മാര് ജയിംസ് പട്ടേരില് ബല്ത്തങ്ങാടി രൂപതയുടെ അധ്യക്ഷനായി സ്ഥാനമേറ്റു
- Featured, Kerala, LATEST NEWS
- November 6, 2025

കാഞ്ഞിരപ്പള്ളി: രണ്ടായിരാമാണ്ടിനുശേഷം വിവാഹിതരായ അഞ്ചും അതില് കൂടുതല് മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മയായ ‘സ്പന്ദനം 2 കെ 25’ കുട്ടിക്കാനം മരിയന് കോളജില് നടന്നു. കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില് നടന്ന സംഗമം കാഞ്ഞരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് ഉദ്ഘാടനം ചെയ്തു. ദൈവത്തിന്റെ ഈ അനുഗ്രഹം സ്വീകരിച്ച്, ദൈവം ദാനമായി നല്കിയ മക്കളെ സ്വീകരിക്കാന് തയ്യാറായ മാതാപിതാക്കളും വലിയ കുടുംബത്തില് ജനിച്ച കുഞ്ഞുങ്ങളും അനുഗ്രഹീതരാണെന്ന് മാര് പുളിക്കല് പറഞ്ഞു. പൊതുസമ്മേളനത്തില് കുട്ടിക്കാനം മരിയന് കോളജ് അഡ്മിനിസ്ട്രേറ്റര് ഫാ.തോമസ്

വയനാട് : മാനന്തവാടി രൂപത കെസിവൈഎം സംഘടിപ്പിച്ച യൂത്ത് സിനഡ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി ദ്വാരക പാസ്റ്ററല് സെന്ററില് നടന്ന യൂത്ത് സിനഡിന്റെ സമാപന സമ്മേളനം മാനന്തവാടി രൂപത സഹായ മെത്രാന് മാര് അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. സിനിമാ താരം വിന്സി അലോഷ്യസ് മുഖ്യാതിഥിയായിരുന്നു. രൂപതാ പ്രസിഡന്റ് ബിബിന് പിലാപ്പിളളില് അധ്യക്ഷത വഹിച്ചു. ഡയറക്ടര് ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ണ പാലാരിക്കുന്നേല്, ജനറല് സെക്രട്ടറി വിമല് കൊച്ചുപു രയ്ക്കല്, സെക്രട്ടറിമാരായ ഡ്യൂണ

കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില് പാസ്റ്ററല് ട്രെയിനിംഗ് ഇന്സ്റ്റിറ്റിയുട്ടിന്റെ നേതൃത്വത്തില്, വ്യക്തിത്വവികാസവും മാനസികാരോഗ്യവും നേടാനും നല്കാനും സഹായകമായ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു. മാനസികപ്രശ്നങ്ങള് വര്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുളളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് കോഴ്സില് നല്കുന്നത്. വ്യക്തിത്വവികസനം നേടല്, വൈകാരികപക്വത കൈവരിക്കല്, മാനസിക സംഘര്ഷങ്ങള് ഇല്ലാതാക്കല്, മദ്യം മയക്കുമരുന്ന് ആസ ക്തികളില്നിന്നും മോചനം, കൗണ്സിലിംഗ്, വിദ്യാഭ്യാസ മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങളില് പ്രശസ്ത മനഃശാ സ്ത്രവിദഗ്ധര് ക്ലാസുകള്ക്ക് നേതൃത്വം നല്കുന്നു. ജാതിമതഭേദമില്ലാതെ,

കാക്കനാട്: സന്യസ്തര് പ്രേഷിത തീക്ഷ്ണതയാല് ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാര്സഭയുടെ സമര്പ്പിത സമൂഹങ്ങള്ക്കും അപ്പസ്തോലിക സമൂഹങ്ങള്ക്കും വേണ്ടിയുള്ള കമ്മീഷന് ചെയര്മാന് മാര് സെബാസ്റ്റ്യന് വടക്കേല്. കമ്മീഷന്റെ നേതൃത്വത്തില് സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസില്സന്യാസ സമര്പ്പണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാര് സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സന്യാസിനീ സമൂഹമാണെങ്കിലും അവരുടെ പ്രാര്ത്ഥനയും ജീവിത സാക്ഷ്യവും സഭയുടെ സുവിശേ ഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ ഓര്മിപ്പിച്ചു. മാര് തോമാ സന്യാസിനീ

