പ്രോലൈഫ് പ്രവര്ത്തനത്തിന്റെ പേരില് ജയിലിലായിരുന്ന 23 പേര്ക്ക് മാപ്പ് നല്കി യുഎസ് പ്രസിഡന്റ് ട്രംപ്
- AMERICA, American National, Featured, INTERNATIONAL, LATEST NEWS, WORLD
- January 27, 2025
പാരിസ്: 2019 ഏപ്രിലില് ഉണ്ടായായ തീപിടുത്തത്തെത്തുടര്ന്ന് അടച്ചിട്ടിരുന്ന നോട്രെഡാം കത്തീഡ്രല് വര്ഷങ്ങള് നീണ്ട സൂക്ഷ്മമായ പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറക്കുന്നു. വിശ്വാസത്തിന്റെയും ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ കത്തീഡ്രലിന്റെ പദവി സ്ഥിരീകരിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങുകളാണ് കത്തീഡ്രലിന്റെ പുനര്സമര്പ്പണ ചടങ്ങിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. ചരിത്രകാരന്മാരും വാസ്തുശില്പികളും കരകൗശലവിദഗ്ധരുമടങ്ങിയ പുനരുദ്ധാരണ ടീമിന്റെ കൂട്ടായ പ്രവര്ത്തനത്തിലൂടെയാണ് 850 വര്ഷം പഴക്കമുള്ള ഈ ഗോഥിക് മാസ്റ്റര്പീസ് പുനഃസ്ഥാപിച്ചത്. ഘടനയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനായി പരമ്പരാഗത വസ്തുക്കളും നവീന സാങ്കേതിക വിദ്യകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് നടത്തിയ പുനര്നിര്മ്മാണ പ്രവര്ത്തനങ്ങള് ഈ
പോര്ട്ട് ഓ പ്രിന്സ്/ ഹെയ്തി: അക്രമം വ്യാപകമായതിനെ തുര്ന്ന് ഹെയ്തിയുടെ തലസ്ഥാനമായ പോര്ട്ട്-ഓ-പ്രിന്സിലെ ജനജീവിതം സ്തംഭിച്ചു. ഈ പശ്ചാത്തലത്തില് ജനങ്ങള് സമാധാനത്തിനായി പ്രവര്ത്തിക്കണമെന്നും വിദ്വേഷത്തെ മറികടക്കണമെന്നും ഹെയ്തിയിലെ കാത്തലിക്ക് ബിഷപ്സ് കോണ്ഫ്രന്സ് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് സമാധാനമില്ല എന്നും തങ്ങള്ക്ക് സുരക്ഷിതത്വം അനുഭവിക്കാന് സാധിക്കാത്ത അവസ്ഥായാണുള്ളതെന്നും സര്ക്കാരിനെയും പൊതുസമൂഹത്തെയും അഭിസംബോധന ചെയ്യുന്ന കത്തില് ബിഷപ്പുമാര് വ്യക്തമാക്കി. തലസ്ഥാനമായ പോര്ട്ട്-ഓ-പ്രിന്സ് ഒറ്റപ്പെട്ടു, സ്കൂളുകള് അടച്ചു, തൗസെയിന്റ് ലൂവെര്ച്ച്വര് അന്താരാഷ്ട്ര വിമാനത്താവളം പോലും അടച്ചിരിക്കുകയാണ്. മാധ്യമ റിപ്പോര്ട്ടുകള് പ്രകാരം നവംബര്
ഗുവഹാത്തി: അസമിലെ പദംപൂരില് രോഗശാന്തി പ്രാര്ത്ഥന നടത്തിയതിന് ക്രിസ്ത്യന് സുവിശേഷ പ്രഘോഷകനെ അറസ്റ്റ് ചെയ്തു. പ്രഞ്ജല് ഭൂയാന് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. രോഗശാന്തി ശുശ്രൂഷകള് തടയുന്നതിനായി പുതുതായി സംസ്ഥാനത്ത് നടപ്പാക്കിയ നിയമത്തിന്റെ മറവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അന്തവിശ്വാസങ്ങളെ പിഴുതെറിയാനാണെന്ന വാദത്തിലാണ് ഈ നിമയമം കൊണ്ടുവന്നതെങ്കിലും, മതന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനായാണ് ഈ നിയമം ഉപയോഗിക്കുന്നത്. പ്രാര്ത്ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് അവകാശപ്പെട്ട് ഗ്രാമവാസികളെ മതപരിവര്ത്തനം ചെയ്യാന് ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഒരാള് നല്കിയ പരാതിയിലാണ് ഈ നീക്കം. അറസ്റ്റ്
