Follow Us On

22

April

2025

Tuesday

  • മുനമ്പം; സര്‍വകക്ഷി യോഗം വിളിക്കണം: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ

    മുനമ്പം; സര്‍വകക്ഷി യോഗം വിളിക്കണം: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ0

    തിരുവനന്തപുരം: മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സര്‍വകക്ഷിയോഗം വിളിക്കണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരത്തിന് പിന്തുണയുമായി കത്തോലിക്ക രൂപതകളും ക്രൈസ്തവ സഭാ വിഭാഗങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്തമായി സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വ്യവഹാരങ്ങളിലൂടെ തീരദേശജനതയെ ആജീവനാന്തം  ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയില്ല. ശാശ്വത പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണം. ഇപ്പോള്‍ ഉണ്ടാകുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കുംവിധമുള്ള ഇടപെടലുകളാണ്.

  • മുനമ്പം പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണവും രാഷ്ട്രീയ  തീരുമാനങ്ങളും ഉണ്ടാകണം

    മുനമ്പം പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണവും രാഷ്ട്രീയ തീരുമാനങ്ങളും ഉണ്ടാകണം0

    മാനന്തവാടി: മുനമ്പം പ്രശ്‌നത്തില്‍ നിയമനിര്‍മ്മാണവും രാഷ്ട്രീയ തീരുമാനങ്ങളും ഉണ്ടാകണമെന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍  ചേര്‍ന്ന മാനന്തവാടി രൂപതയുടെ വൈദിക സമ്മേളനം ആവശ്യപ്പെട്ടു.  മുനമ്പത്ത് ജനങ്ങളോടൊപ്പം നീതിക്കായി പോരാടുന്ന വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരി ച്ച വഖഫ് മന്ത്രിയുടെ പ്രസ്താവനയെ വൈദികസമ്മേളനം അപലപിച്ചു. സാമുദായികമായ ചേരിതിരിവുകളിലേക്കും രാഷ്ടീയ താത്പര്യങ്ങളിലേക്കും വഴുതിപ്പോകാതെ നിയമപരമായിത്തന്നെ മുനമ്പം വിഷയം പരിഹരിക്കപ്പെടണമെന്ന് വൈദിക സമ്മേളനം നിരീക്ഷിച്ചു. മുനമ്പം വിഷയം പോലെതന്നെ ആശങ്കാജനകമാണ് തലപ്പു ഴയിലെ 5.77 ഏക്കര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് നോട്ടീസ്

  • മുനമ്പം നിരാഹാര സമരം 32-ാം ദിവസത്തിലേക്ക്

    മുനമ്പം നിരാഹാര സമരം 32-ാം ദിവസത്തിലേക്ക്0

    മുനമ്പം: നീതിക്കുവേണ്ടിയുള്ള മുനമ്പം നിവാസികളുടെ റിലേ നിരാഹാര സമരം 32-ാം ദിവസത്തിലേക്ക്. മുപ്പത്തി ഒന്നാം ദിനത്തിലെ നിരാഹാര സമരം കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. മുഖമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും  നീതിയുടെ സ്വരത്തിനായി കാതോര്‍ക്കാമെന്നും  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഭൂസംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ പ്രസംഗിച്ചു. പള്ളിപ്പുറം മഞ്ഞുമാത ബസ്ലിക്ക റെക്ടര്‍ റവ.

  • വഖഫ് ട്രൈബ്യൂണലിനു അന്യായമായി അധികാരം നല്‍കിയതില്‍ ലജ്ജിക്കുന്നു

    വഖഫ് ട്രൈബ്യൂണലിനു അന്യായമായി അധികാരം നല്‍കിയതില്‍ ലജ്ജിക്കുന്നു0

    തൃശൂര്‍: വഖഫ് നിയമത്തിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടുന്ന മുനമ്പം ജനതയ്ക്ക് നീതി ലഭിക്കും വരെ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതി മുനമ്പം ജനതക്ക് ഒപ്പംനിന്ന് പോരാടുമെന്ന് അതിരൂപതാതല ഐകദാര്‍ഡ്യദിനാചാരണം ഉദ്ഘാടനം ചെയ്തു കൊണ്ടു അതിരൂപതാ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂര്‍ പ്രഖ്യാപിച്ചു. തൃശൂര്‍ അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലും മുനമ്പം ഐകദാര്‍ഢ്യദിനചാരണം നടന്നു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി കാക്കശേരി അധ്യക്ഷതവഹിച്ചു. ഡോളേഴ്സ് ബസലിക്ക പള്ളിയില്‍ നടന്ന അതിരൂപതതല

  • ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിച്ച മന്ത്രിയുടെ  പ്രസ്താവന അപലപനീയം

    ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിച്ച മന്ത്രിയുടെ പ്രസ്താവന അപലപനീയം0

    തൃശൂര്‍: മുനമ്പം പ്രദേശവാസികള്‍ നടത്തുന്ന ധാര്‍മിക സമരത്തെ പിന്തുണച്ച ക്രൈസ്തവ പുരോഹിതരെ വര്‍ഗീയവാദികളായി ചിത്രീകരിച്ച മന്ത്രി വി. അബ്ദുറഹ്‌മാന്റെ പ്രസ്താവന അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍. സംസ്ഥാനത്തെ ക്രൈസ്തവ ജനസമൂഹത്തെ ഉള്‍ക്കൊള്ളുന്ന, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തേണ്ട ഭരണഘടനാ പരമായ ഉത്തരവാദിത്വമുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മന്ത്രി തന്നെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് കടുത്ത ഉത്ക്കണ്ഠ ഉളവാക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുനമ്പം പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വീകരിക്കുന്ന വോട്ട് ബാങ്ക്പ്രീണന രാഷ്ട്രീയം

  • മലയോര ഹൈവേയിലൂടെ 30 കിലോമീറ്റര്‍ ജപമാലചൊല്ലി കാല്‍നടയായി മരിയന്‍ തീര്‍ത്ഥാടനം

    മലയോര ഹൈവേയിലൂടെ 30 കിലോമീറ്റര്‍ ജപമാലചൊല്ലി കാല്‍നടയായി മരിയന്‍ തീര്‍ത്ഥാടനം0

    കണ്ണൂര്‍: തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയതികളില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് മരിയന്‍ തീര്‍ത്ഥാടനം നടത്തും. ആലക്കോട്, എടൂര്‍, പൈസക്കരി, ചെമ്പംന്തൊട്ടി ഫൊറോനാകേന്ദ്രങ്ങളില്‍നിന്ന് ബസിലിക്കയിലേക്ക് ജപമാലചൊല്ലി കാല്‍നടയായാണ് മരിയന്‍ തീര്‍ത്ഥാടനം. അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തി നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ആലോചനായോഗം ചെമ്പേരി ബസിലിക്കയില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡിസംബര്‍ ആറിന് രാത്രി 7.30-ന് എടൂര്‍ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയില്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മിക്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം

  • പാലക്കാട് രൂപത മുനമ്പത്തിന്റെ വേദനകള്‍ക്കൊപ്പം: മാര്‍ കൊച്ചുപുരയ്ക്കല്‍

    പാലക്കാട് രൂപത മുനമ്പത്തിന്റെ വേദനകള്‍ക്കൊപ്പം: മാര്‍ കൊച്ചുപുരയ്ക്കല്‍0

    മുനമ്പം: പാലക്കാട് രൂപത മുനമ്പം ജനതയ്‌ക്കൊപ്പമാണെന്നും മുനമ്പത്തിന്റെ ആകുലതകള്‍ മുഴുവന്‍കേരളം മുഴുവന്റെയുമാണെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. മുനമ്പം സമരവേദിയില്‍ പാലക്കാട് രൂപതയുടെ ഐകദാര്‍ഢ്യം അറിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനത വേദനിക്കുമ്പോള്‍ പാലക്കാടന്‍ ജനതയ്ക്ക് വേദനിക്കാതിരിക്കാനാവില്ല. ഇവിടത്തെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. മുനമ്പത്തുള്ളവര്‍ രാഷ്ട്രീയത്തിന്റെയോ നിക്ഷിപ്ത താല്പര്യങ്ങളുള്ള ആരുടെയെങ്കിലുമൊക്കെയോ ഗൂഢാ ലോചനയ്ക്ക് ഇരകളാകാന്‍ അനുവദിക്കില്ല. ഒരുതരത്തിലുള്ള മതപരമായ ദ്രുവീകരണവും മുനമ്പം സമരത്തിന്റെ ലക്ഷ്യമല്ലെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന എല്ലാ വിഭാഗം

  • മുനമ്പം ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം

    മുനമ്പം ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം0

    കൊച്ചി: മുനമ്പം, കടപ്പുറം നിവാസികളുടെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ഭൂപ്രദേശം വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപേക്ഷിക്കുകയും ഈ ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ ഇവര്‍ക്ക് പുനഃസ്ഥാപിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ നിയമപരമായതും ശാശ്വതവുമായ പരിഹാരം സാധ്യമാക്കണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ഈ ആവശ്യം ഉന്നയിച്ച ആര്‍ച്ചുബിഷപ്പിന്റെ കത്ത് കൈമാറി. അതിരൂപത

Latest Posts

Don’t want to skip an update or a post?