Follow Us On

20

September

2024

Friday

  • കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍

    കരുവന്‍ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രി വജ്രജൂബിലി നിറവില്‍0

    ആലക്കോട്: തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോരത്തെ ആശുപത്രിയാണ് തലശേരി അതിരൂപതയുടെ സ്ഥാപനമായ കരുവന്‍ചാല്‍ സെന്റ് ജോസഫ്‌സ് ആശുപത്രി. 1960-കളുടെ തുടക്കത്തില്‍ ഒറ്റമുറിയില്‍ ഒരു കമ്പോണ്ടറും നഴ്‌സും മാത്രമുള്ള ആതുരശുശ്രൂഷാകേന്ദ്രമായി തുടങ്ങിയതായിരുന്നു ഇത്. 1964-65 വര്‍ഷത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുടെ ശ്രമഫലമായി രൂപതയുടെ സ്ഥാപനമായി ആശുപത്രി മാറ്റി സ്ഥാപിതമായി. കിടത്തിചികിത്സാ സൗകര്യങ്ങളുള്ള കെട്ടിടം അന്നത്തെ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാറേക്കാട്ടിലാണ് വെഞ്ചരിച്ച് ഉദ്ഘാടനം ചെയ്തത്. അന്നുതന്നെ കരുവന്‍ചാല്‍ ടൗണില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ കുരിശുപള്ളിയും വെഞ്ചരിച്ചു. ആശുപത്രിയുടെ വജ്രജൂബിലി

  • മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍

    മാര്‍ ഗ്രിഗോറിയോസ് സ്മാരക ബഥനി ശാന്തിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍0

    തിരുവല്ല: ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സ്മാരകമായി ജന്മനാടായ കല്ലൂപ്പാറ കടമാന്‍കുളത്ത് പ്രവര്‍ത്തിച്ചുവരുന്ന മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ബഥനി ശാന്തിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ രജതജൂബിലി നിറവില്‍. ബഥനി സന്യാസിനീസമൂഹം തിരുവല്ലാ പ്രൊവിന്‍സിന്റെ ചുമതലയില്‍ നടത്തിവരുന്ന സ്‌കൂളിന്റെ കൂദാശ 1999 മെയ് 25-ന് ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസാണ് നിര്‍വഹിച്ചത്. സ്‌കൂളിന്റെ ഉദ്ഘാടനം ആര്‍ച്ചുബിഷപ് സിറില്‍ മാര്‍ ബസേലിയോസ് നിര്‍വഹിച്ചു. 14 കുട്ടികളുമായി ആരംഭിച്ച സ്ഥാപനത്തില്‍, നിലവില്‍ 158 കുട്ടികള്‍ പഠനം നടത്തുന്നു. ബഥനി സിസ്റ്റേഴ്‌സിന്റെയും സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരുടെയും

  • കൂടുതല്‍ മക്കളുള്ള  ദമ്പതികള്‍  ജീവന്റെ സംസ്‌കാരത്തിന്റെ  കാവലാളുകള്‍

    കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ ജീവന്റെ സംസ്‌കാരത്തിന്റെ കാവലാളുകള്‍0

    തൊടുപുഴ:  കൂടുതല്‍ മക്കളുള്ള  ദമ്പതികള്‍  ജീവന്റെ സംസ്‌കാരത്തിന്റെ  കാവലാളുകളാണെണ് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെസിബിസി  പ്രോ-ലൈഫ് സംസ്ഥാന ദിനാഘോഷം മൈലക്കൊമ്പ്  ദിവ്യരക്ഷാലയത്തില്‍  ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. മരണസംസ്‌കാരം സാധാരണമാകുന്ന ഇക്കാലത്ത് കുടുംബങ്ങള്‍ ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകണം.  കപടപരിസ്ഥിവാദികളും  കപടപ്രകൃതി സ്‌നേഹികളും വളരുകയും മനുഷ്യജീവനക്കാള്‍  കാട്ടുമൃഗ ങ്ങളുടെ ജീവനു വില കല്പിക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും കടമയുണ്ടെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ കെസിബിസി

  • വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനമായി മാര്‍ റാഫേല്‍ തട്ടില്‍

    വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനമായി മാര്‍ റാഫേല്‍ തട്ടില്‍0

    പുല്‍പ്പള്ളി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനമായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എത്തി. കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട പടനിലം പനച്ചിയില്‍ അജീഷ്, പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന കാരേരി കോളനിയിലെ ശരത്, കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. വന്യമൃഗ അക്രമങ്ങള്‍ക്ക് ഇരയാകുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ, ചികിത്സാ സൗകര്യമോ ഇല്ലാത്ത

  • കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല, നാടിനെ പറുദീസയാക്കിയവര്‍ മാര്‍ റാഫേല്‍ തട്ടില്‍

    കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല, നാടിനെ പറുദീസയാക്കിയവര്‍ മാര്‍ റാഫേല്‍ തട്ടില്‍0

    നടവയല്‍: കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ലെന്നും നാടിനെ പറുദീസയാക്കിയവരാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ മണ്ണിലെ മനുഷ്യരുടെ ദുരിതങ്ങളും ഉല്‍ക്കണ്ഠകളും കാണുമ്പോള്‍ മനുഷ്യരെക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്ന് സംശയിക്കപ്പെടുകയാണ്. നഷ്ടപ്പെട്ട ജീവിതങ്ങളെല്ലാം വിലയുളളവയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളുടെ സങ്കടങ്ങള്‍ ദൂരവ്യാപകങ്ങളാണ്. വന്യമൃഗങ്ങളുടെ അക്രമങ്ങളിലൂടെ മരിച്ച  സഹോദരങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും, ദൈവം ആ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കട്ടെയെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

  • വയോജന സംഗമം

    വയോജന സംഗമം0

    കോട്ടയം:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന സംഗമം നടത്തി. വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍  അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടന്ന ബോധവല്‍ക്കരണ സെമിനാറിന്

  • വിനീത ഹൃദയങ്ങള്‍ രക്ഷയുടെ സന്തോഷം പങ്കുവയ്ക്കും

    വിനീത ഹൃദയങ്ങള്‍ രക്ഷയുടെ സന്തോഷം പങ്കുവയ്ക്കും0

    കാഞ്ഞിരപ്പള്ളി: എളിമയുള്ള ഹൃദയങ്ങള്‍ സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ നടന്ന ഓശാന തിരുക്കര്‍മ്മങ്ങളുടെ മധ്യേ സന്ദേശം നല്‍കു കയായിരുന്നു അദ്ദേഹം.  വിനയത്തിന്റെ മാതൃക കാട്ടിയ ഈശോയെ അനുകരിക്കുന്നവര്‍ക്കാണ് ചുറ്റുമുള്ളവരെ രക്ഷയിലേക്ക് നയിക്കാനാകുന്നത്. എളിമയുടെ മാതൃക സകലരെയും സമാധനത്തിലേക്കും രക്ഷയിലേക്കും നയിക്കുമെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മിപ്പിച്ചു. വിശുദ്ധ വാരാചരണത്തിന്റെ ചൈതന്യത്തില്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും ദിനങ്ങളാചരിക്കണമെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.

  • മതസ്വാതന്ത്ര്യം മാനിക്കപ്പെടണം

    മതസ്വാതന്ത്ര്യം മാനിക്കപ്പെടണം0

    കൊച്ചി: ആസന്നമായ പൊതുതിരഞ്ഞെടുപ്പ് ദൈവഹിതപ്രകാരം നടക്കുവാനും മതസ്വാതന്ത്ര്യം എന്നും ഭാരതത്തില്‍ മാനിക്കപ്പെടുവാനും, നീതി, സമത്വം, സാഹോദര്യം എന്നിവയ്ക്ക് പ്രതിജ്ഞാബദ്ധവുമായ ഒരു ഭരണസംവിധാനം രാജ്യത്ത് രൂപപ്പെടുവാനായി പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം നടന്ന ദേശീയ ഉപവാസ പ്രാര്‍ത്ഥനായജ്ഞം വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ എറണാകുളം സെന്റ്  ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍  നയിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍

Latest Posts

Don’t want to skip an update or a post?