Follow Us On

23

November

2024

Saturday

2027ലെ ലോക യുവജനസംഗമത്തിന് സൗത്ത് കൊറിയയിലെ സിയൂൾ ആതിഥേയത്വം വഹിക്കും; ആവേശഭരിതരായി ഏഷ്യൻ യുവത

2027ലെ ലോക യുവജനസംഗമത്തിന് സൗത്ത് കൊറിയയിലെ സിയൂൾ ആതിഥേയത്വം വഹിക്കും; ആവേശഭരിതരായി ഏഷ്യൻ യുവത

ലിസ്ബൺ: അടുത്ത ലോക യുവജന സംഗമം 2027ൽ, ആതിഥേയർ ഏഷ്യൻ രാജ്യമായ സൗത്ത് കൊറിയയിലെ സിയൂൾ നഗരം! ലിസ്ബണിൽ നടക്കുന്ന യുവജന സംഗമത്തിന്റെ സമാപന ദിവ്യബലിക്കുശേഷമുള്ള ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ് ഫ്രാൻസിസ് പാപ്പ അടുത്ത ലോക യുവജന സംഗമത്തിന്റെ വർഷവും വേദിയും പ്രഖ്യാപിച്ചത്. സഭയുടെ സാർവത്രികത പ്രകടമാക്കിക്കൊണ്ട് യൂറോപ്പിന്റെ പടിഞ്ഞാറൻ ചുറ്റളവിൽനിന്ന് വിദൂരമായ കിഴക്ക് ഭാഗത്തേക്ക് ലോക യുവജന സംഗമം നീങ്ങുമെന്ന വാക്കുകളോടെയാണ്, ഏഷ്യൻ യുവത കാത്തുകാത്തിരുന്ന പ്രഖ്യാപനം പാപ്പയിൽനിന്ന് ഉണ്ടായത്.

May be an image of 4 people, crowd and text

ഹർഷാരവത്തോടെയും ആർപ്പുവിളികളോടെയും ലോക യുവത പ്രഖ്യാപനത്തെ വരവേറ്റതിന് പിന്നാലെ, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള വൈദികരുടെ അകമ്പടിയോടെ ദക്ഷിണ കൊറിയൻ യുവതയുടെ പ്രതിനിധി സംഘം ദേശീയ പതാകയുമായി വേദിയിലെത്തിയതും ശ്രദ്ധേയമായി. 2025ൽ റോമിൽ നടക്കുന്ന ജൂബിലിയിലേക്ക് യുവജനങ്ങളെ പാപ്പ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയശേഷം ക്ഷീണവും സമ്മർദവും അനുഭവപ്പെടുമ്പോഴെല്ലാം ഈ ദിനങ്ങളിൽ ലഭിച്ച കൃപകൾ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം യുവതയോട് ഉദ്‌ബോധിപ്പിച്ചു. യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രൈനെക്കുറിച്ചുള്ള ആകുലതയും പാപ്പ പങ്കുവെച്ചു.

May be an image of american football, crowd and text

ആതിഥേയർക്കും പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയ്ക്കും സംഘാടകർക്കും നന്ദി പറഞ്ഞുകൊണ്ട് നന്ദി എന്നർത്ഥം വരുന്ന ‘ഒബ്രിഗഡോ’ എന്ന പോർച്ചുഗീസ് വാക്ക് പാപ്പ പലതവണ ആവർത്തിച്ചു. ഈ മഹത്തായ ഒത്തുചേരലിന് ആതിഥേയത്വം വഹിച്ചതിന് ലിസ്ബണിനോടും പങ്കെടുക്കാനെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരോടുമുള്ള സ്‌നേഹവും പാപ്പ പ്രകടിപ്പിച്ചു. യുവതലമുറയ്ക്ക് വിശ്വാസം കൈമാറുന്നതിൽ നിർണായക പങ്കുവഹിച്ച എല്ലാ മുത്തശ്ശീമുത്തശ്ശൻമാർക്കും പ്രത്യേകം നന്ദി അറിയിക്കാനും പാപ്പ ഈ അവസരം ഉപയോഗിച്ചു.

May be an image of 12 people and text

ഈ സംഗമത്തിന്റെ രക്ഷാധികാരികളായ എല്ലാ സ്വർഗീയ മധ്യസ്ഥർക്കും, വിശിഷ്യാ, വിശുദ്ധ ജോൺ പോൾ രണ്ടാമനെ ഫ്രാൻസിസ് പാപ്പ നന്ദിയോടെ അനുസ്മരിച്ചു. കർത്താവും പരിശുദ്ധ അമ്മയും നൽകിയ സംരക്ഷണത്തിന് നന്ദി പറഞ്ഞുകൊണ്ട് ജോർജിയയിലെ മണ്ണിടിച്ചിലിന്റെ ഇരകളോടുള്ള തന്റെ ആത്മീയ സാമീപ്യം അറിയിക്കുകയും ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയുംചെയ്തു പാപ്പ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?