സാവോ പോളോ(ബ്രസീൽ) :’ദി ഫിനോമിനൻ’എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ലോക ഫുട്ബോൾ ഇതിഹാസം റൊണാൾഡോ ലൂയിസ് നസാരിയോഡാലിമ തന്റെ നാൽപ്പത്താറാം വയസിൽ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭാംഗമായി. ബ്രസീലിലെ പ്രസിദ്ധ ഗായകൻ കൂടിയായ ഫാ. ഫാബിയോ ഡിമെല്ലോയാണ് സാവോപോളോയിലെ സാൻ ജോസ് ഡോജാർഡിം യൂറോപ്പ ദേവാലയത്തിൽ നടന്ന ശുശ്രൂഷാ മധ്യേ റൊണാൾഡോയ്ക്ക് മാമോദീസ നൽകി സഭയിലേക്ക് സ്വീകരിച്ചത്.
ബ്രസീലിയൻ ടീമിനൊപ്പം രണ്ട് തവണ ലോക ചാമ്പ്യനായ റൊണാൾഡോ താൻ മാമോദീസാ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകൾ ഇതിനകം തന്നെ ആയിരങ്ങളാണ് ഷെയർ ചെയ്തിരിക്കുന്നത് . തന്റെ ജീവിതത്തിലെ ഈ സുപ്രധാന നിമിഷത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് റൊണാൾഡോ പറഞ്ഞു : ‘വളരെ പ്രതേകതകളുള്ളതാണ് ഈ ദിവസം. ഞാൻ മാമോദീസ സ്വീകരിച്ചിരിക്കുന്നു. ഇതുവരെ മാമോദീസ സ്വീകരിച്ചിരുന്നില്ലെങ്കിലും ചെറുപ്പം മുതൽ ക്രൈസ്തവ വിശ്വാസം എപ്പോഴും എന്റെ ജീവിതത്തിന്റെ അടിസ്ഥാന ഘടകമായിരുന്നു.
ഈ കൂദാശാ സ്വീകരണത്തിലൂടെ നവീനവും കൂടുതൽ ബോധ്യത്തോടെയും ആഴമേറിയതുമായ ഒരു ദൈവമകനായി ഞാൻ യഥാർത്ഥത്തിൽ പുനർജനിക്കപ്പെട്ടതായി തോന്നുന്നു. യേശുവിന്റെ സ്നേഹത്തിൽ, കരുതലുള്ള സ്നേഹത്തിൽ വിശ്വസിച്ചുകൊണ്ട്, നന്മയുടെ പാതയിലൂടെ ജീവിക്കാനുള്ള ആഗ്രഹവും ബ്രസീലിയൻ താരം പങ്കുവെച്ചു.
Leave a Comment
Your email address will not be published. Required fields are marked with *