ഇല്ലിനോയിസിലെ ചിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റിനെ ആഗോളസഭയുടെ 267 ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലിയോ പതിനാലാമന്‍ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ലിയോ പിതനാലാമന്‍ മാര്‍പാപ്പ.
1955-ല്‍ ചിക്കാഗോയില്‍ ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1982-ല്‍ പുരോഹിതനായി അഭിഷിക്തനായി. പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം പിന്നീട് ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ചു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *