മേജര്‍ ആര്ച്ചുബിഷപ് മാര്‍ തട്ടിലിന്റെ പ്രഥമ അജപാലന പ്രബോധനം പ്രസിദ്ധീകരിച്ചു
- Featured, Kerala, LATEST NEWS
- January 9, 2025
വേളാങ്കണ്ണി: വേളാങ്കണ്ണി ആരോഗ്യമാതാ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് ഇന്ന് (ഓഗസ്റ്റ് 29) കൊടിയേറും. വൈകുന്നേരം 5.45ന് തഞ്ചാവൂര്‍ ബിഷപ് ഡോ. സഹായരാജ് കൊടിയേറ്റം നിര്‍വഹിക്കും. സെപ്റ്റംബര്‍ എട്ടിനാണ് പ്രധാന തിരുനാള്‍. എല്ലാ ദിവസങ്ങളിലും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഒഡിയ, മറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ ആറിന് ബിഷപ് ഡോ. സഹായരാജിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും.
കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതി ‘ജീവാധാര 2024’ എന്ന പേരില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ രക്തസാക്ഷിത്വ അനുസ്മരണത്തിന്റെയും രക്തദാന ക്യാമ്പിന്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം എംഎംടി ഹോസ്പിറ്റലില്‍ വച്ച് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. സോജി കന്നാലില്‍ നിര്‍വഹിച്ചു. രൂപതാ പ്രസിഡന്റ് അരുണ്‍ പോള്‍ കോട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ അസിസ്റ്റന്റ് ഡയക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, രൂപതാ വൈസ് ഡയക്ടര്‍ സിസ്റ്റര്‍ റിറ്റാ മരിയ എഫ്‌സിസി, സംസ്ഥാന സമിതി അംഗം
ഇടുക്കി: ചെറുപുഷ്പ മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം- ‘ജീവധാര 2024’ നടത്തി. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അനേകരെ ഓര്‍മിക്കുവാനും പ്രാര്‍ത്ഥിക്കുവാനും അവസരമായിത്തീര്‍ന്നു ഈ അനുസ്മരണം. ചുടുനിണമുതിര്‍ന്ന ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രൂപതാ സമിതിയുടെ
വയനാടിനെ ഹൃദയത്തോട് ചേര്‍ത്ത് മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിരൂപത അല്‍മായ സംഘടനയും. MCA (മലങ്കര കാതലിക് അസോസിയേഷന്‍) തിരുവല്ല അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ മേഖല സമതികള്‍ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച 12 ലക്ഷം രൂപ അതിരൂപത, മേഖല നേതാക്കന്‍മാരുടെയും, വൈദീക ഉപദേഷ്ടാക്കളുടെയും സാന്നിധ്യത്തില്‍ തിരുവല്ല അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ കൂറിലോസ് തിരുമേനിയ്ക്ക് കൈമാറി.
കാഞ്ഞിരപ്പള്ളി: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ എട്ടുനോമ്പ് ആചരണവും പരിശുദ്ധ മാതാവിന്റെ പിറവി ത്തിരുനാളും ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും. 31ന് വൈകുന്നേരം നാലിന് തിരുനാള്‍ കൊടിയേറ്റ് കത്തീഡ്രല്‍ വികാരി ആര്‍ച്ചുപ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ തീയതികളില്‍ രാവിലെ അഞ്ചിനും 6.30 നും 8. 15 നും
പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാനും കര്‍ഷകരുടെ ആശങ്ക പരിഹരിക്കുവാനും സംസ്ഥാന പരിസ്ഥിതി വകുപ്പ് വ്യക്തമായ മാപ്പുകള്‍ പ്രസിദ്ധീകരിക്കണമെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു. രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴയില്‍ നടത്തിയ സംയുക്ത കര്‍ഷക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം പുറപ്പെടുവിച്ച അഞ്ചാം കരട് പട്ടികയില്‍ ജില്ലയിലെ 14 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് കര്‍ഷക സംഘട നകളുടെ പങ്കാളിത്തത്തോടെ അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി
പാലക്കാട്: മുണ്ടൂര്‍ യുവക്ഷേത്ര കോളേജിനോട് ചേര്‍ന്ന് മദ്യശാല അനുവദിക്കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ്, കെസിവൈഎം , ജനകീയസമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. രൂപതാ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. യുവക്ഷേത്ര കോളേജ് ഡയറക്ടര്‍ ഫാ. മാത്യു വാഴയില്‍, ഫാ. ലാലു ഓലിക്കല്‍, എകെസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബല്‍ സെക്രട്ടറി
കാക്കനാട്: സീറോമലബാര്‍ സഭയുടെ പുതിയ സ്ഥിരം സിനഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. സഭാ ആസ്ഥാനത്തു നടന്നുവരുന്ന മുപ്പത്തിരണ്ടാമത് മെത്രാന്‍ സിനഡിന്റെ മൂന്നാം സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് എന്നിവരാണ് പെര്‍മനെന്റ് സിനഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. സ്ഥിരം സിനഡ് അംഗങ്ങളുടെ അഭാവത്തില്‍ പകരക്കാരായി ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, കോതമംഗലം
Don’t want to skip an update or a post?