Follow Us On

08

October

2024

Tuesday

വലിയ ഇടയന് പ്രണാമം! ബെനഡിക്ട് 16-ാമന് അന്ത്യയാത്ര നേർന്ന് ലോകനേതാക്കൾ

വലിയ ഇടയന് പ്രണാമം! ബെനഡിക്ട് 16-ാമന് അന്ത്യയാത്ര നേർന്ന് ലോകനേതാക്കൾ

വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്റ്റ് 16-ാമന് അന്ത്യയാത്ര നേർന്ന് ലോക നേതാക്കൾ. സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ നിലയുറപ്പിച്ച ദൈവശാസ്ത്രജ്ഞനായി എക്കാലത്തും ബെനഡിക്ട് 16-ാമൻ സ്മരിക്കപ്പെടുമെന്ന വാക്കുകളോടെയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അനുശോചനം അറിയിച്ചത്. വൈസ് പ്രസിഡന്റായിരിക്കേ, 2011ൽ വത്തിക്കാനിൽ ബെനഡിക്ട് 16-ാമനുമായി നടത്തിയ കൂടിക്കാഴ്ച ബൈഡൻ അനുസ്മരിക്കുകയും ചെയ്തു.

‘ബെനഡിക്റ്റ് 16-ാമന്റെ വേർപാടിൽ ലോകമെമ്പാടുമുള്ള കത്തോലിക്കരോടൊപ്പം ഞാനും ഭാര്യ ജില്ലും ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ വിശ്വാസത്താലും ദർശനങ്ങളാലും നയിക്കപ്പെടുന്ന, സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ നിലകൊണ്ട പ്രമുഖ ദൈവശാസ്ത്രജ്ഞനായി അദ്ദേഹം എക്കാലത്തും സ്മരിക്കപ്പെടും. ജീവകാരുണ്യ ശുശ്രൂഷയിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ നമുക്കെല്ലാവർക്കും പ്രചോദനമായി തുടരട്ടെ,’ ബൈഡൻ കൂട്ടിച്ചേർത്തു.

******

‘മഹാനായ ദൈവശാസ്ത്രജ്ഞനും പാപ്പാ എമരിത്തൂസുമായ ബെനഡിക്ട് 16-ാമന്റെ വിയോഗത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. അദ്ദേഹം ഒരു മികച്ച ദൈവശാസ്ത്രജ്ഞനായിരുന്നു, 2010 ൽ യു.കെയിൽ നടത്തിയ പര്യടനം രാജ്യത്തുടനീളമുള്ള കത്തോലിക്കർക്കും അകത്തോലിക്കർക്കും ഒരു ചരിത്ര നിമിഷമായിരുന്നു.’ – ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.

******

‘കത്തോലിക്കാ സഭയ്ക്ക് നഷ്ടമായത് പുണ്യശ്ലോകനായ ദൈവശാസ്ത്ര പണ്ഡിതനെയാണ്. 1000 വർഷങ്ങൾക്കിടെ പാപ്പാ പദവിയിലെത്തിയ ആദ്യത്തെ ജർമൻ സ്വദേശിയായ ബെനഡിക്ട് 16-ാമൻ ജർമൻ മനസുകളിൽ എക്കാലവും ജീവിക്കും.’- ജർമൻ ചാൻസിലർ ഒലാഫ് ഷോൾസ്

******

‘വിശ്വാസത്തിന്റെ ദീപ്ത ഗോപുരം. ചരിത്രത്തിന് ഒരിക്കലും മറക്കാനാവാത്ത ക്രൈസ്തവൻ, ഇടയൻ, ദൈവശാസ്ത്രജ്ഞൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ താനും തന്റെ ഭരണകൂടവും ദുഃഖം പങ്കുവെക്കുന്നു.’- ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലോനി

******

‘വിശ്വസാഹോദര്യത്തിനായി അക്ഷീണം പരിശ്രമിച്ച മഹാനായ ഈ ഇടയനെ ലോകം എക്കാലത്തും ഓർമിക്കും.’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?