മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന്റെ പ്രഥമ അജപാലന പ്രബോധനം പ്രസിദ്ധീകരിച്ചു
- Featured, Kerala, LATEST NEWS
- January 9, 2025
പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മേജര്‍ ആര്‍ച്ചുബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നില്ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഫലപ്രദവും സത്വരവുമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍
പാലാ: സംഘശക്തിയും ഐക്യവും വിളിച്ചറിയിച്ചും സഭാതനയര്‍ക്ക് ആവേശം സമ്മാനിച്ചും സീറോമലബാര്‍സഭ അസംബ്ലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദശലക്ഷം അംഗങ്ങളുള്ള സഭയുടെ പ്രതിനിധികളായി 348 പേര് പങ്കെടുത്ത അസംബ്ലി ചിന്തയിലും പഠനത്തിലും ചര്‍ച്ചയിലും ദൈവാരാധനയിലും സമ്പന്നമായിരുന്നു. സീറോമലബാര്‍ സഭയുടെ കരുത്തും മഹത്വവും അംഗങ്ങള്‍ തിരിച്ചറിയണമെന്നും കൂടുതല്‍ മേഖലയിലേക്ക് പ്രേഷിതപ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സീറോമലങ്കരസഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സീറോമലബാര്‍ സഭാതലവന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍
ശാലോം ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ശാലോം OTTയിലൂടെ ഏതു സമയത്തും ലോകത്തില്‍ എവിടെനിന്നും കാണാനും കേള്‍ക്കാനും കഴിയും. ഇതോടൊപ്പം ശാലോം ടൈംസ് മാസിക വായിക്കാനും കേള്‍ക്കാനും സണ്‍ഡേ ശാലോം വായിക്കാനും സാധിക്കും. ശാലോം പ്രസിദ്ധീകരണങ്ങളുടെ വരിസംഖ്യ അടയ്ക്കാനും സോഫിയാ ബുക്സിന്റെ പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാനും ശാലോമിലേക്ക് പ്രാര്‍ത്ഥനാ അപേക്ഷകള്‍ അയക്കാനുമുള്ള സൗകര്യമുണ്ട്. ആന്‍ഡ്രോയിഡ്/ആപ്പിള്‍/ iOS ഫോണുകളില്‍ ലഭ്യമാണ്. കൂടാതെ റോക്കു, ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകളിലും എല്‍.ജി, സാംസംഗ്, ആന്‍ഡ്രോയിഡ് ടിവികള്‍ തുടങ്ങിയ
പെരുവണ്ണാമൂഴി: പരിശുദ്ധാത്മാവ് ഉപയോഗിച്ച അതുല്യമായ മാധ്യമമാണ് സണ്‍ഡേ ശാലോം എന്ന് താമരശേരി രൂപതാധ്യക്ഷനും ശാലോമിന്റെ പേട്രണുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. സണ്‍ഡേ ശാലോമിന്റെ 25-ാം വാര്‍ഷികം പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സണ്‍ഡേ ശാലോം ഉയര്‍ത്തിപ്പിടിക്കുന്നത് സുവിശേഷമൂല്യങ്ങളെയാണ്. ഈ കാലഘട്ടത്തില്‍ എങ്ങനെ സുവിശേഷം പ്രസംഗിക്കുവാന്‍ സാധിക്കുമോ അപ്രകാരം സുവിശേഷം പ്രസംഗിക്കാന്‍ സഹായിക്കുകയാണ് ഈ ഞായറാഴ്ച പത്രം. സണ്‍ഡേ ശാലോമിന്റെ ജൈത്രയാത്രയില്‍ കൂടെയുള്ളത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്. വിശ്വാസത്തെ ആഴപ്പെടുത്താന്‍, ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ നമ്മെ
