തൃശൂര്‍ അതിരൂപതാ മാധ്യമ ദിനം ആഘോഷിച്ചു
- Featured, Kerala, LATEST NEWS
- November 25, 2024
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘കുടുംബോത്സവ് 2024’ എന്ന പേരില്‍ കുടുംബ ശാക്തീകരണ കൂട്ടായ്മ നടത്തി. ദമ്പതികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കൂട്ടായ്മ തിരുവഞ്ചൂര്‍ രാധാകൃ ഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാതുറകളെ സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ചു. ദൈവ സ്നേഹത്തിലും പരിപാലനയിലും ആശ്രയിച്ച് ദാമ്പത്തിക ജീവിതത്തിലും
കല്‍പ്പറ്റ: കേരള സഭയെന്ന മാമാങ്കം നിര്‍ത്തി കേരള കര്‍ഷക സഭ ചേരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി. സംസ്ഥാനത്തെ കര്‍ഷകരെ സര്‍ക്കാരും പ്രതിപക്ഷവും അവഗണിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ മൗനം പാലിക്കുകയുമാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ കേരള ലോകസഭ നടത്തുന്നത്. നാടിന്റെ നട്ടെല്ല് കര്‍ഷകനെന്ന് ആവര്‍ത്തിക്കുന്ന ഭരണ-പ്രതിപക്ഷ നേതാക്കള്‍ കൃഷിക്കാരുടെ ജീവനും സ്വത്തിനും ജീവന ഉപധാകള്ക്കും മതിയായ സംരക്ഷണം നല്കുന്നതില് ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. വന്യമൃഗശല്യത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നു. മണ്ണില്‍ വിയര്‍പ്പൊഴുക്കി വിളയിക്കുന്നതത്രയും വന്യമൃഗങ്ങള്‍
ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഈ ഉത്തരവ് കരുത്തുപകരുമെന്നാണ് വിലയിരുത്തലുകള്‍. ഗവണ്മെന്റിന്റെ അനുവാദമില്ലാതെ ന്യൂനപക്ഷ സ്കൂളുകളില്‍ ജീവനക്കാരെ നിയമിക്കാമെന്ന ഹൈക്കോടതി വിധിയെ സഭാനേതാക്കള്‍ സ്വാഗതം ചെയ്തു. ഹൈക്കോടതി വിധി മഹത്തായതാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സമിതിയുടെ വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. മരിയ ചാള്‍സ് അന്റോണി സ്വാമി പറഞ്ഞു. ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന ഇന്ത്യയിലെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ
തൃശൂര്‍: ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി തൃശൂര്‍ അമല ആശുപത്രിയിലെ ഡോക്ടേഴ്സും സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളുമായ 125 പേര് രക്തം ദാനം ചെയ്തു. അമലയില്‍ നടന്ന സമ്മേളനത്തില്‍ തൃശൂര്‍ അസിസ്റ്റന്റ് കളക്ടര്‍ അതുല്‍ സാഗര്‍ ഐഎഎസ് മുഖ്യാതിഥിയായിരുന്നു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി സിഎംഐ, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ സിഎംഐ, അമല നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജി രഘുനാഥ്, അമല ബ്ലഡ് സെറ്റര്‍
കൊച്ചി: സീറോമലബാര്‍സഭയുടെ 32-ാമത് മെത്രാന് സിനഡിന്റെ പ്രത്യേകസമ്മേളനം ഇന്നലെ (ജൂണ്‍ 14) ആരംഭിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനിലാണ് സമ്മേളനം നടക്കുന്നത്. സിനഡിലെ അടുത്ത സമ്മേളനം ജൂണ്‍ 19 ബുധനാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും.
തൃശൂര്‍: ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ആഘോഷിച്ചു. തൃശൂര്‍ ഐഎംഎയുടെ നേതൃത്വത്തില്‍ സെന്റ് തോമസ് കോളേജിലെ എന്‍എസ്എസ്, എന്‍സിസി സംഘടന കളുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു ചടങ്ങുകള്‍. ഐഎംഎ ഡയറക്ടര്‍ ഡോ. വി.കെ ഗോപിനാഥന് അധ്യക്ഷത വഹിച്ച യോഗം, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാര്ട്ടിന് കൊളമ്പ്രത്ത് ഉദ്ഘാടനം ചെയ്തു. ഐഎംഎ ജോ. ഡയറക്ടര്‍ ഡോ. ഗോപി കുമാര്‍, ഐഎംഎ. പ്രസിഡന്റ് ഡോ. ജോസഫ് ജോര്‍ജ്ജ്,
കാക്കനാട്: കുവൈത്തിലെ തീപിടുത്തതിലുണ്ടായ കൂട്ടമരണത്തില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചനം അറിയിച്ചു. മരണമടഞ്ഞ 49 വിദേശ തൊഴിലാളികളില്‍ 45 പേര് ഇന്ത്യക്കാരാണെന്നതും അതില്‍ 24 പേര് മലയാളികളാണെന്നതും നമ്മുടെ ദുഃഖം വര്‍ധിപ്പിക്കുന്നു. ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടല്‍കടന്ന് പ്രവാസികളായി ജീവിക്കുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയവേദന മനസിലാക്കുകയും അതില്‍ പങ്കുചേരുകയും ചെയ്യുന്നു എന്നു അനുശോചന സന്ദേശത്തില്‍ പറയുന്നു. കുവൈത്തിലെ തെക്കന്‍ നഗരമായ മംഗഫില്‍ 196 കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലാണ് ദാരുണമായ
മാനന്തവാടി: ദ്വാരക എയുപി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയം മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടന ചെയ്തു. ചടങ്ങില്‍ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ആയിരങ്ങള്‍ക്ക് അക്ഷര ചൈതന്യം പകര്‍ന്ന് നല്കിയ വിദ്യാലയത്തിനത് അഭിമാന നിമിഷങ്ങളായി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പുതിയ സമുച്ചയത്തിലെ സാങ്കേതിക സൗഹൃദ ക്ലാസ് മുറികളുടെ ഉദ്ഘാടനം നടത്തി. നവീകരിച്ച സയന്‍സ് ലാബ് എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
Don’t want to skip an update or a post?