കെസിബിസിയുടെ പ്രത്യാശയുടെ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
- ASIA, Featured, Kerala, LATEST NEWS
- December 13, 2025

കോട്ടപ്പുറം: കോട്ടപ്പുറം രൂപത 11 – മത് ബൈബിള്‍ കണ്വെന്ഷന്, ‘എല്‍ റൂഹ 2025’ ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ തുടക്കമായി. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് മോണ്‍.റോക്കി റോബി കളത്തില്‍ മുഖ്യകാര്‍മികനായി. കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറക്കല്‍, കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ.ആന്റസ് പുത്തന്‍വീട്ടില്‍, രൂപത ഫിനാന്‍ഷ്യല്‍ അസ്മിനിസ്ട്രേറ്റര്‍ ഫാ. ജോബി കാട്ടാശേരി, അസിസ്റ്റന്റ് ഫിനാന്‍ഷ്യല്‍

കോഴിക്കോട്: മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തി. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഇന്ത്യയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി നേതൃത്വം നല്കി. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ വചന സന്ദേശം നല്കി. തിരുവചനപ്രകാരമുള്ള ദൈവിക നിയോഗമാണ് ചക്കാലയ്ക്കല്‍ പിതാവിന് ലഭിച്ചിരിക്കുന്നതെന്ന് കാതോലിക്ക ബാവ പറഞ്ഞു. വിവിധ രൂപതകളില്‍ നിന്നെത്തിയ മെത്രാപ്പോലീത്തമാര്‍

ഇടുക്കി: കര്‍മ്മോത്സുകതകൊണ്ടും പ്രവര്‍ത്തന വൈദഗ്ധ്യം കൊണ്ടും കര്‍മ്മമണ്ഡലത്തില്‍ വിസ്മയം തീര്‍ത്ത മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഇടുക്കി രൂപതയുടെ വികാരി ജനറാള്‍ സ്ഥാനത്തു നിന്നും പടിയിറങ്ങി. കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ വികാരി ജനറാളായി നിസ്തുലമായ സംഭാവനകള്‍ നല്കിയ ശേഷമാണ് പടിയിറക്കം. 1975 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം ഇംഗ്ലണ്ടിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റി, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നായി കമ്മ്യൂണിക്കേഷനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. തൊടുപുഴ, മുതലക്കോടം പള്ളികളില്‍ സഹവികാരിയായി ശുശ്രൂഷ ആരംഭിച്ച അദ്ദേഹം

കോട്ടപ്പുറം: പതിനൊന്നാമത് കോട്ടപ്പുറം രൂപത ബൈബിള്‍ കണ്വെന്ഷന് ‘എല്‍ റൂഹ 2025’ മെയ് 25 മുതല്‍ 29 വരെ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വചന കൂടാരത്തില്‍ നടക്കും. കടലുണ്ടി എല്‍ റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കോക്കാടന്‍ സിഎംഐ നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 9 വരെയായിരിക്കും കണ്വന്ഷന്. 25 ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ ഉദ്ഘാടനം ചെയ്യും. 26 ന് കോട്ടപ്പുറം

കോട്ടയം: ജിജ്ഞാസയും കൗതുകവും നിറഞ്ഞ മുഖഭാവത്തോടെയാണ് അവര്‍ കോട്ടയം ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കളക്ട്രേറ്റിന്റെ പടികള്‍ കയറിയത്. നിറപുഞ്ചിരിയോടെ അവരെ വരവേറ്റത് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐഎഎസ് ആയിരുന്നു. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദ്വിദിന മിന്നാമിന്നി ക്യാമ്പിന്റെ ഭാഗമായിട്ടാണ് വിഭിന്നശേഷിയുള്ള ഈ കുട്ടികള്‍ കോട്ടയം കളക്ട്രേറ്റ് സന്ദര്‍ശിച്ചത്. പരിമിതമായ ലോക പരിചയത്തില്‍ നിന്നും കളക്ട്രേറ്റ് അങ്കണത്തില്‍

ഇടുക്കി: ഇടുക്കി രൂപതയുടെ വികാരി ജനറാളായി മോണ്‍. ജോസ് നരിതൂക്കില്‍ നിയമിക്കപ്പെട്ടു. ഇന്നലെ വൈകുന്നേരം രൂപതാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചുമതല ഏറ്റെടുത്തു. കഴിഞ്ഞ എട്ടുവര്‍ഷമായി മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി ശുശ്രൂഷ ചെയ്തു വരുന്നതിനിടയിലാണ് ഈ നിയമനം. മുരിക്കാശേരിയില്‍ പുതിയ ദൈവാലയവും സ്കൂള്‍ കെട്ടിടവും ഉള്‍പ്പെടെ നിരവധിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഭൗതികവും ആത്മീയവുമായ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്കി മുരിക്കാശേരിക്ക് ഒരു പുതിയ മുഖം

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് അത്താണിയും പ്രകാശഗോപുരവുമായി നിലകൊള്ളുന്ന മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ചുബിഷപ്പായും ഉയര്‍ത്തുന്ന ചടങ്ങുകള്‍ മെയ് 25ന് നടക്കും. വൈകുന്നേരം മൂന്നിന് കോഴിക്കോട് സെന്റ് ജോസഫ് ദൈവാലയത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഇന്ത്യയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ വചന പ്രഘോഷണം നടത്തും. സിബിസിഐ

ആലപ്പുഴ: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന് പദവി നല്‍കിയത്. മാര്‍പാപ്പയുടെ ചാപ്ലിന് എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.




Don’t want to skip an update or a post?