Follow Us On

02

May

2024

Thursday

ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പ

വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി തിരുസഭ സമർപ്പിച്ചിരിക്കുന്ന മേയ് മാസം മുഴുവനും ലോകസമാധാനത്തിലായി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. മേയ് മാസത്തിലെ ആദ്യ പൊതുസന്ദർശനത്തിന്റെ സമാപനത്തിലായിരുന്നു പാപ്പയുടെ ആഹ്വാനം.

‘ജപമാല അർപ്പണത്തിലൂടെ നമുക്ക് പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണം തേടാം. നമ്മുടെ ക്ലേശങ്ങളിൽ അമ്മ നമുക്ക് കൂട്ടായിരിക്കും, സകലവിധ ആപത്തുകളിൽനിന്നും അമ്മ നമ്മെ കാത്തുപരിപാലിക്കും,’ ദൈവമാതാവ് ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ സന്ദേശം അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ ആഹ്വാനം ചെയ്തു.

യുദ്ധം അവസാനിക്കാനും ലോക സമാധാനം സംജാതമാകാനുംവേണ്ടി അനുദിനം ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്ന സന്ദേശമാണ് ഇടയകുട്ടികൾക്ക് ഫാത്തിമാനാഥ നൽകിയത്. ദൈവമാതാവിന്റെ ഈ വാക്കുകൾ ശ്രവിച്ച് ലോകസമാധാനത്തിനായി നമുക്കും ജപമാല കരങ്ങളിലെടുത്ത് പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു.

‘യേശുവിന്റെയും നമ്മുടെയും അമ്മയായ പരിശുദ്ധ മറിയം, സംഭാഷണത്തിന്റെയും കണ്ടുമുട്ടലുകളുടെയും പാതകൾ നിർമിക്കാൻ ഞങ്ങളെ സഹായിക്കട്ടെ; കാലതാമസമില്ലാതെ അവ ഏറ്റെടുക്കാനുള്ള ധൈര്യം ഞങ്ങൾക്ക് നൽകുകയും ചെയ്യട്ടെ,’ അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധക്കെടുതിയിലായ യുക്രൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമാധാന രാജ്ഞിക്ക് ഭരമേൽപ്പിക്കുകയും ചെയ്തു പാപ്പ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?