സിഡിപിഐ ദേശീയ അസംബ്ലി തുടങ്ങി
- Featured, Kerala, LATEST NEWS
- February 26, 2025
നെടുങ്കണ്ടം: ഇടുക്കി രൂപതയുടെ നേതൃത്വത്തിലുള്ള നെടുങ്കണ്ടം കരുണ ഡിവൈന്‍ മേഴ്‌സി റിട്രീറ്റ് സെന്ററില്‍ മരിയന്‍ കണ്‍വന്‍ഷനും ക്രിസ്തുജയന്തി 2025 ജൂബിലി വര്‍ഷ പ്രാര്‍ത്ഥനാ ഒരുക്കവും ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ നടക്കും. ഫാ. ബോസ്‌കോ ഞാളിയത്ത്, ഫാ. പ്രസാദ് കൊണ്ടൂപറമ്പില്‍, തോമസ് കുമളി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547532177,9400252870
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമായ മാന്നാനം ആശ്രമ ദൈവാലയത്തില്‍ നവംബര്‍ 13 മുതല്‍ 17 വരെ മാന്നാനം ബൈബിള്‍ കണ്‍വന്‍ഷന്‍ നടക്കും. കണ്‍വന്‍ഷന് മുന്നോടിയായുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം ഒക്‌ടോബര്‍ 20-ന് രാവിലെ 11-ന് കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നല്‍ക്കര നിര്‍വഹിക്കും. വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണിലിന്റെ നേതൃത്വത്തിലാണ് ബൈബിള്‍ കണ്‍വന്‍ഷന്‍. ഉച്ചകഴിഞ്ഞ് നാലുമുതല്‍ രാത്രി ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍ സമയം.
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെയും വെള്ളയമ്പലം ഇടവകയുടെയും സ്വര്‍ഗീയ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന്റെ സമാപന ദിനത്തില്‍ അതിരൂപതാ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നടന്നു. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഇടവകയില്‍ തുടക്കംകുറിച്ചുകൊണ്ട് ലോഗോയുടെ പ്രകാശനം ആര്‍ച്ചുബിഷപ് നിര്‍വഹിച്ചു. ഇടവക മതബോധന സമിതി, വിവിധ ശുശ്രൂഷാ സമിതികള്‍, സാമുദായിക-ഭക്ത സംഘടനകള്‍, യുവജന കൂട്ടായ്മ, വിദ്യാഭ്യാസ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടും പങ്കാളിത്തത്തോടുംകൂടി ശതാബ്ദിവര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന കര്‍മപരിപാടികളുടെയും ആരംഭംകുറിച്ചു. ഇടവക വികാരി
മാനന്തവാടി: മുനമ്പം നിവാസികളുടെ സമരത്തിന് മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. ക്രയവിക്രയ അധികാരത്തോടെ തീറാധാരം ചെയ്തുവാങ്ങിയ ഭൂമിയില്‍ താമസിക്കുന്ന മുനമ്പത്തെ 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ശിപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗം പുഞ്ചിരിമട്ടം പ്രകൃതിദുരന്തത്തെത്തുടര്‍ന്ന് രൂപത നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. സഹായമെത്രാന്‍
തിരുവനന്തപുരം: സമൂഹത്തില്‍ നടക്കുന്ന അക്രമത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്താനും മാറ്റത്തിന്റെ ചാലകശക്തിയാകാനും വിദ്യാര്‍ത്ഥിസമൂഹത്തിന് കഴിയണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. തിരുവനന്തപുരം ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷന്റെ (ഐക്കഫ്) യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം നിര്‍ണായക കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. അനീതിയും മൂല്യച്യുതിയും വംശീയ യുദ്ധങ്ങളും ശാശ്വത ലോകസമാധാനത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നീതിയുടെ പ്രവാചകരാകാന്‍ യുവാക്കള്‍ മുന്നോട്ടുവരണം. ഐക്കഫ് പോലുള്ള പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍
പാലാ: തീര്‍ത്ഥാടന കേന്ദ്രമായ പാലാ കിഴതടിയൂര്‍ ദൈവാലയത്തില്‍ യൂദാ ശ്ലീഹായുടെ തിരുനാള്‍ 19 മുതല്‍ 28 വരെ ആഘോഷിക്കും. തിരുനാളിലെ എല്ലാ ദിവസവും രാവിലെ 5.30, 7.00, 10.00, 12.00, വൈകുന്നേരം 3.00, 5.00, 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും.പ്രധാന തിരുനാള്‍ ദിനമായ 28-ന് രാവിലെ 5.15-ന് നെയ്യപ്പനേര്‍ച്ച വെഞ്ചരിപ്പ്, 5.30-നും ഏഴിനും ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന, 10-ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം – മാര്‍ ജോസഫ് കല്ലറങ്ങാട്ട്. 12.00
പാലാ: രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദൈവാലയത്തില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ആഘോഷിച്ചു. പത്തുദിവസങ്ങളിലായി നടന്ന തിരുനാളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സമാപന ദിവസമായ ഇന്നലെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ദളിത് ജനവിഭാഗത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന വികലമായ പ്രവര്‍ത്തനശൈലി തിരുത്തണമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. അടിമക്കച്ചവടം നിന്നെങ്കിലും അതിന്റെ ദുഷിച്ച പ്രവണത വിവിധ രൂപത്തിലും ഭാവത്തിലും ഇന്നുമുണ്ട്. അതാണ് എല്ലാ മനുഷ്യരെയും മാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിച്ച കുഞ്ഞച്ചന്റെ ദളിത് വിമോചന
മാനന്തവാടി: നോര്‍ബര്‍ട്ടൈന്‍ സഭയ്ക്കു കീഴില്‍ ദ്വാരകയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ബര്‍ട്ട്സ് അക്കാദമിയില്‍ ജര്‍മന്‍ ഭാഷാപഠനകേന്ദ്രവും ടെസ്റ്റ് ടാഫ് പരീക്ഷയുടെ കേരളത്തിലെ ആദ്യ കേന്ദ്രവും പ്രവര്‍ത്തനം തുടങ്ങി. മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. നോര്‍ബര്‍ട്ടൈന്‍ സഭ പ്രിലേറ്റ് ഫാ. ജോസ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദുകുട്ടി പരീക്ഷാകേന്ദ്രത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഫാ. സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ഷില്‍സണ്‍ മാത്യു, എ.പി വത്സന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍നിന്നു ജര്‍മനിയില്‍
Don’t want to skip an update or a post?