പുനരൈക്യ വാര്ഷികം; ബഹ്റിനില് സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
വത്തിക്കാന്‍ സിറ്റി: ഫാത്തിമ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍, പാപ്പ അംഗമായ വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള സന്യാസസമൂഹത്തിന്റെ ജനറല്‍ കൂരിയയില്‍ അഗസ്തീനിയന്‍ സഭാംഗങ്ങളോടൊപ്പം ലിയോ 14 ാമന്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം അവരോടൊപ്പം ഉച്ചഭക്ഷണത്തിന് ചേര്‍ന്നു. പാപ്പ കര്‍ദിനാളായിരുന്നപ്പോള്‍ മിക്കപ്പോഴും ഇവിടെ നിന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. 2001 മുതല്‍ 2013 വരെ 12 വര്‍ഷക്കാലം സന്യാസസഭയുടെ പ്രയര്‍ ജനറലായി സേവനമനുഷ്ഠിച്ച സമയത്ത് മാര്‍പാപ്പ താമസിച്ചിരുന്ന സ്ഥലമാണ് ഇത്. കറുത്ത മിനിവാനിലാണ് വത്തിക്കാനില്‍ നിന്ന് പാപ്പ സന്യാസ
തൃശൂര്‍: അമല ആശുപത്രിയുടെ സ്ഥാപക ഡയറക്ടര്‍, പദ്മ ഭൂഷണ്‍ ഫാ. ഗബ്രിയേല്‍ ചിറമ്മല്‍ സിഎംഐയുടെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു അമല ആശുപത്രിയിലെ നഴ്‌സിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ അമലനഗര്‍ സെന്റ് ജോസഫ് ഇടവകയുടെ സഹകരണത്തോടെ 125 പേര്‍ രക്തം ദാനം ചെയ്തു. അമല മെഡിക്കല്‍ കോളേജ് ഡയറക്ടര്‍, ഫാ. ജൂലിയസ് അറക്കല്‍ സിഎംഐ അധ്യക്ഷത വഹിച്ചു. അമല നഗര്‍ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ഫിനോഷ് കീറ്റിക്ക ഉദ്ഘാടനം നിര്‍വഹിച്ചു. ജോയിന്റ് ഡയറക്ടര്‍, ഫാ. ജെയ്‌സണ്‍ മുണ്ടന്മാണി
കട്ടപ്പന: ഇടുക്കി രൂപതാ ദിനാചരണത്തിന് പ്രൗഢോജ്വലമായ പരിസമാപ്തി. നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിയ സമൂഹ ബലിയോടും പൊതുസ മ്മേളനത്തോടും കൂടി രൂപതാ ദിനം സമാപിച്ചു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണം മാലാഖ വേഷധാരികളായ കുട്ടികളുടെയും അള്‍ത്താര ബാല സംഘ ത്തിന്റെയും അകമ്പടിയോടെ ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നു. രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യ കാര്‍മകത്വം വഹിച്ച വിശുദ്ധ കുര്‍ബാനയില്‍ ജഗദല്‍പൂര്‍ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പിലും രൂപതയിലെ മുഴുവന്‍
ചിക്ലായോ/പെറു: എട്ട് വര്‍ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് 10,000-ത്തിലധികം വിശ്വാസികള്‍. ‘ലിയോണ്‍, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില്‍ നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്. അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്‍മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് മാര്‍ട്ടിനെസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ
കോതമംഗലം: കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും മുടങ്ങാതെ ദൈവാലയത്തിലെത്തി വി.കുര്‍ബാനയില്‍ പങ്കുചേര്‍ന്ന കുട്ടികളുടെ സംഘമമായ ‘ബലിയെന്‍ ബലം’ ശ്രദ്ധേയമായി. കോതമംഗലം രൂപതയുടെ വിശ്വാസ പരിശീലന വിഭാഗമായ വിജ്ഞാനഭവന്റെ നേതൃത്വത്തിലായിരുന്നു സംഗമം ഒരുക്കിയത്. രണ്ടാം വര്‍ഷമാണ് കോതമംഗലം രൂപതയില്‍ ഇത്തരത്തിലുള്ള സംഗമം നടത്തുന്നത്. തുടര്‍ച്ചയായി ഒരു വര്‍ഷം കുര്‍ബാനയില്‍ പങ്കെടുത്ത 700ഓളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ സംഗമത്തില്‍ 600 കുട്ടികളായിരുന്നു സംബന്ധിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം
നൈജീരിയ/എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്സ് മൈനര്‍ കപ്പൂച്ചിന്‍ സഭയിലെ ഏഴ് ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാ നേതൃത്വം. അപകടത്തില്‍ പരിക്കേറ്റ ആറ് ബ്രദേഴ്‌സ് ചികിത്സയിലാണ്. ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയിലെ പതിമൂന്ന് സഹോദരന്മാര്‍ എനുഗു സംസ്ഥാനത്തെ റിഡ്ജ്വേയില്‍ നിന്ന് ക്രോസ് റിവേഴ്സ് സംസ്ഥാനത്തെ ഒബുഡുവിലേക്ക് നടത്തിയ യാത്രയിലാണ് മാരകമായ അപകടമുണ്ടായത്. അപകടത്തില്‍ ഏഴ് ബ്രദേഴ്‌സ് മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരന്മാരെ ചികിത്സയ്ക്കായി എനുഗുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സന്യാസ കസ്റ്റോസ് ആയ
വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ പാപ്പയും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയും ഫോണില്‍ ആശയവിനിമയം നടത്തി. ഉക്രെയ്നില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഈ സംഭാഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, പാപ്പ ഉക്രെയ്നില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം, പ്രസിഡന്റ് സെലന്‍സ്‌കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മാര്‍പാപ്പയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഉക്രെയ്നിലെ സമാധാനത്തിനു വേണ്ടിയുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ വിലമതിക്കുന്നുവെന്നും റഷ്യ
രാജുര, മഹാരാഷ്ട്ര: അമരാവതി രൂപതയ്ക്ക് അഭിമാനമായി ഒരു കുടുംബത്തില്‍നിന്ന് രണ്ടുസഹോദരങ്ങള്‍ ഒരുമിച്ച് വൈദീകപട്ടം സ്വീകരിച്ചു. രാജുരയിലെ സെന്റ് സേവ്യേഴ്‌സ് ദൈവാലയ മിഷന്‍ സെന്ററില്‍ നടന്ന വൈദിക അഭിഷേക ശുശ്രൂഷയില്‍ സഹോദരന്മാരായ ഡീക്കന്‍ അവിനാശ് കുമാരിയയും ഡീക്കന്‍ പ്രതീപ് കുമാരിയയുമാണ് വൈദിക സ്ഥാനമേറ്റത്. അമരാവതി രൂപതാധ്യക്ഷനായ മാല്‍ക്കം സിക്വെയ്‌റാ അഭിഷേകപ്രാര്‍ത്ഥന നടത്തി. ആഘോഷമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്നിഹിതരായി. വൈദികസന്യാസം അര്‍പ്പണബോധത്തിന്റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും വഴിയാണെന്ന് പ്രസംഗത്തില്‍ ബിഷപ്പ് സിക്വെയ്‌റ പറഞ്ഞു. രാജുരയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള
Don’t want to skip an update or a post?