ജയ്മോന് കുമരകം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിനുമപ്പുറമുള്ള ദുരന്തങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. എങ്കിലും ദൈവപരിപാലനയുടെ കരം ഒപ്പമുണ്ടായിരുന്നതുകൊണ്ടാണ് ജീവന് തിരിച്ച് ലഭിച്ചതെന്ന് പറയുമ്പോള്‍ വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശി ഡാരല്‍ ഡൊമിനിക്കിന്റെ മിഴികള്‍ നിറയുന്നു. പതിറ്റാണ്ടുകളായി എന്റെ പപ്പയും മമ്മിയും ഈ മണ്ണിലാണ് ജീവിച്ചിരുന്നത്. അവര്‍ക്ക് ഇവിടെ ഒട്ടേറെ കൃഷികള്‍ ഉണ്ടായിരുന്നു. ജോലി സംബന്ധമായ കാര്യങ്ങള്‍മൂലം കഴിഞ്ഞ പത്തുപന്ത്രണ്ടു വര്‍ഷമായി കുടുംബമായി ഞാന്‍ ബാംഗ്ലൂരിലാണ് താമസിക്കുന്നതെങ്കിലും ഇടക്കെല്ലാം നാട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെ ഇക്കഴിഞ്ഞ ജൂലൈ 27-ന് മാതാപിതാക്കളെ കാണാനുള്ള ആഗ്രഹത്തോടെയാണ്
ജോസഫ് മൈക്കിള്‍ ജൂലൈ 29-ന് അര്‍ദ്ധരാത്രി 12 മണിയായപ്പോള്‍ ആരോ വിളിച്ചെഴുന്നേല്പ്പിച്ചതുപോലെയാണ് വിലങ്ങാടിനടുത്തുള്ള മഞ്ഞക്കുന്നുകാരനായ സിബി തോമസ് ഉറക്കം തെളിഞ്ഞത്. അതി ശക്തമായ മഴയോടൊപ്പം എന്തൊക്കെയോ വലിയ ശബ്ദങ്ങള്‍ കാതുകളില്‍ വന്നടിച്ചു. വിദ്യാര്‍ത്ഥികളായ മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ആശങ്ക നിറഞ്ഞ മനസോടെ ലൈറ്റെടുത്ത് സിറ്റൗട്ടിലേക്ക് ഇറങ്ങിയപ്പോഴേക്കും വെള്ളം വന്നുകഴിഞ്ഞിരുന്നു. വീടിന്റെ ഓടുകള്‍ താഴേക്കു പതിക്കുന്നതുകണ്ടാണ് മുകളിലെ കുന്നിലേക്ക് അവര്‍ ഓടിയത്. വലിയ ശബ്ദംകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ വീടുതന്നെ ഉണ്ടായിരുന്നില്ല. പരിസരത്തുണ്ടായിരുന്ന വീടുകളും ഒലിച്ചുപോയി. ആകെയുണ്ടായിരുന്ന 25 സെന്റ് സ്ഥലം
തൃശൂര്‍: ജനിതക ചികില്‍സാ രീതികള്‍ക്കു നേതൃത്വം നല്കുന്ന ‘ഓമിക്സ്’ വിദഗ്ധരുടെ സംഗമം തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍ നടന്നു. തിരുവനന്തപുരം ഐഐഎസ്ഇആര്‍ ഡയറക്ടര്‍ ഡോ. ജെ.എന്‍. മൂര്‍ത്തി സംഗമം ഉദ്ഘാടനം ചെയ്തു. ലോകമെങ്ങും ജനിതക ചികില്‍സാരീതിയിലേക്കു ചുവടുവയ്ക്കുമ്പോള്‍ ഇന്ത്യയിലും ആ ദിശയില്‍ സുപ്രധാന ഗവേഷണങ്ങളും ചികില്‍സാ രീതികളും പിന്തുടര്ന്നാലേ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഫലപ്രദമാകൂ എന്ന് ഡോ. ജെ.എന്‍. മൂര്‍ത്തി പറഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകാന്ത് നാരായണം മുഖ്യാതിഥിയായിരുന്നു.
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങളിലൂടെ വരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജീവനോപാദി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ധനസഹായ വിതരണ സമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍
Don’t want to skip an update or a post?