കോട്ടപ്പുറം: മുതിര്ന്ന പൗരന്മാരുടെ കൂട്ടായ്മയായ സായം പ്രഭ അംഗങ്ങള്ക്കായി സ്നേഹസ്പര്ശം എന്ന പേരില് സായംപ്രഭ സംഗമം സെന്റ് മൈക്കിള് കത്തീഡ്രല് പാരിഷ് ഹാളില് നടത്തി. കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (കിഡ്സ്) നേതൃത്വത്തിലാണ് 60 വയസിന് മുകളില് പ്രായമുള്ളവരുടെ സംഗമം സംഘടിപ്പിച്ചത്. സിനി ആര്ട്ടിസ്റ്റ് പൗളി വത്സന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപതാധ്യക്ഷന് ഡോ. അംബ്രോസ് പുത്തന്വീട്ടില് അധ്യക്ഷത വഹിച്ചു. മഴവില് മനോരമ എന്ന വിനോദ ചാനലില് സംപ്രേഷണം
കോഴിക്കോട്: കോഴിക്കോട് രൂപതയിലെ മേരിക്കുന്ന് സെന്റ് പോള്സ് മൈനര് സെമിനാരി മുന് റെക്ടറും വിവിധ ദൈവാലയങ്ങളില് വികാരിയായും സേവനമനുഷ്ഠിച്ച ഫാ. വര്ഗീസ് ആലുക്കല് (82) അന്തരിച്ചു. മേരിക്കുന്ന് ഷാലോം പ്രീസ്റ്റ്ഹോമില് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. ഭൗതികശരീരം ഹോളി റെഡീമര് ദൈവാലയത്തിലെ സംസ്കാരശുശ്രൂഷകള്ക്കുശേഷം സ്വദേശമായ കാലടിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് (നവംബര് 28) മൂന്നിന് കാലടി സെന്റ് ജോര്ജ് ദൈവാലയ സെമിത്തേരിയില്. 1942 ഫെബ്രുവരി രണ്ടിന് കാലടി ചെങ്ങല് ആലുക്കല് വീട്ടില് പൈലിയുടെയും റോസമ്മ ആലുക്കലിന്റെയും മകനായാണ് ജനനം.
കൊച്ചി: ലത്തീന് കത്തോലിക്കാ സഭ സംസ്ഥാനതലത്തില് ലത്തീന് കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബര് 15ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള ലാറ്റിന് കാത്തലിക് അസോസിയേഷന് സമ്പൂര്ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര് 29 ന് ഗോവ ആര്ച്ചുബിഷപ് കര്ദിനാള് ഡോ. ഫിലിപ് നേരി നിര്വഹിക്കും. ഗോവ ബോംജീസസ് ബസിലിക്കയില് നടക്കുന്ന പരിപാടിയില് കെഎല്സിഎ സംസ്ഥാന ജനറല് സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങില് സംബന്ധിക്കും. നവംബര്
മുനമ്പം: റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിച്ചു കിട്ടുന്നതി നായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 47-ാം ദിനത്തിലേക്ക്. 46-ാം ദിനം വികാരി ഫാ. ആന്റണി സേവ്യര് തറയില് സി.പി ഉദ്ഘാടനം ചെയ്തു. പതിനാലുപേര് നിരാഹര സമരത്തില് പങ്കുചേര്ന്നു.
എല് ഫാഷര്/നോര്ത്ത് ഡാര്ഫര്: ഒന്നരലക്ഷം ജനങ്ങള്ക്ക് ഒരുമാസത്തോളം കഴിയാനുള്ള 17,500 ടണ് ഭക്ഷണവുമായി 700 വാഹനങ്ങളടങ്ങുന്ന വ്യൂഹം നോര്ത്ത് ഡര്ഫറിലെ സംസം അഭയാര്ത്ഥി ക്യാമ്പിലെത്തി. വേള്ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടിയ തോതിലുള്ള പട്ടിണിയായ ഫേസ് 5 വിഭാഗത്തിലുള്ള ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സംസം അഭയാര്ത്ഥി ക്യാമ്പിലേക്ക് ഭക്ഷണസാമഗ്രികളുമായി ട്രക്കുകളെത്തിയത്. ഈ ക്യാമ്പില് കഴിയുന്ന ആയിരക്കണക്കിന് കുട്ടികള്ക്ക് ഗുരുതരമായ പോഷകാഹാരക്കുറവ് ജൂലൈ മാസത്തില് റിപ്പോര്ട്ട് ചെയ്തിരുന്നു. പ്രദേശത്ത് നിലനില്ക്കുന്ന സംഘര്ഷാവസ്ഥയും മഴക്കെടുതിയും മൂലമാണ് ഭക്ഷണമെത്തിക്കുന്നത് ഇത്രയും വൈകിയതെന്ന്
Don’t want to skip an update or a post?