ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവച്ചുള്ള അജണ്ടകള്‍ അനുവദിക്കാനാവില്ല
- Featured, Kerala, LATEST NEWS
- October 13, 2025
സ്വന്തം ലേഖകന്‍ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളത്തില്‍നിന്നും കേള്‍ക്കുന്നത്. അക്രമങ്ങള്‍ പെരുകുമ്പോഴും യഥാര്‍ത്ഥ കാരണങ്ങളിലേക്ക് ചര്‍ച്ചകള്‍ എത്തുന്നില്ല. രാസലഹരികളിലും മയക്കുമരുന്നുകളിലും മാത്രം പ്രശ്‌നം ഒതുക്കപ്പെടുന്നു. മദ്യത്തിന്റെ സ്വാധീനം കാര്യമായ ചര്‍ച്ചയാകുന്നില്ല. ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന് ആകുലപ്പെടുന്ന അധികാരികള്‍ത്തന്നെ മദ്യം സുലഭമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാലാണ് മദ്യത്തിന്റെ കാര്യം വരുമ്പോള്‍ നിശബ്ദതരാകുന്നത്. സ്‌കൂള്‍ കുട്ടികള്‍പ്പോലും ലഹരിയുടെ നീരാളികൈകളില്‍ അകപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം ജീവനൊപ്പം മക്കളുടെ ജീവനെടുത്തുള്ള കൂട്ട ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നു. ജന്മം നല്‍കിയ
ഷൈമോന്‍ തോട്ടുങ്കല്‍ എയില്‍സ്ഫോര്‍ഡ്: വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കി പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ഭകതിസാന്ദ്രമായി. രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേര്‍ന്ന തീര്‍ത്ഥാട നത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ജപമാല പ്രാര്‍ത്ഥനയോടെയാണ് തീര്‍ത്ഥാടനം ആരംഭിച്ചത്. തുടര്‍ന്ന് രൂപത എസ്എംവൈ എമ്മിന്റെ ഔദ്യോഗിക മ്യൂസിക് ബാന്‍ഡ്
മത്‌സരങ്ങളിലെ പതിവ് കാഴ്ചയ്ക്ക് വിപരീതമായി വാശിയേറിയ അവസാന ലാപ്പില്‍ നിന്ന് അല്പ സമയത്തെ ഇടവേളയെടുത്ത് പാപ്പയെ കാണാന്‍ സൈക്ലിസ്റ്റുകള്‍ എത്തി!. വേഗത കുറച്ച്, മാത്സര്യമില്ലാതെ അവര്‍ ഒരുമിച്ച് പാപ്പയ്ക്ക് അരികിലെത്തിയപ്പോള്‍ അത് കായിക ചരിത്രത്തിലെ ഒരു അപൂര്‍വ നിമിഷമായി മാറി. വത്തിക്കാനിലൂടെ കടന്നുപോയ ജിറോ ഡി ഇറ്റാലിയയിലെ സൈക്ലിസ്റ്റുകളെ പാപ്പാ ലിയോ 14 ാമന്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. 29 രാജ്യങ്ങളില്‍ നിന്നുള്ള 159 സൈക്ലിസ്റ്റുകള്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ പാപ്പായുടെ ആശീര്‍വാദം സ്വീകരിക്കാനെത്തി. ജിറോയുടെ അവസാന ഘട്ടം
കണ്ണൂര്‍: തലശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രിസ്തുരാജ ദൈവാലയത്തിലെ തിരുവോസ്തിയില്‍ ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ട ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്റെ അംഗീകാരം. 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ദിവ്യകാരുണ്യ അടയാളത്തിന് വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലെയോപോള്‍ദോ ജിറേല്ലി നിര്‍വഹിച്ചു. വിളക്കന്നൂര്‍ ക്രിസ്തുരാജാ പള്ളി അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം. തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂര്‍
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനില്‍ നടന്ന പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപന പ്രാര്‍ത്ഥനകള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പ നേതൃത്വം നല്‍കി. സാന്റോ സ്റ്റെഫാനോ ഡെഗ്ലി അബിസിനി പള്ളിയില്‍ നിന്ന് ആരംഭിച്ച് ലൂര്‍ദ് ഗ്രോട്ടോയില്‍ അവസാനിച്ച മെഴുകുതിരി ഘോഷയാത്രയോടെയാണ് പ്രാര്‍ത്ഥന നടന്നത്. സന്തോഷകരമായ രഹസ്യങ്ങളുടെ ജപമാല ചൊല്ലിയാണ് വണക്ക മാസവസാന പ്രാര്‍ത്ഥന നടത്തിയത്. ഗാര്‍ഡനിലെ ഗ്രോട്ടോയില്‍, ലിയോ പതിനാലാമന്‍ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിശ്വാസത്തിന്റെ പ്രകടനമാണ് ജാഗരണം എന്ന് പാപ്പ പറഞ്ഞു. ആത്മീയ യാത്രയില്‍ മറിയത്തോടൊപ്പം നടക്കുക
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഹൂസ്റ്റണ്‍: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ഹൂസ്റ്റണില്‍ എത്തിയ മാര്‍ റാഫേല്‍ തട്ടിലിന് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ഇടവകയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെയും ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിനെയും സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലവുത്തിങ്കലിനെയും, ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, അസി. വികാരി ഫാ. ജോര്‍ജ് പാറയില്‍, കൈക്കാരന്മാരായ സിജോ ജോസ്,
മുനമ്പം/കോട്ടപ്പുറം: മുനമ്പത്തെ താമസക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരുകളും നീതിപീഠവും വൈകരുതെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെആര്‍എല്‍സിസി യുടെയും വരാപ്പുഴ, കോട്ടപ്പുറം രൂപതകളുടെയും സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ മുനമ്പം – കടപ്പുറം വേളാങ്കണ്ണിമാത പാരിഷ് ഹാളില്‍ നടന്ന ഐകദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പം ജനതക്ക് നീതി ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. ഇനി
ന്യൂയോര്‍ക്ക്: വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ (അസിസ്റ്റഡ് സൂയിസൈഡ്) നിയമവിധേയമാക്കാന്‍ ഉദ്ദേശിച്ചുള്ള ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ നിയമനിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ആത്മഹത്യ മരണങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും, വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കുന്നത് അംഗീഗരിക്കാനാവില്ലെന്നും വാള്‍ സട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച കര്‍ദിനാള്‍ ഡോളന്റെ ഓപ്പ് -എഡില്‍ പറയുന്നു ‘ആത്മഹത്യ ശ്രമം തടയുക; സഹായിക്കരുത്’ എന്ന നിലപാട് കര്‍ദിനാള്‍ ആവര്‍ത്തിച്ചു. നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ഒരാളെ രക്ഷിക്കാന്‍
Don’t want to skip an update or a post?