിരിക്കുന്നത്. ആശീര്‍വാദകര്‍മ്മം ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്റ് ഡയറക്ടര്‍ ഫാ. ഡെല്‍ജോ പുത്തൂര്‍, പ്രോഗ്രാം ചീഫ് ഡോ. സ്‌കോട്ട് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കുവാന്‍ പോന്ന ഇച്ചാശക്തിയോടെ അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തു ചേര്‍ന്നു. ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ആ കുരുന്നുകള്‍ക്ക്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.

ബത്തേരി: ആധ്യാത്മിക ധാര്‍മിക ബോധ്യം നല്‍കുന്ന വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. വയനാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ സെന്റ് ജോസഫ് സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് കോടാനൂര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജെറോം എഡിസണ്‍, സ്‌കൂള്‍ ചീഫ് ബര്‍സാര്‍ ഫാ. ജെയിംസ് മുളയ്ക്കവിളയില്‍, സ്റ്റാഫ് സെക്രട്ടറി മിനി അശോകന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ സാബു എം. ജോസഫ്, വി.പി




Don’t want to skip an update or a post?