കണ്ണൂര്: കത്തോലിക്ക സഭയിലെ 1500-ലേറെ വിശുദ്ധരുടെ തിരുശേഷിപ്പുകളുടെ പൊതുദര്ശനത്തിനും വണക്കത്തിനും അവസരമൊരുക്കി തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന മരിയന് തീര്ത്ഥാടന ദൈവാലയം. ആര്ച്ചുബിഷപ് മാര് ജോസഫ് പാംപ്ലാനി പ്രദര്ശനം ഉദ്ഘാടനം ചെയ്തു. ആദ്യനൂറ്റാണ്ടുമുതല് സമീപകാലത്ത് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്ത്തപ്പെട്ടവര്വരെയുള്ളവരുടെ തിരുശേഷിപ്പുകള് പ്രദര്ശനത്തിനും പൊതുവണക്കത്തിനും ഒരുക്കിയിരുന്നു. ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെയും കറകളഞ്ഞ വിശ്വാസജീവിതം നയിച്ചവരുടെയും വേദപാരംഗതരുടെയുമെല്ലാം തിരുശേഷിപ്പുകള് ‘സ്വര്ഗം ഒരു കുടക്കീഴില്’ എന്ന് പേരിട്ട പ്രദര്ശനത്തില് ഒരുക്കിയിരുന്നു. ക്രിസ്തുവിനെ കുരിശിലേറ്റിയപ്പോള് ശിരസില് അണിയിച്ച മുള്ക്കിരീടത്തിലെ മുള്ളിന്റെ

കൊച്ചി: ലത്തീന് വോട്ട് ബാങ്ക് ഒരു രാഷ്ട്രീയപാര്ട്ടിയുടെയും കുത്തകയല്ലെന്ന് പ്രഖ്യാപിച്ച് കെഎല്സിഎ എറണാകുളം ജില്ലാ സമുദായ സംഗമം സംഘടിപ്പിച്ചു. വരുന്ന തിരഞ്ഞെടുപ്പില് സമുദായംഗങ്ങളെ പരിഗണിക്കുന്ന പാര്ട്ടികളെ മാത്രമേ സമുദായം പരിഗണിക്കൂ എന്ന് സംഗമം വ്യക്തമാക്കി. എല്ലാകാലത്തും സമദൂരമായി തുടരാന് ഒരുക്കമല്ല. ശരിദൂരം തിരിച്ചറിയാന് കഴിവുള്ളവരാണ് ലത്തീന് കത്തോലി ക്കരെന്ന് കണ്വെന്ഷന് പ്രഖ്യാപിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂള് ഗ്രൗണ്ടില് നടന്ന സംഗമത്തില് വരാപ്പുഴ അതിരൂപത

സിസ്റ്റര് സോണിയ തെരേസ് ഡിഎസ്ജെ എളിമയുടെ രാജകുമാരനായ ഫ്രാന്സിസ് പാപ്പ ജൂബിലി വര്ഷത്തിലെ ഉയര്പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള് പലര്ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന് പോയാല് കടുക്കനിട്ടവന് വരും’ എന്ന പഴമൊഴി പോലെ ഫ്രാന്സിസ് പാപ്പയുടെ പിന്ഗാമിയായ ലിയോ പതിനാലാമന് പാപ്പ തീര്ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്

ന്യൂ ജന് കാലത്തെ യുവാക്കള്ക്കു മുന്നില് അത്ഭുതകരമായ മാതൃകകളാണ് പുണ്യപുഷ്പങ്ങളായ കാര്ലോ അക്യൂട്ടിസും പിയര് ജോര്ജിയോ ഫ്രാസാറ്റിയും. ഇവരുടെ ദിവ്യമായ ജീവതപാതകള് സൂക്ഷ്മമായി വീക്ഷിച്ചാല് അവര്തമ്മില് സമാനതതകള് ഏറെയുണ്ടെന്ന് കാണാന് കഴിയും. 1 ആഴമേറിയ ദിവ്യകാരുണ്യ ഭക്തി പിയര് ജോര്ജിയോ ഫ്രാസാറ്റി: ദിവ്യകാരുണ്യത്തോടുള്ള ആഴമായ സ്നേഹമായിരുന്നു ഫ്രാസാറ്റിയുടെ ജീവിതത്തിന്റെ ആണിക്കല്ല്. പതിവായി വി. കുര്ബാനയില് പങ്കെടുക്കാന് ഉല്സാഹിച്ച ആ യുവാവ് മണിക്കൂറുകളോളം ദിവ്യകാരുണ്യ ആരാധനയില് ചെലവഴിച്ചു. കൂടാതെ പരിശുദ്ധ കന്യകാമറിയത്തോട് അഗാധമായ ഭക്തിയും ജീവിതത്തിലുടനീളം പുലര്ത്തിയിരുന്നു. കാര്ലോ




Don’t want to skip an update or a post?