Follow Us On

05

April

2025

Saturday

യു.എസിലെ ലോസ് ആഞ്ചെലസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

യു.എസിലെ ലോസ് ആഞ്ചെലസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

ലോസ് ആഞ്ചെലസ്: അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ ലോസ് ആഞ്ചെലസ് അതിരൂപതാ സഹായമെത്രാൻ ഡേവിഡ് ഒ കോണൽ (69) വെടിയേറ്റ് കൊല്ലപ്പെട്ടു. ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ താമസസ്ഥലത്ത് ഇന്നലെ, ഫെബ്രുവരി 18 പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00ന് (ഇന്ത്യൻ ഫെബ്രുവരി 19 പുലർച്ചെ 2.30) വെടിയേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിരൂപതയിലെ കുടിയേറ്റക്കാർ, ആഞ്ചെലസിൽ തോക്ക് അക്രമത്തിന് ഇരയായവർ എന്നിവർക്കുവേണ്ടി നടത്തിയ സേവനത്തിലൂടെ ശ്രദ്ധേയനാണ് ബിഷപ്പ് ഡേവിഡ് ഒ കോണൽ.

നാലര പതിറ്റാണ്ടായി ലോസ് ആഞ്ചെലസിൽ സേവനം അനുഷ്ഠിച്ചിരുന്ന ഇദ്ദേഹത്തെ 2015ൽ ഫ്രാൻസിസ് പാപ്പയാണ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജിയണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ഒ കോണൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോസ് ലോസ് ആഞ്ചെലസ് ആർച്ച്ബിഷപ്പ് ഹൊസെ ഗോമസ് സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

‘തന്റെ സങ്കടം പറയാൻ വാക്കുകൾ കിട്ടുന്നില്ല. ദരിദ്രരോടും കുടിയേറ്റക്കാരോടും അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദേഹം. ഓരോ മനുഷ്യ ജീവന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അതീവ തൽപ്പരനായിരുന്നു അദ്ദേഹം,’ ആർച്ച്ബിഷപ്പ് അനുസ്മരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?