സീറോമലബാര്‍ മിഷന് ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു
- Featured, Kerala, LATEST NEWS
- January 10, 2025
തൃശൂര്‍: തൃശൂരില്‍ നടന്ന ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുക്കാന്‍ ജൈന മതത്തില്‍പ്പെട്ട മൂന്നുപേര്‍ എത്തി. മാര്‍ച്ച് ഫോര്‍ ലൈഫിനെ കുറിച്ച് കേട്ടറിഞ്ഞ് മുംബൈയില്‍ നിന്നാണ് അവര്‍ എത്തിയത്. തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിനിന്ന് മാര്‍ച്ചിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വരും വര്‍ഷങ്ങളില്‍ ജൈനമതത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഫോര്‍ ലൈഫ് നടത്തുവാന്‍ സാധിക്കുമെന്ന് പറഞ്ഞാണ് അവര്‍ തൃശൂരില്‍ നിന്നും മടങ്ങിയത്.
തൃശൂര്‍: ജീവനെ ഹനിക്കുന്ന വിവിധതരം ക്രൂരകൃത്യങ്ങള്‍ പെരുകി വരികയാണെന്നും ഇതെല്ലാംതന്നെ കൊലപാതകമാണെന്നും സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മാര്‍ച്ച് ഫോര്‍ ലൈഫ് പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിച്ചേരി ആര്‍ച്ചുബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ ഇന്ത്യയുടെ എപ്പിസ്‌കോപ്പല്‍ അഡൈ്വസറുമായ ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് അധ്യക്ഷത വഹിച്ചു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ഡോ. യൂഹന്നാന്‍
തൃശൂര്‍: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയര്‍ത്തി അന്തര്‍ദേശീയ തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്തുന്ന മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഇന്ത്യന്‍ പതിപ്പ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ ചരിത്രമായി. കേരളത്തില്‍ ആദ്യമായി നടന്ന ജീവസംരക്ഷണ റാലി സമ്മേളന വേദിയായ സെന്റ് തോമസ് കോളജിലെ പാലോ ക്കാരന്‍ സ്‌ക്വയറില്‍ നിന്നാരംഭിച്ച് തേക്കിന്‍കാട് മൈതാനിയെ വലംവച്ച് സെന്റ് തോമസ് കോളജ് അങ്കണത്തില്‍തന്നെ സമാപിച്ചു. ബാന്റ് വാദ്യത്തിനും അനൗണ്‍സ്‌മെന്റ് വാഹനത്തിനും പിറകിലായി ബാനര്‍. ശേഷം ആര്‍ച്ചുബിഷപ്പുമാര്‍, ബിഷപ്പുമാര്‍, അന്തര്‍ദേശീയ, ദേശീയ പ്രതിനിധികള്‍
തൃശൂര്‍: അമല മെഡിക്കല്‍ കോളേജില്‍ വിമുക്തി മിഷനുമായി ചേര്‍ന്ന് ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തി. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ.സതീഷ്, വിമുക്തി ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഷഫീഖ് യൂസഫ്, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ഫാ. ഡെല്‍ജോ പുത്തൂര്‍, ഫാ. ആന്റണി മണ്ണുമ്മല്‍, ഡോ. റെന്നീസ് ഡേവിസ്, ഡോ. സിസ്റ്റ്ര് ജൂലിയ എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി: കേരള സഭ 2025 ഹരിതശീല വര്‍ഷമായി ആചരിക്കുമെന്ന് കെസിബിസി. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിരക്ഷിക്കുകയെന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 2015 ലെ ചാക്രിക ലേഖനമായ ‘ലൗതാത്തോ സി’ 10-ാം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള സഭാനവീകരണത്തിന്റെയും ഭാഗമായാണ് വര്‍ഷാചരണം നടത്തുന്നത്. കേരളസഭ സംസ്ഥാന തലത്തിലും രൂപത, ഇടവക തലങ്ങളിലും സഭാസ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഹരിതശീല പ്രയത്‌നങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു. ഹരിതശീല വര്‍ഷാചരണത്തിന്റെ ലക്ഷ്യങ്ങള്‍ 1. 2025 ജനുവരി മുതല്‍ 2026
കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ) സ്ഥാപക പ്രസിഡന്റ് ഷെവ. കെ.ജെ ബെര്‍ളി അനുസ്മരണവും പശ്ചിമ കൊച്ചി വികസന വിഷയങ്ങള്‍ സംബന്ധിച്ച വികസന സെമിനാറും സെമിനാറും ഓഗസ്റ്റ് 11ന് ഫോര്‍ട്ട് കൊച്ചി വെളി ജൂബിലി ഹാളില്‍ നടക്കും. കെഎല്‍സിഎ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍, കൊച്ചി രൂപതയുടെ ആതിഥേയത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 ന് നടക്കുന്ന സമ്മേളനം കൊച്ചി എംഎല്‍എ കെ.ജെ മാക്‌സി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി
കാക്കനാട്: സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. സീറോമലബാര്‍ സഭ 1992ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം നടക്കുന്ന അഞ്ചാമത്തെ അസംബ്ലിയാണിത്. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയര്‍. പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് കാമ്പസുമാണ് വേദി. ഓഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി
കണ്ണൂര്‍: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദൈവാലയത്തിന് ബസിലിക്ക പദവി പ്രഖ്യാപനം ഓഗസ്റ്റ് 14-ന് നടക്കും. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയിലാണ് ദൈവാലയത്തെ ബസിലിക്കയായി ഉയര്‍ത്തുന്നത്. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യസഹകാര്‍മികനാകും. എമരിറ്റസ് ആര്‍ച്ചുബിഷപ്പും അതിരൂപതയുടെ പ്രഥമ ആര്‍ച്ചുബിഷപ്പുമായ മാര്‍ ജോര്‍ജ് വലിയമറ്റം, ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപുമാരായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ.
Don’t want to skip an update or a post?